ബിര്‍മിങാം ഹിന്ദു മലയാളീസ് സംഘടിപ്പിക്കുന്ന ഓണാഘോഷം ഈമാസം 15ന് സെന്റ് ഗില്‍സ് ചര്‍ച്ചില്‍, ഷെല്‍ഡണിലെ സെന്റ് ഗില്‍സ് ചര്‍ച്ചില്‍ രാവിലെ മുതല്‍
Story Dated: 2024-09-03

ബിര്‍മിങാം ഹിന്ദു മലയാളീസ് സംഘടിപ്പിക്കുന്ന ഓണാഘോഷം ഈ മാസം 15ന് ഷെല്‍ഡണിലെ സെന്റ് ഗില്‍സ് ചര്‍ച്ചില്‍ നടക്കും. രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ചു മണിവരെയാണ് ആഘോഷം.
ഓണസദ്യ, തിരുവാതിര ഒട്ടനേകം കലാപരിപാടികള്‍ എന്നിവയെല്ലാം ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
പദ്മകുമാര്‍ എസ്. പിള്ളെ- 07939222157
സനല്‍ പണിക്കര്‍ - 07765710784
ശോഭ വാസുദേവന്‍ - 07551292245
ജയശ്രീ അനൂപ് - 0783816394
ബൈജു കുട്ടപ്പന്‍- 0788675588
More Latest News
ലിവർപൂൾ ജോൺ മൂറെസ് യൂണിവേഴ്സിറ്റിയും ഏളൂർ കൺസൾട്ടൻസി യുകെ ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സംവേദന പരിപാടി മെയ് 17 ന് കൊച്ചിയിൽ

ലിവർപൂൾ ജോൺ മൂറെസ് യൂണിവേഴ്സിറ്റിയും, ഏളൂർ കൺസൾട്ടൻസി യുകെ ലിമിറ്റഡും ചേർന്ന് കേരളത്തിലെ വിദ്യാർത്ഥികൾക്കായി ഒരു പ്രമുഖ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിക്കാനൊരുങ്ങുകയാണ്. മെയ് 17-ന് ശനിയാഴ്ച, കൊച്ചി ഗോകുലം പാർക്കിൽ ഉച്ചയ്ക്ക് ശേഷമാണ് ഈ വിദ്യാർത്ഥി സംവേദന പരിപാടി അരങ്ങേറുന്നത്.എൽ.ജെ.എം.യു ഇന്റർനാഷണൽ ഓഫീസർ ബെദനി പ്രിൻസ്,ഇന്റർനിം ഹെഡ് ഓഫ് ഇന്റർനാഷണൽ മാത്യു വിർ എന്നിവർ പങ്കെടുക്കുന്ന പരിപാടിയിൽ,ഇന്ത്യയിലെ വിദ്യാർത്ഥികളുമായി നേരിട്ടുള്ള ഇടപഴകൽ വഴി അന്താരാഷ്ട്ര അക്കാദമിക് സഹകരണങ്ങൾ ശക്തിപ്പെടുത്തുകയെന്നതാണ് എൽ.ജെ.എം.യു ലക്ഷ്യം വയ്ക്കുന്നത്.
ഇന്ത്യൻ വിദ്യാർത്ഥികൾക്കായി UK സർവകലാശാലയുടെ അനുഭവം നേരിൽകൊണ്ടെത്തിക്കുന്ന ഈ സംരംഭം, സർവകലാശാല പ്രതിനിധികളുമായുള്ള വ്യക്തിഗത ആശയവിനിമയവും,സെപ്റ്റംബർ 2025 പ്രവേശനത്തിനായുള്ള വേഗതയേറിയ അഡ്മിഷൻ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.അന്താരാഷ്ട്ര അക്കാദമിക് മേഖലയിൽ നിന്നുള്ളവരുമായി വിദ്യാർത്ഥികൾക്ക് സംവദിക്കാനുള്ള അവസരം നൽകുന്നതിനോടൊപ്പം,യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് സ്പോട്ട് അഡ്മിഷൻ ഓഫർ ലെറ്ററുകൾ,യോഗ്യത നേടിയ അപേക്ഷകർക്കായി IELTS ഒഴിവാക്കൽ, ഒൻപത് ലക്ഷത്തോളം സ്കോളർഷിപ്പുകൾ,നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള എൽ.ജെ.എം.യു വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ജീവിതത്തെക്കുറിച്ചുള്ള വിവരണങ്ങൾ കേൾക്കാനുള്ള അവസരം എന്നിവ ലഭ്യമാക്കും.
