
ബോട്‌സ്വാനയിലെ കരോ ഖനിയില്‍ നിന്ന് കണ്ടെത്തിയത് ലോകത്തു ഖനനം ചെയ്‌തെടുത്തവയില്‍ ഏറ്റവും വലുപ്പമേറിയ രണ്ടാമത്തെ വജ്രം ആണെന്ന് കനേഡിയന്‍ വജ്ര ഖനന കമ്പനിയായ ലുകാറ ഡയമണ്ട് കോര്‍പറേഷന്‍. 120 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ കണ്ടെത്തല്‍.
തെക്കേ ആഫ്രിക്കന്‍ രാജ്യമായ ബോട്‌സ്വാനയില്‍ നിന്നും കനേഡിയന്‍ വജ്രഖനന കമ്പനിയായ ലുകാറ ഡയമണ്ട് കോര്‍പറേഷനാണ് 2,492 കാരറ്റ് ഡയമണ്ട് ഖനനം ചെയ്‌തെടുത്തത്. അതേസമയം, ഇതിന്റെ മൂല്യം എത്രയെന്ന് കമ്പനി ഇനിയും വ്യക്തമാക്കിയിട്ടില്ല.
കമ്പനി പുറത്തുവിട്ട വജ്രക്കല്ലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കൈത്തലത്തോളം വലുപ്പമുണ്ടെന്ന് പുറത്തുവിട്ട ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. നേരത്തെ 1905-ല്‍ ഖനനം ചെയ്ത 3,106 കാരറ്റാണ് ഏറ്റവും വലിയ വജ്രക്കല്ല്. ആ കള്ളിനന്‍ ഡയമണ്ട് ഇപ്പോള്‍ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ആഭരണ ശേഖരത്തിന്റെ ഭാഗമാണ്.
ലോകത്തിലെ ഏറ്റവും വലിയ വജ്ര ഉത്പാദകരാണ് ബോട്‌സ്വാന. 30 ശതമാനം ആഭ്യന്തര ഉത്പാദനവും 80 ശതമാനം കയറ്റുമതിയും ചെയ്യുന്നത് വജ്രമാണ്. 2019-ല്‍ കരോവേ ഖനിയില്‍ നിന്ന് കണ്ടെത്തിയ 1,758 കാരറ്റ് സെവെലോ എന്ന വജ്രക്കല്ലാണ് ബോട്‌സ്വാനയില്‍ നിന്ന് കണ്ടെത്തിയ ഏറ്റവും വലിയ വജ്രക്കല്ല്.
എന്നാല്‍ ഗുണനിലവാരമുള്ള വജ്രങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ഇതിന് കഴിഞ്ഞില്ലെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. 0.2 കാരറ്റ് വജ്രമാണ് ഒരു കാരറ്റ്.
More Latest News
എനിക്ക് മെസ്സിയാവണ്ട,യമാൽ ആയാൽ മതി: ഫുട്ബോൾ ഇതിഹാസം മെസ്സിയുമായുള്ള താരതമ്യപ്പെടുത്തലുകൾക്ക് മറുപടിയുമായി ബാഴ്സിലോണയുടെ മിന്നും താരം ലാമിൻ യമാൽ

അഭിഭാഷകയെ മർദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന് ജാമ്യം :മർദിച്ചത് ശ്യാമിലിയാണെന്ന് പ്രതിഭാഗത്തിന്റെ വാദം

വിജയ് ദേവർകൊണ്ടയുടെ പുതിയ ചിത്രം 'കിങ്ഡം' റിലീസ് ജൂലൈ നാലിന് :റിലീസ് തീയതി വൈകുന്നതിന് കാരണം പോസ്റ്റ് പ്രൊഡക്ഷൻ തിരക്കുകൾ

ഇൻഡസ്ട്രിയെ നിലനിർത്തുന്ന മനോഹരമായ ചെറിയ ചിത്രങ്ങൾ :പ്രേക്ഷകരുടെ ഹൃദയം കീഴടക്കി 'ടൂറിസ്റ്റ് ഫാമിലി', കഥാപാത്രങ്ങളുടെ പ്രകടനമികവിൽ തെളിഞ്ഞ ചിരിയുടെ മേളവുമായി ഈ പുതുചിത്രം

നിരപരാധിയായ യുവതി നേരിട്ടത് കടുത്ത മാനസിക പീഡനം : മാല മോഷണക്കുറ്റം ആരോപിച്ച് സ്റ്റേഷനിൽ എത്തിച്ച് പോലീസ് മോശമായി പെരുമാറി,തെറ്റ് ചെയ്തില്ലെന്ന് തെളിഞ്ഞപ്പോൾ വിട്ടയച്ചു
