
ന്യൂ കാസിലില്‍ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷങ്ങള്‍ അതി ഗംഭീരവും അതീവ ചാരുതയാര്‍ന്നതും തദ്ദേശീയരില്‍ പോലും സന്തോഷവും കൗതുകവും ഉയര്‍ത്തികൊണ്ട് കൊണ്ടാടി. നോര്‍ത്ത് ഈസ്റ്റ് കേരള ഹിന്ദു സമാജത്തിന്റെയും, ന്യൂകാസില്‍ ഹിന്ദു സമാജത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന ആഘോഷ പരിപാടികളില്‍ വി വി രവീന്ദ്രനാഥ് ബാലഗോകുലത്തിന്റെ പതാക ഉയര്‍ത്തി. തുടര്‍ന്ന് ശ്രീകൃഷ്ണനും രാധയും ഒപ്പം നിരവധി ഉണ്ണി കണ്ണന്മാരും കുഞ്ഞ് രാധ മാരും അനേകം ഭക്ത ജനങ്ങളുമായി നടത്തിയ ശോഭാ യാത്ര മൈതാനം ചുറ്റി ഹസ്ലറിഗ്ഗ് ഹാളില്‍ എത്തിയപ്പോള്‍, വി വി രവീന്ദ്രനാഥ്, നന്ദകുമാര്‍, കൃഷ്ണ ദാസ്, രമ്യാ അനുഗ്രഹ്, ഷൈലജാ രവീന്ദ്രനാഥ്, ശ്രീജിത്ത്, റോബി എന്നിവര്‍ ചേര്‍ന്ന് ഭദ്ര ദീപം കൊളുത്തി പരിപാടികള്‍ ഉദ്ഘാടനം നടത്തി.
വിനോദ് ജി നായര്‍ ഗണപതി ഗീതം ചൊല്ലി പരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്ന് സനാധന ധര്‍മ്മവും ശ്രീകൃഷ്ണ ജന്മാ ഷ്ടമിയും എന്ന വിഷയത്തില്‍ വി വി രാവിന്ദ്രനാഥ് പ്രഭാഷണം നടത്തി. ശേഷം അതീവ ചാരുതയോടെ ശ്രീകൃഷ്ണ വേഷം പകര്‍ന്നാടിയ കൃഷ്ണദാസും, രാധയായി വേഷപകര്‍ച്ച നേടിയ രമ്യാ അനുഗ്രഹിന്റേയും അനേകം ഉണ്ണിക്കണ്ണന്മാരുടേയും കുഞ്ഞ് രാധമാരുടേയും നേതൃത്വത്തില്‍ നടന്ന ഉറിയടി കുട്ടികള്‍ക്ക് അത്ഭുതവും, ആഹ്ലാദവും, മുതിര്‍ന്നവര്‍ക്ക് ഗൃഹാതുരത്വവും സമ്മാനിച്ചൂ. തുടര്‍ന്ന് നിരവധി നിര്‍ത്ത-ഗാന പരിപാടികള്‍ അരങ്ങേറി.
കലാപരികള്‍ക്ക് ബ്രഹ്‌മ നിര്‍ത്ത കളരി ടീച്ചര്‍ ചിഞ്ചു ലിജിത് നേതൃത്വം നല്‍കി. തുടര്‍ന്ന് എ ലെവല്‍ എക്സാമിന് മികച്ച വിജയം നേടി ന്യൂകാസില്‍ യൂണിവേഴ്സിറ്റിയില്‍ മെഡിസിന്‍ പ്രവേശനം നേടിയ അതിഥി കരെ ഗുപ്തയെയും, ജിസിഎസ്ഇക്ക് മികച്ച വിജയം നേടിയ മിലന്‍ദേവ് അനില്‍കുമാറിനേയും സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു. ശേഷം വിനോദ് ജി നായര്‍, കൃഷ്ണ ദാസ്, ബല്‍റാം എന്നിവരുടെ നേതൃത്വത്തില്‍ ഭജന നടന്നു. ഒന്‍പതു മണിയോട് കൂടി പ്രവീണ്‍കുമാര്‍ പ്രഭാകരന്‍ ആരതി ഉഴിഞ്ഞു പരിപാടികള്‍ക്ക് സമാപ്തം കുറിച്ചൂ. റോഷ്‌നി രഞ്ജിത്ത് സ്വാഗതവും അനില്‍കുമാര്‍ നന്ദിയും രേഖപ്പെടുത്തി.
More Latest News
ലിവർപൂൾ ജോൺ മൂറെസ് യൂണിവേഴ്സിറ്റിയും ഏളൂർ കൺസൾട്ടൻസി യുകെ ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സംവേദന പരിപാടി മെയ് 17 ന് കൊച്ചിയിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ: പ്രതിക്കെതിരെ പല പോലീസ് സ്റ്റേഷനുകളിലും സമാനമായ പരാതികൾ നിലവിൽ

ശരീരഭാരം കുറക്കാൻ പ്രോട്ടീൻ ബാർ നല്ലതോ? ഫിറ്റ്നസ്സ് നിലനിർത്തുന്നതിനുമപ്പുറമുള്ള ഗുണങ്ങൾ പങ്കുവച്ച് പുതിയ പഠനം

ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖനടൻ താനാണെന്ന് ധ്യാൻ ശ്രീനിവാസൻ :എല്ലാം പുതിയ സിനിമ വിജയിക്കാനുള്ള മാർക്കറ്റിംഗ് തന്ത്രം

പാകിസ്ഥാൻ പിടികൂടിയ ബിഎസ്എഫ് ജവാൻ ഇന്ത്യയിലേക്ക്: അമൃത്സറിലെ അട്ടാരി ചെക്ക്പോസ്റ്റ് വഴി പൂർണം കുമാർ ഷായെ കൈമാറിയത് ഇന്ന്