അണ്ടർഗ്രാജുവേറ്റ്, പോസ്റ്റ്‌ഗ്രാജുവേറ്റ് നഴ്സിംഗ് പ്രോഗ്രാമുകളിൽ പ്രത്യേക ശ്രദ്ധ നൽകുന്നതിൽ ലിവർപൂൾ എന്നും മുന്നിലാണ്. ഇപ്പോൾ യു.കെയിലെ നമ്പർ വൺ സ്റ്റുഡന്റ് സിറ്റി, ഗ്ലോബലായി 7-ാം സ്ഥാനത്ത് ടൈം ഔട്ട് റാങ്ക് ചെയ്ത ലിവർപൂളിനെക്കുറിച്ചറിയാൻ ഒരു അവസരമെന്ന നിലയിലും ഈ വേദിയെ കാണാൻ സാധിക്കും.
വിദ്യാർത്ഥികളെക്കൂടാതെ രക്ഷിതാക്കൾക്കും വിദ്യാഭ്യാസ ഉപദേശകർക്കും തികച്ചും സൗജന്യമായി പരിപാടിയിൽ പങ്കെടുക്കാം. എന്നാൽ മുൻകൂട്ടിയുള്ള രജിസ്ട്രേഷൻ ആവശ്യമാണ്. പങ്കെടുക്കാനാഗ്രഹിക്കുന്നവർ https://zfrmz.com/PEecE7mW7VMYo0P8eBzL എന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ: പ്രതിക്കെതിരെ പല പോലീസ് സ്റ്റേഷനുകളിലും സമാനമായ പരാതികൾ നിലവിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്തുകൊണ്ട് പണം തട്ടിയെടുത്ത കേസിൽ യുവതിയെ അറസ്റ്റ് ചെയ്തു.സ്വകാര്യസ്ഥാപന നടത്തിപ്പുകാരിയും മാനേജറുമായ പാലക്കാട് കോരൻചിറ സ്വദേശി അർച്ചന തങ്കച്ചനെ(28)യാണ് പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തത്.
വിദേശത്ത് ജോലി തരാമെന്ന ഉറപ്പിൽ മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കോഴിക്കോട് കല്ലായി സ്വദേശിയുടെ പരാതിയിന്മേലാണ് കേസെടുത്ത്.2023 മാർച്ചിലാണ് പ്രതി യുവാവിന്റെ അടുത്ത് നിന്നും പണം കൈപ്പറ്റിയത്. പ്രതി ഇതിന് മുന്പും പലരിൽ നിന്നും ജോലി വാഗ്ദാനം ചെയ്തുകൊണ്ട് പണം തട്ടിയിയെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവരുടെ പേരിൽ എറണാകുളം, വെള്ളമുണ്ട എന്നിവിടങ്ങളിലെ പോലീസ് സ്റ്റേഷനുകളിലായി സമാനമായ മൂന്ന് കേസുകൾ നിലവിലുണ്ട്.
പന്നിയങ്കര പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സതീഷ്കുമാർ,എസ്ഐ സുജിത്ത്, സിപിഒമാരായ രാംജിത്ത്,ശ്രുതി, സുനിത എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് വയനാട് വെള്ളമുണ്ടയിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തത്.അർച്ചനയെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം റിമാൻഡ് ചെയ്തു.
ശരീരഭാരം കുറക്കാൻ പ്രോട്ടീൻ ബാർ നല്ലതോ? ഫിറ്റ്നസ്സ് നിലനിർത്തുന്നതിനുമപ്പുറമുള്ള ഗുണങ്ങൾ പങ്കുവച്ച് പുതിയ പഠനം

ജീവിതശൈലിയുടെ പരിണാമങ്ങൾക്കിടയിൽ ഇന്നത്തെക്കാലത്ത് പ്രോട്ടീൻ ബാറുകൾ ഒരു പ്രധാനഘടകമായി മാറിയിരിക്കുകയാണ്.ഫിറ്റ്‌നെസ്സിലും, ഡയറ്റിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നവർ ഒരു ലഘുഭക്ഷണമെന്ന നിലയിൽ ഇവ തിരഞ്ഞെടുക്കാറുണ്ട്. എന്നാൽ പ്രോട്ടീൻ നൽകുന്നതിനുമപ്പുറം ശരീരഭാരം കുറക്കാനും പ്രോട്ടീൻ ബാറുകൾ സഹായിക്കുമെന്ന് പറയുകയാണ് ന്യുട്രിയന്റ്സ് ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിലൂടെ ഗവേഷകർ.
