
സന്തര്‍ലാന്‍ഡ് : വിശുദ്ധ തിരുനാള്‍ സന്തര്‍ലാന്‍ഡ് സെന്റ് ജോസഫ്സ് ദേവാലയത്തില്‍ ഈ മാസം 14ന്. രാവിലെ 10നു തുടങ്ങുന്ന ആഘോഷമായ ദിവ്യബലിയില്‍ ഫാ. ജോസ് അന്ത്യാംകുളം എംസിബിഎസ് (വികാരി, സെന്റ് വില്‍ഫ്രഡ് & സെന്റ് മേരീസ് ചര്‍ച്ച്, ലീഡ്‌സ്) മുഖ്യകാര്‍മികനാകും.
തിരുനാള്‍ കുര്‍ബാനയില്‍ രൂപതയിലെ നിരവധി വൈദീകര്‍ സഹാകാര്‍മികരാകും. തുടര്‍ന്ന് നടക്കുന്ന വിശ്വാസ പ്രഘോഷണ പ്രദക്ഷിണം നടക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് റെഡ്ഹൗസ് കമ്മ്യൂണിറ്റി സെന്റര്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍, നോര്‍ത്ത് ഈസ്റ്റിലെ വിവിധ പ്രദേശങ്ങളിലെ വൈദീകരും മറ്റു പ്രമുഖ വ്യക്തികളും അണിചേരുന്ന സായാഹ്നത്തില്‍ കേരളീയ ക്രൈസ്തവ പാരമ്പര്യം വിളിച്ചോതുന്ന കലാസാംസ്‌കാരിക പരിപാടികളാല്‍ സമ്പന്നമായിരിക്കും.
ഈ മാസം 5ന് (വ്യാഴം) ഏഴു മണിക്ക് കൊടിയേറ്റത്തോടെ ആരംഭിക്കുന്ന ഒന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന നൊവേനയ്ക്കും വിശുദ്ധ കുര്‍ബാനക്കും ഫാമിലി യൂണിറ്റ് അംഗങ്ങള്‍ നേതൃത്വം നല്‍കും. തിരുനാളിന് ഫാ. ജിജോ പ്ലാപ്പള്ളിയുടെ നേതൃത്വത്തിലുള്ള പാരിഷ് കമ്മിറ്റി, തിരുനാള്‍ നോര്‍ത്ത് ഈസ്റ്റിലെ മലയാളി സാംസ്‌കാരിക സംഗമമാക്കാനുള്ള ഒരുക്കത്തിലാണ്.
More Latest News
ഇന്ന് അന്താരാഷ്ട്ര കുടുംബദിനം: പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ പിടിച്ചുനിൽക്കാൻ ഓരോ കുടുംബത്തെയും ഓർമ്മപ്പെടുത്തുന്ന ദിനം

ലിവർപൂൾ ജോൺ മൂറെസ് യൂണിവേഴ്സിറ്റിയും ഏളൂർ കൺസൾട്ടൻസി യുകെ ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സംവേദന പരിപാടി മെയ് 17 ന് കൊച്ചിയിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ: പ്രതിക്കെതിരെ പല പോലീസ് സ്റ്റേഷനുകളിലും സമാനമായ പരാതികൾ നിലവിൽ

ശരീരഭാരം കുറക്കാൻ പ്രോട്ടീൻ ബാർ നല്ലതോ? ഫിറ്റ്നസ്സ് നിലനിർത്തുന്നതിനുമപ്പുറമുള്ള ഗുണങ്ങൾ പങ്കുവച്ച് പുതിയ പഠനം

ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖനടൻ താനാണെന്ന് ധ്യാൻ ശ്രീനിവാസൻ :എല്ലാം പുതിയ സിനിമ വിജയിക്കാനുള്ള മാർക്കറ്റിംഗ് തന്ത്രം
