
ലേകത്തിലെ ഏറ്റവും സമ്പന്നനായ നായയാണ് ഗുന്തര്‍ ആറാമന്‍. ലോകത്തിലെ പല ശതകോടീശ്വരന്മാരോടും കിടപിടിച്ചു നില്‍ക്കത്തക്ക ആഡംബര ജീവിതമാണ് ഈ നായ നയിക്കുന്നത്. 3300 കോടിക്കു മുകളില്‍ ആസ്തിയുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ?
ഒരു ഇറ്റാലിയന്‍ പ്രഭുവിന്റെ പത്‌നിയായിരുന്ന കാര്‍ലോട്ട ലീബെന്‍സ്റ്റീന്‍ 1992 ല്‍ തന്റെ മകന്റെ മരണത്തെ തുടര്‍ന്ന് സ്വത്തിന് മറ്റ് അവകാശികളാരുമില്ലാത്തതിനാല്‍ 80 മില്യന്‍ ഡോളറിന്റെ ആസ്തി വളര്‍ത്തുനായ ഗുന്തര്‍ മൂന്നാമന്റെ പേരില്‍ എഴുതിവച്ചപ്പോള്‍ 'ലോകത്തെ ഏറ്റവും സമ്പന്നനായ നായ' ആയിത്തീരുകയായിരുന്നു ഗുന്തര്‍ ആറാമന്‍. പല സങ്കല്‍പ കഥകള്‍ക്കും അതീതമാണ് ഗുന്തര്‍ ആറാമന്റെ ജീവിതകഥ.
പ്രഭു കുടുംബത്തിന്റെ അടുത്ത സുഹൃത്തും സംരംഭകനുമായിരുന്ന മൗറീസിയോ മിയാനായിരുന്നു സ്വത്തുകള്‍ നോക്കി നടത്തിയിരുന്നത് . അദ്ദേഹമാവട്ടെ ഗുന്തറിന്റെ പേരില്‍ ഒരു ട്രസ്റ്റ് രൂപീകരിക്കുകയും അനന്തരാവകാശം 400 മില്യന്‍ ഡോളറായി (3358 കോടി രൂപ) വര്‍ദ്ധിപ്പിക്കുകയും ചെയ്തു.ഗുന്തര്‍ മൂന്നാമന്റെ പിന്‍തലമുറക്കാരനായ ഗുന്തര്‍ ആറാമന്‍ അങ്ങനെയാണ് ഏറ്റവും ഒടുവില്‍ ഈ സ്വത്തിന്റെ മുഴുവന്‍ ഉടമയായി മാറിയത്.നിലവില്‍ സ്വത്തു നോക്കി നടത്തുന്നത് ട്രസ്റ്റിലെ അംഗങ്ങളാണ്. തന്റെ സമ്പത്തിനെക്കുറിച്ചോ രാജകീയ പദവിയെ കുറിച്ചോ അറിയില്ലെങ്കിലും മറ്റൊരു നായയ്ക്കും ലഭിക്കാത്തത്ര ആഡംബര സൗകര്യങ്ങള്‍ ആസ്വദിച്ചാണ് ഗുന്തര്‍ ആറാമന്റെ ജീവിതം. സമാനതകളില്ലാത്ത ഗുന്തറിന്റെ ജീവിതരീതിയെക്കുറിച്ച് ഗുന്തേര്‍സ് മില്യണ്‍സ് എന്ന പേരില്‍ നെറ്റ്ഫ്‌ലിക്‌സ് ഒരു ഡോക്യുസീരീസും പുറത്തിറക്കിയിട്ടുണ്ട്.
ഗുന്തറിന്റെ ഇഷ്ടവിഭവങ്ങള്‍ ഉണ്ടാക്കാനായി പ്രൈവറ്റ് ഷെഫും ഉണ്ട്. 27 ജോലിക്കാര്‍ അടങ്ങുന്ന സംഘമാണ് ഗുന്തര്‍ ആറാമനെ പരിചരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ നായയുടെ പേരില്‍ സ്വത്ത് വകകളുണ്ട്. 29 മില്യണ്‍ ഡോളര്‍ വിലമതിപ്പുള്ള മിയാമി ബംഗ്ലാവടക്കം ആഡംബര വസതികളും ഇക്കൂട്ടത്തില്‍ പെടുന്നു. ഇതിനെല്ലാം പുറമേ ഒരു പ്രൈവറ്റ് ജെറ്റും ആഡംബര യാട്ടും എല്ലാം ഗുന്തര്‍ ആറാമന് സ്വന്തമായുണ്ട്.. ലോകത്തിന്റെ പലഭാഗങ്ങളിലേയ്ക്കും ഗുന്തര്‍ ആറാമന്‍ സഞ്ചരിക്കാറുണ്ട്. പ്രത്യേക ഡ്രൈവറുള്ള കണ്‍വേര്‍ട്ടബിള്‍ ബിഎംഡബ്ലിയു കാറിലാണ് ഗുന്തറിന്റെ യാത്ര. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഗുന്തറിന്റെ ആസ്തി സംബന്ധിച്ച് ചില തര്‍ക്കങ്ങളും നിലനില്‍ക്കുന്നുണ്ട്. ഒരു പ്രശസ്ത ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ അവകാശിയായ മൗറീസിയോ മിയാന്‍ നികുതി വെട്ടിക്കാനാണ് ഇത്തരമൊരു ട്രസ്റ്റിന് രൂപം നല്‍കിയത് എന്നാണ് ആരോപണം.
More Latest News
എനിക്ക് മെസ്സിയാവണ്ട,യമാൽ ആയാൽ മതി: ഫുട്ബോൾ ഇതിഹാസം മെസ്സിയുമായുള്ള താരതമ്യപ്പെടുത്തലുകൾക്ക് മറുപടിയുമായി ബാഴ്സിലോണയുടെ മിന്നും താരം ലാമിൻ യമാൽ

അഭിഭാഷകയെ മർദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന് ജാമ്യം :മർദിച്ചത് ശ്യാമിലിയാണെന്ന് പ്രതിഭാഗത്തിന്റെ വാദം

വിജയ് ദേവർകൊണ്ടയുടെ പുതിയ ചിത്രം 'കിങ്ഡം' റിലീസ് ജൂലൈ നാലിന് :റിലീസ് തീയതി വൈകുന്നതിന് കാരണം പോസ്റ്റ് പ്രൊഡക്ഷൻ തിരക്കുകൾ

ഇൻഡസ്ട്രിയെ നിലനിർത്തുന്ന മനോഹരമായ ചെറിയ ചിത്രങ്ങൾ :പ്രേക്ഷകരുടെ ഹൃദയം കീഴടക്കി 'ടൂറിസ്റ്റ് ഫാമിലി', കഥാപാത്രങ്ങളുടെ പ്രകടനമികവിൽ തെളിഞ്ഞ ചിരിയുടെ മേളവുമായി ഈ പുതുചിത്രം

നിരപരാധിയായ യുവതി നേരിട്ടത് കടുത്ത മാനസിക പീഡനം : മാല മോഷണക്കുറ്റം ആരോപിച്ച് സ്റ്റേഷനിൽ എത്തിച്ച് പോലീസ് മോശമായി പെരുമാറി,തെറ്റ് ചെയ്തില്ലെന്ന് തെളിഞ്ഞപ്പോൾ വിട്ടയച്ചു