ഈ വർഷത്തെ യൂറോപ്യൻ കോൺഗ്രസ് ഓൺ ഒബിസിറ്റിയിലും അവതരിപ്പിച്ച ഈ പഠനത്തിൽ കൊളാജൻ അടങ്ങിയ പ്രോട്ടീൻ ബാറുകൾ ശരീരഭാരം കുറക്കാൻ ഫലപ്രദമാണെന്ന് പറയപ്പെടുന്നു. കൊളാജൻ അടങ്ങിയ ബാറുകൾ കഴിച്ചിരുന്ന അമിതവണ്ണമുള്ളവരിൽ കഴിക്കാത്തവരേക്കാൾ ഇരട്ടി ശരീരഭാരം കുറയുന്നുണ്ട് എന്നാണ് പഠനം വ്യക്തമാക്കിയത്.അതുകൂടാതെ ഇവരിൽ രക്തസമ്മർദ്ധവും, കരളിന്റെ പ്രവർത്തനവും മെച്ചപ്പെട്ടു നിൽക്കുന്നു.
29.65 ശരാശരി ബോഡി മാസ് ഇൻഡെക്സ് വരുന്ന 20 നും 65 നും ഇടയിൽ പ്രായം വരുന്ന 64 ആളുകളിലൂടെയാണ് പരീക്ഷണം നടത്തിയത്.എല്ലാവരോടും മെഡിറ്റനേറിയൻ രീതിയിലുള്ള ഭക്ഷണം പിന്തുടരാൻ നിർദേശിച്ചതിന് പുറമെ പകുതി പേരോട് മാത്രം ഉച്ചഭക്ഷണത്തിനും അത്താഴത്തിനും മുൻപ് 10 ഗ്രാം കൊളാജൻ അടങ്ങിയ പ്രോട്ടീൻ ബാർ കഴിക്കാൻ പറഞ്ഞിരുന്നു. 12 ആഴ്ചക്ക് ശേഷം പ്രോട്ടീൻ ബാർ കഴിച്ചവരിൽ മൂന്നു കിലോ ഭാരം കുറഞ്ഞതായും അല്ലാത്തവരിൽ 1.5 കിലോ കുറഞ്ഞതായും കണ്ടെത്തി.പ്രോട്ടീൻ ബാർ കഴിച്ചവരിൽ വിശപ്പ് കുറഞ്ഞതാണ് കാരണമെന്നും പഠനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖനടൻ താനാണെന്ന് ധ്യാൻ ശ്രീനിവാസൻ :എല്ലാം പുതിയ സിനിമ വിജയിക്കാനുള്ള മാർക്കറ്റിംഗ് തന്ത്രം

ഒട്ടേറെ മലയാള സിനിമകളിലൂടെ ഇന്ന് പ്രേക്ഷകർക്ക് പരിചിതനയായി മാറിയ നിർമാതാവാണ് ലിസ്റ്റിൻ സ്റ്റീഫൻ.കടുവ, മലയാളി ഫ്രം ഇന്ത്യ,എആർഎം,ഗരുഡൻ എന്നിങ്ങനെ ഇക്കഴിഞ്ഞ വർഷങ്ങളിലായി ഇറങ്ങിയ ചിത്രങ്ങളുടെ എല്ലാ പ്രമോഷൻ പരിപാടികൾക്കും ലിസ്റ്റിൻ നിറസാന്നിധ്യമാണ്.ലിസ്റ്റിന്റെ ഏറ്റവും പുതിയ ദിലീപ് ചിത്രം 'പ്രിൻസ് ആൻഡ് ഫാമിലി 'യുടെ ടീസർ ലോഞ്ചിൽ അദ്ദേഹം നടത്തിയ ഒരു പരാമർശം വളരെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
"മലയാള സിനിമയിലെ ഒരു പ്രമുഖ നടൻ ഒരു വലിയ തെറ്റിന് തിരികൊളുത്തിയിട്ടുണ്ട്, അത് വേണ്ടായിരുന്നു,ആ നടൻ ചെയ്തത് വലിയ തെറ്റാണ്,അത് വലിയ പ്രശ്നങ്ങൾക്ക് വഴിവയ്ക്കും, ഇനി ആരും ഇത് ആവർത്തിക്കാതെ ഇരിക്കട്ടെ"എന്നായിരുന്നു ലിസ്റ്റിന്റെ വാക്കുകൾ. ഇത് സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുക്കുകയും പല നടന്മാരെക്കുറിച്ചും സംശയങ്ങൾ കത്തിപടരുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ ഇതേ ചിത്രത്തിന്റെ വിജയാഘോഷത്തിനിടയിൽ, ആ പ്രമുഖ നടൻ താനാണെന്നും ഇതൊക്കെയും ലിസ്റ്റിന്റെ മാർക്കറ്റിംഗ് തന്ത്രമായിരുണെന്നും പറഞ്ഞ് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ.ലിസ്റ്റിൻ സ്റ്റീഫനും വേദിയിലിരിക്കെയായിരുന്നു ധ്യാനിന്റെ പ്രതികരണം.
