
ലോകത്തിലെ ഏറ്റവും ഉയരം കൂടി പര്‍വ്വതനിരയായ ഹിമാലയത്തില്‍ നിന്നും സ്‌കീ-ബേസ് ജമ്പ് ചെയ്ത് ബ്രിട്ടീഷ് പൗരനായ ജോഷ്വ ബ്രെഗ്മാന്‍ പുതിയ നേട്ടത്തില്‍. 34 കാരനായ ജോഷ്വ ബ്രെഗ്മാന്‍ 18,753 അടി (5,716 മീറ്റര്‍) ഉയരത്തില്‍ നിന്ന് പാരച്യൂട്ട് മുഖേന താഴേക്ക് ചാടിയത്.
ഇതോടെ 2019-ല്‍ ഫ്രഞ്ച് പൗരനായ മത്തിയാസ് ജിറൗഡ് സ്ഥാപിച്ച 4,359 മീറ്റര്‍ (14,301 അടി) എന്ന റെക്കോര്‍ഡിനെയാണ് മറികടന്നിരിക്കുന്നത്. പുതിയ ഗിന്നസ് റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ കൊടുമുടിയില്‍ തന്റെ സംഘത്തോടൊപ്പം രണ്ടാഴ്ചയോളം ചിലവിട്ടതായി ബ്രെഗ്മാന്‍ പറഞ്ഞു. ജമ്പിംഗിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുക എന്നതായിരുന്നു പ്രധാന വെല്ലുവിളി.അതിനുപുറമെ ഓക്സിജന്റെ അഭാവം, കടുത്ത തലവേദന തുടങ്ങിയ പ്രശ്‌നങ്ങളും അലട്ടിയിരുന്നു.
അഡ്രീനലിന്‍ റഷ് ഉളവാക്കുന്ന കായിക ഇനത്തില്‍ പെട്ട സ്‌കീ-ബേസ് ജമ്പിംഗ് പേര് സൂചിപ്പിക്കുന്നത് പോലെ മഞ്ഞുപാളികളില്‍ കൂടിയുള്ള സ്‌കീയിങ്ങും പാരച്യൂട്ട് ഉപയോഗിച്ചുകൊണ്ടുള്ള ബേസ് ജമ്പിങ്ങും സമന്വയിപ്പിക്കുന്നതാണ്. റെക്കോര്‍ഡ് സ്ഥാപിച്ചതിലൂടെ താന്‍ സ്വരൂപിച്ച കാശ് നേപ്പാളിലെ മനുഷ്യക്കടത്ത് പ്രശ്നത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ ഉപയോഗിക്കുമെന്ന് ബ്രെഗ്മാന്‍ കൂട്ടിച്ചേര്‍ത്തു.
More Latest News
എനിക്ക് മെസ്സിയാവണ്ട,യമാൽ ആയാൽ മതി: ഫുട്ബോൾ ഇതിഹാസം മെസ്സിയുമായുള്ള താരതമ്യപ്പെടുത്തലുകൾക്ക് മറുപടിയുമായി ബാഴ്സിലോണയുടെ മിന്നും താരം ലാമിൻ യമാൽ

അഭിഭാഷകയെ മർദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന് ജാമ്യം :മർദിച്ചത് ശ്യാമിലിയാണെന്ന് പ്രതിഭാഗത്തിന്റെ വാദം

വിജയ് ദേവർകൊണ്ടയുടെ പുതിയ ചിത്രം 'കിങ്ഡം' റിലീസ് ജൂലൈ നാലിന് :റിലീസ് തീയതി വൈകുന്നതിന് കാരണം പോസ്റ്റ് പ്രൊഡക്ഷൻ തിരക്കുകൾ

ഇൻഡസ്ട്രിയെ നിലനിർത്തുന്ന മനോഹരമായ ചെറിയ ചിത്രങ്ങൾ :പ്രേക്ഷകരുടെ ഹൃദയം കീഴടക്കി 'ടൂറിസ്റ്റ് ഫാമിലി', കഥാപാത്രങ്ങളുടെ പ്രകടനമികവിൽ തെളിഞ്ഞ ചിരിയുടെ മേളവുമായി ഈ പുതുചിത്രം

നിരപരാധിയായ യുവതി നേരിട്ടത് കടുത്ത മാനസിക പീഡനം : മാല മോഷണക്കുറ്റം ആരോപിച്ച് സ്റ്റേഷനിൽ എത്തിച്ച് പോലീസ് മോശമായി പെരുമാറി,തെറ്റ് ചെയ്തില്ലെന്ന് തെളിഞ്ഞപ്പോൾ വിട്ടയച്ചു
