
പല രീതിയില്‍ ടാറ്റൂ ചെയ്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നവരുണ്ട്. എന്നാല്‍ ടാറ്റൂ ചെയ്ത് സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ വ്യക്തി പക്ഷെ തന്റെ വ്യത്യസ്തമായ ടാറ്റൂ ലുക്കിലൂടെ വിമര്‍ശനങ്ങള്‍ നേരിടുകയാണ്.
കൃത്രിമ മീശയുമായി സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട റെമി എന്ന ഇന്‍ഫ്‌ലുവന്‍സറാണ് വിമര്‍ശനങ്ങള്‍ നേരിടുന്നത്. ബോഡി ടാറ്റൂവിലൂടെ നിരവധി ആരാധകരെ സൃഷ്ടിച്ച ഇന്‍ഫുവന്‍സര്‍ തന്റെ പുതിയ രൂപ മാറ്റ വീഡിയോ പങ്കുവച്ചതോടെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നിരവധി പേര്‍.
തന്റെ ശരീരത്തിലെ ടാറ്റൂവിന്റെയും ശരീരത്തില്‍ ചെയ്ത മറ്റ് രൂപമാറ്റങ്ങളുടെയും നിരവധി വീഡിയോകള്‍ അദ്ദേഹം ഇതിനകം പങ്കുവച്ചിട്ടുണ്ട്. മുഖത്ത് ഒഴികെ ശരീരത്തില്‍ മറ്റൊരിടത്തും സൂചി കുത്താന്‍ പോലും സ്ഥലമില്ലാത്ത രീതിയില്‍ അദ്ദേഹം ടാറ്റൂ ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിലായി അദ്ദേഹം മൂക്കിനുള്ളില്‍ ഒരു കൃത്രിമ ദ്വാരം സൃഷ്ടിക്കുകയും ഇതിലൂടെ കൃത്രിമ മീശ പിടിപ്പിക്കുയും ചെയ്തു. 2021 ല്‍ @blixxtattoo കുറച്ച് രസകരമായ ഫ്‌ലാഷ്ബാക്ക് എന്ന കുറിപ്പോടെ പങ്കുവച്ച ഒരു വീഡിയോയില്‍ അദ്ദേഹത്തിന്റെ ഭാര്യ മൂക്കിന്റെ പാലത്തിലൂടെ വിരല്‍ കടത്തി അപ്പുറത്തേക്ക് എത്തിക്കുന്നതും കാണാം. ഈ സമയം അദ്ദേഹം തന്റെ രണ്ടായി പകുത്ത നാക്ക് പുറത്തേക്ക് നീട്ടുന്നു.
ചിലര്‍ ഭാര്യാഭര്‍ത്താക്കന്മാരെ 'ക്യൂട്ട് കപ്പിള്‍' എന്ന് വിളിച്ച് അഭിനന്ദിക്കുമ്പോള്‍ മറ്റ് ചിലര്‍ വിമര്‍ശനവുമായി രംഗത്തെത്തി. 'സുഹൃത്തേ നിങ്ങള്‍ ശ്വസിക്കാന്‍ പാടുപെടുന്നതായി തോന്നുന്നു' എന്നായിരുന്നു ഒരു കാഴ്ചക്കാരന്റെ കുറിപ്പ്. ''നിങ്ങള്‍ ഏതെങ്കിലുമൊരു ഘട്ടത്തില്‍ പൂര്‍ണ്ണമായും സംതൃപ്തനുമാകുമോ? ഇത് ചിത്രങ്ങളാണോ അതോ നിങ്ങളുടെ വികാരമോ?' മറ്റൊരു കാഴ്ചക്കാരന്‍ സംശയം പ്രകടിപ്പിച്ചു. അതേസമയം കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി തന്റെ മുഖം മാത്രമാണ് അവശേഷിക്കുന്നതെന്നും താന്‍ അത് ആസ്വദിക്കുന്നുവെന്നുമായിരുന്നു റെമിയുടെ മറുപടി. 'നിങ്ങളുടെ ജീവിതകാലം മുഴുവനും ഒരേ ഷര്‍ട്ട് ധരിക്കുന്നത് പോലെയാണ്.' എന്ന കുറിപ്പിന് അദ്ദേഹം നല്‍കി മറുപടി, 'മിക്ക ആളുകളും അവരുടെ ടി-ഷര്‍ട്ട് ശൈലിയോ വസ്ത്രധാരണ രീതിയോ മാറ്റുന്നതിനേക്കാള്‍ കൂടുതല്‍ ഞാന്‍ ടാറ്റൂകള്‍ മാറ്റി. ഇത് ഒരിക്കലും രണ്ടുതവണ ഒരേപോലെ കാണപ്പെടുന്നില്ല. ''എന്നായിരുന്നു.
More Latest News
എനിക്ക് മെസ്സിയാവണ്ട,യമാൽ ആയാൽ മതി: ഫുട്ബോൾ ഇതിഹാസം മെസ്സിയുമായുള്ള താരതമ്യപ്പെടുത്തലുകൾക്ക് മറുപടിയുമായി ബാഴ്സിലോണയുടെ മിന്നും താരം ലാമിൻ യമാൽ

അഭിഭാഷകയെ മർദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന് ജാമ്യം :മർദിച്ചത് ശ്യാമിലിയാണെന്ന് പ്രതിഭാഗത്തിന്റെ വാദം

വിജയ് ദേവർകൊണ്ടയുടെ പുതിയ ചിത്രം 'കിങ്ഡം' റിലീസ് ജൂലൈ നാലിന് :റിലീസ് തീയതി വൈകുന്നതിന് കാരണം പോസ്റ്റ് പ്രൊഡക്ഷൻ തിരക്കുകൾ

ഇൻഡസ്ട്രിയെ നിലനിർത്തുന്ന മനോഹരമായ ചെറിയ ചിത്രങ്ങൾ :പ്രേക്ഷകരുടെ ഹൃദയം കീഴടക്കി 'ടൂറിസ്റ്റ് ഫാമിലി', കഥാപാത്രങ്ങളുടെ പ്രകടനമികവിൽ തെളിഞ്ഞ ചിരിയുടെ മേളവുമായി ഈ പുതുചിത്രം

നിരപരാധിയായ യുവതി നേരിട്ടത് കടുത്ത മാനസിക പീഡനം : മാല മോഷണക്കുറ്റം ആരോപിച്ച് സ്റ്റേഷനിൽ എത്തിച്ച് പോലീസ് മോശമായി പെരുമാറി,തെറ്റ് ചെയ്തില്ലെന്ന് തെളിഞ്ഞപ്പോൾ വിട്ടയച്ചു
