
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് മനുഷ്യരെ ഞെട്ടിക്കും വിധത്തില്‍ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് തെളിയിച്ച നിരവധി വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ അതിശയിപ്പിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
നൃത്തം ചെയ്യുന്ന നൂഡില്‍സുകളുടെ വീഡിയോ എന്ന ആശയം ആണ് എഐ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്നത്. കഴിക്കാന്‍ മാത്രമല്ല, നൂഡില്‍സിനെ കൊണ്ട് നൃത്തവും ചെയ്യിപ്പിക്കാമെന്ന് കാണിച്ചു തരുന്നതാണ് വീഡിയോ.
നിര്‍മിത ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നിര്‍മ്മിച്ച വീഡിയോയില്‍ നൂഡില്‍സില്‍ നിന്നും യുവതി-യുവാക്കളുടെ രൂപങ്ങള്‍ പ്രത്യക്ഷപ്പെട്ട് നൃത്തം ചെയ്യുന്നത് കാണാം. മാതി ബാനി എന്ന മ്യൂസിക്കല്‍ ബാന്‍ഡാണ് നൂഡില്‍സ് ഉപയോഗിച്ച് മനുഷ്യരൂപങ്ങള്‍ നൃത്തം ചെയ്യുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.
മനോഹരമായ കഥക് നൃത്ത ചുവടുകളുമായാണ് നൂഡില്‍സ് മനുഷ്യര്‍ എത്തിയത്. ' നൂഡില്‍സ് വീണ്ടും തിരിച്ചെത്തിയിരിക്കുന്നു! ഇത്തവണ കഥക് ആണ് ചെയ്യുന്നത്. നമ്മുടെ എല്ലാവരുടെയും അടുക്കള വളരെയധികം സര്‍ഗാത്മകത നിറഞ്ഞതാണ്'' എന്ന അടിക്കുറിപ്പോടെ പങ്കുവച്ച വീഡിയോ നിമിഷ നേരത്തിനുള്ളിലാണ് തരംഗം സൃഷ്ടിച്ചത്.
More Latest News
എനിക്ക് മെസ്സിയാവണ്ട,യമാൽ ആയാൽ മതി: ഫുട്ബോൾ ഇതിഹാസം മെസ്സിയുമായുള്ള താരതമ്യപ്പെടുത്തലുകൾക്ക് മറുപടിയുമായി ബാഴ്സിലോണയുടെ മിന്നും താരം ലാമിൻ യമാൽ

അഭിഭാഷകയെ മർദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന് ജാമ്യം :മർദിച്ചത് ശ്യാമിലിയാണെന്ന് പ്രതിഭാഗത്തിന്റെ വാദം

വിജയ് ദേവർകൊണ്ടയുടെ പുതിയ ചിത്രം 'കിങ്ഡം' റിലീസ് ജൂലൈ നാലിന് :റിലീസ് തീയതി വൈകുന്നതിന് കാരണം പോസ്റ്റ് പ്രൊഡക്ഷൻ തിരക്കുകൾ

ഇൻഡസ്ട്രിയെ നിലനിർത്തുന്ന മനോഹരമായ ചെറിയ ചിത്രങ്ങൾ :പ്രേക്ഷകരുടെ ഹൃദയം കീഴടക്കി 'ടൂറിസ്റ്റ് ഫാമിലി', കഥാപാത്രങ്ങളുടെ പ്രകടനമികവിൽ തെളിഞ്ഞ ചിരിയുടെ മേളവുമായി ഈ പുതുചിത്രം

നിരപരാധിയായ യുവതി നേരിട്ടത് കടുത്ത മാനസിക പീഡനം : മാല മോഷണക്കുറ്റം ആരോപിച്ച് സ്റ്റേഷനിൽ എത്തിച്ച് പോലീസ് മോശമായി പെരുമാറി,തെറ്റ് ചെയ്തില്ലെന്ന് തെളിഞ്ഞപ്പോൾ വിട്ടയച്ചു
