
പലര്‍ക്കും ശരീരത്തില്‍ ടാറ്റൂ ചെയ്യുന്നത് ഒരു ഹോബിയാണ്. അത്തരത്തില്‍ വല്ലാത്തൊരു ഹോബിയുള്ള വ്യക്തി ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ടാറ്റൂ ചെയ്ത് ഗിന്നസ് റെക്കോര്‍ഡില്‍ ആണ് ഇയാള്‍ ഇടം നേടിയിരിക്കുന്നത്.
അമേക്കാരിയായ ലുമിനസ്‌ക ഫ്യൂര്‍സിന ഇപ്പോള്‍ സോഷ്യല്‍ മീഡിയ നിറയുകയാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ടാറ്റൂ ചെയ്ത വ്യക്തി എന്ന ഗിന്നസ് റെക്കോര്‍ഡ് ആണ് ഇദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. ശരീരത്തിലെ 99.98 ശതമാനം ഭാഗങ്ങളിലും ടാറ്റൂ ചെയ്താണ് ലുമിനസ്‌ക ഫ്യൂര്‍സിന ലോക ശ്രദ്ധ നേടുന്നത്. അമേരിക്കല്‍ സൈന്യത്തില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥയാണ് ഇവര്‍. ടാറ്റൂ മാത്രമല്ല 89 ബോഡി മോഡിഫിക്കേഷനാണ് ഇവര്‍ ശരീരത്തില്‍ ചെയ്തിരിക്കുന്നത്.
സൈന്യത്തിലെ മെഡിക്കല്‍ ഓഫീസറായിരുന്ന ലുമിനസ്‌ക ഫ്യൂര്‍സിന പത്ത് വര്‍ഷം മന്‍പാണ് വിരമിക്കുന്നത്. അതിന് ശേഷമാണ് ബോഡി മോഡിഫിക്കേഷന്‍, ടാറ്റൂ എന്നിവ ചെയ്യാന്‍ ആരംഭിച്ചതെന്ന് ലുമിനസ്‌ക ഫ്യൂര്‍സിന പറയുന്നു. കൈകളിലും കാലുകളിലും കണ്ണിലും തലയോട്ടിലും ജനനേന്ദ്രിയത്തിലും വരെ ടാറ്റൂ ചെയ്തിട്ടുണ്ട് ലുമിനസ്‌ക.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയതില്‍ അഭിമാനവും ആശ്ചര്യവും തോന്നുന്നുവെന്ന് ലുമിനസ്‌ക പ്രതികരിച്ചു. അന്ധകാരത്തെ പ്രകാശമാക്കി മാറ്റുക' എന്നതില്‍ കേന്ദ്രീകരിച്ചാണ് തന്റെ ശരീരത്തെ താന്‍ ഇങ്ങനെ പരിഷ്‌കരിച്ചത് എന്നാണ് ലുമിനസ്‌ക പറയുന്നത്.
More Latest News
എനിക്ക് മെസ്സിയാവണ്ട,യമാൽ ആയാൽ മതി: ഫുട്ബോൾ ഇതിഹാസം മെസ്സിയുമായുള്ള താരതമ്യപ്പെടുത്തലുകൾക്ക് മറുപടിയുമായി ബാഴ്സിലോണയുടെ മിന്നും താരം ലാമിൻ യമാൽ

അഭിഭാഷകയെ മർദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന് ജാമ്യം :മർദിച്ചത് ശ്യാമിലിയാണെന്ന് പ്രതിഭാഗത്തിന്റെ വാദം

വിജയ് ദേവർകൊണ്ടയുടെ പുതിയ ചിത്രം 'കിങ്ഡം' റിലീസ് ജൂലൈ നാലിന് :റിലീസ് തീയതി വൈകുന്നതിന് കാരണം പോസ്റ്റ് പ്രൊഡക്ഷൻ തിരക്കുകൾ

ഇൻഡസ്ട്രിയെ നിലനിർത്തുന്ന മനോഹരമായ ചെറിയ ചിത്രങ്ങൾ :പ്രേക്ഷകരുടെ ഹൃദയം കീഴടക്കി 'ടൂറിസ്റ്റ് ഫാമിലി', കഥാപാത്രങ്ങളുടെ പ്രകടനമികവിൽ തെളിഞ്ഞ ചിരിയുടെ മേളവുമായി ഈ പുതുചിത്രം

നിരപരാധിയായ യുവതി നേരിട്ടത് കടുത്ത മാനസിക പീഡനം : മാല മോഷണക്കുറ്റം ആരോപിച്ച് സ്റ്റേഷനിൽ എത്തിച്ച് പോലീസ് മോശമായി പെരുമാറി,തെറ്റ് ചെയ്തില്ലെന്ന് തെളിഞ്ഞപ്പോൾ വിട്ടയച്ചു
