
ലേകത്തിലെ തന്നെ ഏറ്റവും പ്രായം ചെന്ന മുത്തശ്ശിയായികുന്നു മരിയ ബ്രന്യാസ് മൊറോറ. എന്നാല്‍ 117 കാരിയായ മുത്തശ്ശിയുടെ മരണത്തോടെ ആ സ്ഥാനം ലഭിച്ചിരിക്കുകയാണ് ജപ്പാനിലെ തൊമികോ ഇതൂകയ്ക്ക്.
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി മാറിയിരിക്കുകയാണ് 116 വയസ്സുകാരിയായ തൊമികോ ഇതൂക. തിങ്കളാഴ്ച സ്പെയിനിലെ ഒരു നഴ്സിംഗ് ഹോമിലായിരുന്നു മരിയ ബ്രന്യാസ് മൊറേറയുടെ അന്ത്യം. ഇതിന് ശേഷമാണ് തൊമികയെ പ്രായം കൂടിയ വ്യക്തിയായി അംഗീകരിച്ചത്. പര്‍വ്വതാരോഹക കൂടിയായ ഇതൂക്ക 1908 മെയ് 23 നാണ് ജനിച്ചത്.
പടിഞ്ഞാറന്‍ ജാപ്പനീസ് നഗരമായ ആഷിയയിലാണ് ഇവര്‍ നിലവില്‍ താമസിക്കുന്നതെന്ന് യുഎസ് ആസ്ഥാനമായ ജെറന്റോളജി റിസര്‍ച്ച് ഗ്രൂപ്പ് പറഞ്ഞു. 70 ാം വയസിലും പര്‍വതാരോഹണം ഹരമായും വിനോദമായും തൊമിക കൂടെക്കൂട്ടിയിരുന്നു. ജപ്പാനിലെ ഓണ്‍ടേക് കൊടുമുടിയുടെ 10,062 അടി (3067 മീറ്റര്‍) ഉയരം വരെ കയറിയിട്ടുണ്ട്.
പ്രായം കൊണ്ട് മാത്രമല്ല തൊമികയ്ക്ക് നേട്ടം. ഇവര്‍ നൂറാം വയസില്‍ ജപ്പാനിലെ ആഷിയ ദേവാലയത്തിന്റെ നീണ്ട പടവുകള്‍ വടിയുടെ സഹായം പോലുമില്ലാതെ കയറിയ ചരിത്രവും തൊമികയ്ക്കൊപ്പം ഉണ്ട്.
More Latest News
എനിക്ക് മെസ്സിയാവണ്ട,യമാൽ ആയാൽ മതി: ഫുട്ബോൾ ഇതിഹാസം മെസ്സിയുമായുള്ള താരതമ്യപ്പെടുത്തലുകൾക്ക് മറുപടിയുമായി ബാഴ്സിലോണയുടെ മിന്നും താരം ലാമിൻ യമാൽ

അഭിഭാഷകയെ മർദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന് ജാമ്യം :മർദിച്ചത് ശ്യാമിലിയാണെന്ന് പ്രതിഭാഗത്തിന്റെ വാദം

വിജയ് ദേവർകൊണ്ടയുടെ പുതിയ ചിത്രം 'കിങ്ഡം' റിലീസ് ജൂലൈ നാലിന് :റിലീസ് തീയതി വൈകുന്നതിന് കാരണം പോസ്റ്റ് പ്രൊഡക്ഷൻ തിരക്കുകൾ

ഇൻഡസ്ട്രിയെ നിലനിർത്തുന്ന മനോഹരമായ ചെറിയ ചിത്രങ്ങൾ :പ്രേക്ഷകരുടെ ഹൃദയം കീഴടക്കി 'ടൂറിസ്റ്റ് ഫാമിലി', കഥാപാത്രങ്ങളുടെ പ്രകടനമികവിൽ തെളിഞ്ഞ ചിരിയുടെ മേളവുമായി ഈ പുതുചിത്രം

നിരപരാധിയായ യുവതി നേരിട്ടത് കടുത്ത മാനസിക പീഡനം : മാല മോഷണക്കുറ്റം ആരോപിച്ച് സ്റ്റേഷനിൽ എത്തിച്ച് പോലീസ് മോശമായി പെരുമാറി,തെറ്റ് ചെയ്തില്ലെന്ന് തെളിഞ്ഞപ്പോൾ വിട്ടയച്ചു
