
പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് തെളിയിക്കുന്ന പലരെയും കണ്ടിട്ടുണ്ട്. അതുപോലെ ധൈര്യത്തിന്റെ കാര്യത്തില്‍ പ്രായം ഒന്നുമല്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഒരു മുത്തശി.
യു.കെയില്‍ ഒരു മുത്തശ്ശി തന്റെ പിറന്നാള്‍ ആഘോഷിച്ച സംഭവം വലിയ വാര്‍ത്തയാവാന്‍ കാരണം മുത്തശ്ശിയുടെ ധൈര്യം തന്നെയാണ്. തന്റെ 102-ാം പിറന്നാള്‍ ഈ മുത്തശ്ശി ആഘോഷിച്ചത് വളരെ വെറൈറ്റിയായിട്ടാണ്. മറ്റൊന്നുമല്ല, സ്‌കൈഡൈവിങ്ങിലൂടെയാണ് മുത്തശ്ശിയുടെ പിറന്നാള്‍ ആഘോഷം. യു.കെ സ്വദേശിയായ മെനെറ്റ് ബെയ്ലി ആണ് സ്‌കൈഡൈവിങ് ചെയ്ത് ലോകത്തെ പോലും ഞെട്ടിച്ചിരിക്കുന്നത്.
ഏഴായിരം അടി ഉയരത്തില്‍ നിന്ന് സ്‌കൈഡൈവിങ് ചെയ്ത് ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായമേറിയ സ്‌കൈഡൈവര്‍ ആയി മെനറ്റ് മാറിയിരിക്കുന്നു എന്ന അടിക്കുറിപ്പോടെ ഡെയ്ലി മെയിലാണ് വീഡിയോ അടങ്ങുന്ന പോസ്റ്റ് പങ്കുവെച്ചത്. ഇന്‍സ്ട്രക്ടര്‍ക്കൊപ്പം മെനറ്റ് വിമാനത്തില്‍ നിന്ന് ചാടുന്നതും കുറച്ചുകഴിഞ്ഞ് ഭൂമിയില്‍ ലാന്‍ഡ് ചെയ്യുന്നതും വീഡിയോയില്‍ കാണാം.
താഴെയെത്തിയ മെനറ്റിനോട് എങ്ങനെയുണ്ടായിരുന്നു അനുഭവം എന്ന യുവാവിന്റെ ചോദ്യത്തിന് 'മനോഹരമായിരുന്നു' എന്ന ചിരിയില്‍ കുതിര്‍ന്ന ഉത്തരവും 102 വയസ്സുകാരി നല്‍കുന്നുണ്ട്. 102-ാം വയസ്സില്‍ ഇനി ഇവര്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ലായെന്നും ഇവരുടെ പ്രായമെത്തുമ്പോളെങ്കിലും ഈ സാഹസിക്കുള്ള ധൈര്യമുണ്ടായാല്‍ മതിയെന്നും കമന്റുകളുണ്ട്.
More Latest News
എനിക്ക് മെസ്സിയാവണ്ട,യമാൽ ആയാൽ മതി: ഫുട്ബോൾ ഇതിഹാസം മെസ്സിയുമായുള്ള താരതമ്യപ്പെടുത്തലുകൾക്ക് മറുപടിയുമായി ബാഴ്സിലോണയുടെ മിന്നും താരം ലാമിൻ യമാൽ

അഭിഭാഷകയെ മർദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന് ജാമ്യം :മർദിച്ചത് ശ്യാമിലിയാണെന്ന് പ്രതിഭാഗത്തിന്റെ വാദം

വിജയ് ദേവർകൊണ്ടയുടെ പുതിയ ചിത്രം 'കിങ്ഡം' റിലീസ് ജൂലൈ നാലിന് :റിലീസ് തീയതി വൈകുന്നതിന് കാരണം പോസ്റ്റ് പ്രൊഡക്ഷൻ തിരക്കുകൾ

ഇൻഡസ്ട്രിയെ നിലനിർത്തുന്ന മനോഹരമായ ചെറിയ ചിത്രങ്ങൾ :പ്രേക്ഷകരുടെ ഹൃദയം കീഴടക്കി 'ടൂറിസ്റ്റ് ഫാമിലി', കഥാപാത്രങ്ങളുടെ പ്രകടനമികവിൽ തെളിഞ്ഞ ചിരിയുടെ മേളവുമായി ഈ പുതുചിത്രം

നിരപരാധിയായ യുവതി നേരിട്ടത് കടുത്ത മാനസിക പീഡനം : മാല മോഷണക്കുറ്റം ആരോപിച്ച് സ്റ്റേഷനിൽ എത്തിച്ച് പോലീസ് മോശമായി പെരുമാറി,തെറ്റ് ചെയ്തില്ലെന്ന് തെളിഞ്ഞപ്പോൾ വിട്ടയച്ചു
