
ഹാംഷെയര്‍: യുകെ ഭദ്രാസനത്തിലെ ഹാംഷെയര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും ഭക്ത സംഘടനകളുടെ വാര്‍ഷികവും ആരംഭിച്ചു. എട്ട് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ ആണ് നടക്കുന്നത്. ഇതിനു മുന്നോടിയായി ആറാം തീയതിവരെ വൈകിട്ട് ഏഴു മണിക്ക് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് വചന സന്ദേശവും ആരംഭിച്ചു. ഇതിന് വികാരി ഫാ. അനീഷ് കവലയില്‍, ഇടവക അംഗം ഫാ. എല്‍ദോസ് വേങ്കടത്ത് എന്നിവര്‍ നേതൃത്വം നല്‍കും.
പെരുന്നാള്‍ ശുസ്‌റൂഷകളിലേക്ക് എഴുന്നള്ളി വരുന്ന യുകെ. പാത്രിയര്‍ക്കല്‍ അഭിവന്ദ്യ ഐസക് മോര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്തക്ക് ഏഴാം തീയതി വൈകിട്ട് ആറു മണിക്ക് സ്വീകരണം നല്‍കുന്നതും സന്ധ്യാ പ്രാര്‍ത്ഥനയും വചന സന്ദേശവും ഉണ്ടായിരിക്കും. ഏഴു മണിയോട് കൂടി ഭക്ത സംഘടനകളുടെ വര്‍ഷികവും വിവിധയിനം കലാ പരിപാടികളും ക്രമീകരിച്ചിരിക്കുന്നു. 9.30ന് സ്നേഹ വിരുന്നും ഉണ്ടായിരിക്കും.
എട്ടാം തിയതി ഞായറാഴ്ച ഉച്ചക്ക് 12.30ന് പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് തിരുമേനിയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ഇതിനെ തുടര്‍ന്ന് വാദ്യമേളങ്ങളോട് കൂടിയുള്ള പ്രദക്ഷിണവും ആശീര്‍വാദവും ഉണ്ടായിരിക്കും.
എല്ലാ വിശ്വാസികളും പ്രാര്‍ത്ഥനാപൂര്‍വ്വം സംബന്ധിക്കണമെന്ന് ഫാ. അനീഷ് കവലയില്‍ (വികാരി), ജോബിന്‍ ജോര്‍ജ് (സെക്രട്ടറി), റിനു എബ്രഹാം (ട്രസ്റ്റീ), ജിബി പുതുശേരി (പി.ആര്‍. ഒ.) എന്നിവര്‍ അറിയിച്ചു.
More Latest News
ലിവർപൂൾ ജോൺ മൂറെസ് യൂണിവേഴ്സിറ്റിയും ഏളൂർ കൺസൾട്ടൻസി യുകെ ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സംവേദന പരിപാടി മെയ് 17 ന് കൊച്ചിയിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ: പ്രതിക്കെതിരെ പല പോലീസ് സ്റ്റേഷനുകളിലും സമാനമായ പരാതികൾ നിലവിൽ

ശരീരഭാരം കുറക്കാൻ പ്രോട്ടീൻ ബാർ നല്ലതോ? ഫിറ്റ്നസ്സ് നിലനിർത്തുന്നതിനുമപ്പുറമുള്ള ഗുണങ്ങൾ പങ്കുവച്ച് പുതിയ പഠനം

ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖനടൻ താനാണെന്ന് ധ്യാൻ ശ്രീനിവാസൻ :എല്ലാം പുതിയ സിനിമ വിജയിക്കാനുള്ള മാർക്കറ്റിംഗ് തന്ത്രം

പാകിസ്ഥാൻ പിടികൂടിയ ബിഎസ്എഫ് ജവാൻ ഇന്ത്യയിലേക്ക്: അമൃത്സറിലെ അട്ടാരി ചെക്ക്പോസ്റ്റ് വഴി പൂർണം കുമാർ ഷായെ കൈമാറിയത് ഇന്ന്