ലിസ്റ്റിൻ പരാമർശിച്ച ആ നടൻ ഞാനാണെന്നും,ഞങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ ഞങ്ങൾ സംസാരിച്ചു തീർത്തുവെന്നും, മറ്റൊന്നുമല്ല വലിയ പ്രമോഷൻ ഒന്നും വേണ്ട എന്ന് വച്ചിരുന്ന' പ്രിൻസ് ആൻഡ് ഫാമിലി' ക്ക് വേണ്ടി ലിസ്റ്റിൻ ഉപയോഗിച്ച മാർക്കറ്റിംഗ് സ്ട്രാറ്റെജിയായിരുന്നു ഇതെന്നുമാണ് ധ്യാൻ പറഞ്ഞത്.ഈ സിനിമ ആളുകളിലേക്ക് എത്തിക്കുകയെന്ന ദൗത്യത്തിൽ ലിസ്റ്റിൻ വിജയിച്ചുവെന്നും ധ്യാൻ കൂട്ടിച്ചർത്തു.
പാകിസ്ഥാൻ പിടികൂടിയ ബിഎസ്എഫ് ജവാൻ ഇന്ത്യയിലേക്ക്: അമൃത്സറിലെ അട്ടാരി ചെക്ക്പോസ്റ്റ് വഴി പൂർണം കുമാർ ഷായെ കൈമാറിയത് ഇന്ന്

അബദ്ധത്തിൽ അതിർത്തിയിൽ കടന്ന സാഹചര്യത്തിൽ പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാൻ പൂർണം കുമാർ ഷായെ ഇന്ത്യക്ക് കൈമാറി.കഴിഞ്ഞ ഏപ്രിൽ 23 ന് പാകിസ്ഥാൻ റേഞ്ചേഴ്‌സ് കസ്റ്റഡിയിലെടുത്ത ജവാനെ 21 ദിവസത്തിന് ശേഷം ഇന്ന് രാവിലെ 10.30 ന് അമൃത്സറിലെ അട്ടാരി ജോയിന്റ് ചെക്ക്പോസ്റ്റ് വഴിയാണ് ഇന്ത്യക്ക് കൈമാറിയത്.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷമുള്ള സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലായിരുന്നു പശ്ചിമ ബംഗാൾ സ്വദേശിയായ പൂർണം കുമാർ ഷാ പാക്കിസ്ഥാന്റെ പിടിയിലാകുന്നത്.പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തിയിൽ നിന്നും പിടിയിലായ ജവാന്റെ തിരിച്ചുവരവ് ഇരുരാജ്യങ്ങളും തമ്മിലുള്ള പിരിമുറുക്കത്തിൽ അനിശ്ചിത്വമായിരുന്നെങ്കിലും വെടിനിർത്തൽ പ്രസ്താവനക്ക് ശേഷം സാധ്യമവുകയാണ് ഉണ്ടായത്.ഇതിനിടയിൽ ഇന്ത്യയുടെ പിടിയിലായിരുന്ന പാക് റേഞ്ചറെയും വിട്ടയച്ചിരുന്നു.പാകിസ്ഥാൻ റേഞ്ചേഴ്‌സുമായുള്ള ഫ്ലാഗ് മീറ്റിങ്ങിലും, മറ്റു പല രീതികളിലും ബന്ധപ്പെട്ട് നിരന്തരമായ പരിശ്രമത്തിലൂടെയാണ് പൂർണം ഷായെ വിട്ടു കിട്ടിയതെന്ന് ബിഎസ്എഫ് പ്രസ്താവനയിലൂടെ അറിയിച്ചു.