
ന്യൂകാസില്‍ ബ്ലെയ്ഡണ്‍ ഓണ്‍ ടൈനിലെ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഒസിവൈഎം സംഘടിപ്പിക്കുന്ന ആദ്യ ക്രിക്കറ്റ് ടൂര്‍ണമെന്റ് നാളെ നടക്കും. നോര്‍ത്ത് ഇംഗ്ലണ്ടിലെയും സ്‌കോട്ട്‌ലന്‍ഡിലെയും ഓര്‍ത്തഡോക്സ് ചര്‍ച്ചുകളെ ഉള്‍പ്പെടുത്തി ബ്ലെയ്ഡണ്‍ ക്രിക്കറ്റ് ക്ലബ്ബില്‍ നടക്കുന്ന ടൂര്‍ണമെന്റ് രാവിലെ ഒന്‍പതു മണിക്കാണ് ആരംഭിക്കുക. മുന്‍ ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന എല്‍.എല്‍.ഡോ. തോമസ് മാര്‍ മക്കാറിയോസിന്റെ സ്മരണാര്‍ത്ഥമാണ് ഈ ടൂര്‍ണമെന്റ് നടത്തുന്നത്.
ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ ഈയിടെയാണ് ഈ ദേവാലയം കൂദാശ ചെയ്തത്. പള്ളിയുടെ ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ യൂത്ത് മൂവ്മെന്റ് (ഒസിവൈഎം) പ്രദേശത്തെ പള്ളികള്‍ തമ്മിലുള്ള ബന്ധം സമ്പന്നമാക്കുന്നതിനായിട്ടാണ് ഈ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.
ഒസിവൈഎം ന്യൂകാസില്‍ അംഗങ്ങള്‍ പള്ളി അംഗങ്ങള്‍ക്കായി മതപരവും സാമൂഹികവും വിനോദപരവുമായ നിരവധി പ്രവര്‍ത്തനങ്ങള്‍ സജീവമായി സംഘടിപ്പിച്ചു വരികയാണ്. ഒപ്പം ഫണ്ട് ശേഖരണ പ്രവര്‍ത്തനങ്ങളും പ്രദേശത്തെ പ്രാദേശിക കമ്മ്യൂണിറ്റികളെ പിന്തുണയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പതിവായി നടത്തുന്നുണ്ട്.
More Latest News
ലിവർപൂൾ ജോൺ മൂറെസ് യൂണിവേഴ്സിറ്റിയും ഏളൂർ കൺസൾട്ടൻസി യുകെ ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സംവേദന പരിപാടി മെയ് 17 ന് കൊച്ചിയിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ: പ്രതിക്കെതിരെ പല പോലീസ് സ്റ്റേഷനുകളിലും സമാനമായ പരാതികൾ നിലവിൽ

ശരീരഭാരം കുറക്കാൻ പ്രോട്ടീൻ ബാർ നല്ലതോ? ഫിറ്റ്നസ്സ് നിലനിർത്തുന്നതിനുമപ്പുറമുള്ള ഗുണങ്ങൾ പങ്കുവച്ച് പുതിയ പഠനം

ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖനടൻ താനാണെന്ന് ധ്യാൻ ശ്രീനിവാസൻ :എല്ലാം പുതിയ സിനിമ വിജയിക്കാനുള്ള മാർക്കറ്റിംഗ് തന്ത്രം

പാകിസ്ഥാൻ പിടികൂടിയ ബിഎസ്എഫ് ജവാൻ ഇന്ത്യയിലേക്ക്: അമൃത്സറിലെ അട്ടാരി ചെക്ക്പോസ്റ്റ് വഴി പൂർണം കുമാർ ഷായെ കൈമാറിയത് ഇന്ന്
