
ലോകത്തില്‍ ആദരിക്കപ്പെടുന്ന സമ്പന്നരായ നിരവധി പേരുണ്ട്. ആ സമ്പന്നരുടെ കൂട്ടത്തില്‍ കൂട്ടാന്‍ സാധിക്കുന്ന എല്ലാവരുടെയും ഇഷ്ട താരമായ ഒരു പൂച്ചയെ കുറിച്ച് കേട്ടിട്ടുണ്ടോ? സിയാമിസ്, ടാബി വര്‍ഗത്തില്‍പ്പെടുന്ന നല എന്ന പൂച്ചയാണ് ലോകത്തിലെ ഏറ്റവും സമ്പന്നയായ പൂച്ച.
കാലിഫോര്‍ണിയയിലാണ് നലയുടെ ജന്മദേശം. 100 മില്യണ്‍ ഡോളര്‍ ആസ്തിയുള്ള പൂച്ചയാണ് നല. 2010ല്‍ നലയുടെ ഉടമയായ വാരിസിരി മത്തചിട്ടിഫന്‍ അവളെ മൃഗ സംരക്ഷണ കേന്ദ്രത്തില്‍ നിന്നും ദത്തെടുത്തതോടെയാണ് നല പ്രശസ്തിയുടെ കൊടുമുടിയിലേക്ക് ഉയരുന്നത്.
ഏവരെയും ആകര്‍ഷിക്കുന്ന അവളുടെ രൂപവും കുസൃതികളും സോഷ്യല്‍ മീഡിയയില്‍ നലയെ ഹിറ്റാക്കി. ഇന്‍സ്റ്റഗ്രാമില്‍ മാത്രമായി 4.5 മില്യണ്‍ ആളുകളാണ് നലയെ പിന്തുടരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള പൂച്ച എന്ന ബഹുമതിയ്ക്ക് പിന്നാലെ നലയെ തേടി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും എത്തിയിരുന്നു.
ഓണ്‍ലൈന്‍ ബ്രാന്‍ഡിംഗ്, പെറ്റ് പ്രൊഡക്റ്റ് പരസ്യങ്ങള്‍ തുടങ്ങിയവയിലും നല സജീവമാണ്. ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനമാണ് അവളെ സമ്പന്നയായ പൂച്ചയാക്കി മാറ്റിയത്. ഇതിനുപുറമെ മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും നലയുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ അവളുടെ ഉടമ പങ്കുവയ്ക്കാറുണ്ട്.
More Latest News
എനിക്ക് മെസ്സിയാവണ്ട,യമാൽ ആയാൽ മതി: ഫുട്ബോൾ ഇതിഹാസം മെസ്സിയുമായുള്ള താരതമ്യപ്പെടുത്തലുകൾക്ക് മറുപടിയുമായി ബാഴ്സിലോണയുടെ മിന്നും താരം ലാമിൻ യമാൽ

അഭിഭാഷകയെ മർദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന് ജാമ്യം :മർദിച്ചത് ശ്യാമിലിയാണെന്ന് പ്രതിഭാഗത്തിന്റെ വാദം

വിജയ് ദേവർകൊണ്ടയുടെ പുതിയ ചിത്രം 'കിങ്ഡം' റിലീസ് ജൂലൈ നാലിന് :റിലീസ് തീയതി വൈകുന്നതിന് കാരണം പോസ്റ്റ് പ്രൊഡക്ഷൻ തിരക്കുകൾ

ഇൻഡസ്ട്രിയെ നിലനിർത്തുന്ന മനോഹരമായ ചെറിയ ചിത്രങ്ങൾ :പ്രേക്ഷകരുടെ ഹൃദയം കീഴടക്കി 'ടൂറിസ്റ്റ് ഫാമിലി', കഥാപാത്രങ്ങളുടെ പ്രകടനമികവിൽ തെളിഞ്ഞ ചിരിയുടെ മേളവുമായി ഈ പുതുചിത്രം

നിരപരാധിയായ യുവതി നേരിട്ടത് കടുത്ത മാനസിക പീഡനം : മാല മോഷണക്കുറ്റം ആരോപിച്ച് സ്റ്റേഷനിൽ എത്തിച്ച് പോലീസ് മോശമായി പെരുമാറി,തെറ്റ് ചെയ്തില്ലെന്ന് തെളിഞ്ഞപ്പോൾ വിട്ടയച്ചു
