18
MAR 2021
THURSDAY
1 GBP =109.94 INR
1 USD =87.37 INR
1 EUR =90.77 INR
breaking news : ഇപ്‌സ്‌വിച്ചില്‍ സെന്റ് മേരീസ് പാരീഷ് ഹാള്‍ നവീകരണത്തിനായി ഫുഡ് ഫെസ്റ്റ് നടത്തി സമാഹരിച്ചത് മൂവായിരത്തോളം പൗണ്ട് >>> ഈ സമ്മറിൽ ഇംഗ്ലണ്ടിലെ ആയിരക്കണക്കിന് കുട്ടികൾക്ക് ജിസിഎസ്ഇ പരീക്ഷാഫലം ഡിജിറ്റലായി ഫോണിൽ അറിയാം! പുതിയ ആപ്പ് പരീക്ഷണം യുകെയിൽ ഇതാദ്യം >>> ഐടി സാങ്കേതിക തടസ്സം.. സ്റ്റാൻസ്റ്റഡ് വിമാനത്താവളത്തിൽ വിമാന സർവ്വീസുകൾ തടസ്സപ്പെട്ടു! ചെക്ക് ഇൻ ക്യൂവിൽ പലരും നിന്നത് മണിക്കൂറുകൾ! ബാഗേജുകളും കിട്ടാൻ വൈകുന്നു >>> മിസ്സൈലുപോലെ വെടിനിർത്തൽ പ്രഖ്യാപനം.. പിന്നെ ഞെട്ടിപ്പിച്ച് വെടിനിർത്തൽ ലംഘനം! നാടകീയ ദിനരാത്രങ്ങൾക്കൊടുവിൽ ആശ്വാസവുമായി പ്രവാസി മലയാളികളും >>> ഗൃഹതാമസവും മാമ്മോദീസയും കഴിഞ്ഞിട്ട് ദിവസങ്ങൾ മാത്രം! നാട്ടിലെ പുതിയ വീട്ടിലെ സ്വിമ്മിങ് പൂളിൽ വീണ് അയർലാണ്ടിലെ മലയാളി ദമ്പതികളുടെ 2 വയസ്സുള്ള കുഞ്ഞ് മരണപ്പെട്ടു! >>>
Home >> HEALTH
അമീബിക് മസ്തിഷ്‌ക ജ്വരം: പായല്‍ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളങ്ങളിലെ വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്

സ്വന്തം ലേഖകൻ

Story Dated: 2024-08-13

തിരുവനന്തപുരത്ത് 3 പ്രദേശങ്ങളില്‍ അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കുളം, തോട് തുടങ്ങിയ ജലാശയങ്ങില്‍ കുളിച്ചവര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അക്കാര്യം പറഞ്ഞ് ചികിത്സ തേടണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഇത്തരം ജലവുമായി ഏതെങ്കിലും രീതിയില്‍ സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവര്‍ക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി അക്കാര്യം പറഞ്ഞ് ചികിത്സ തേടേണ്ടതാണ്. 97% മരണനിരക്കുള്ള രോഗമായതിനാല്‍ ആരംഭത്തില്‍തന്നെ രോഗം കണ്ടെത്തി ചികിത്സിക്കുന്നത് പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് രോഗമുക്തി കൈവരിച്ചിട്ടുള്ളത് ലോകത്ത് തന്നെ ആകെ 11 പേര്‍ മാത്രമാണ്. കേരളത്തില്‍ രണ്ട് പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡിന്റെ ഏകോപനത്തില്‍ ഫലപ്രദമായ ചികിത്സ ഉറപ്പ് വരുത്തിയതായും മന്ത്രി വ്യക്തമാക്കി.

പായല്‍ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളങ്ങളിലെ വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. വര്‍ഷങ്ങളായി വൃത്തിയാക്കാത്ത വാട്ടര്‍ ടാങ്കിലെ വെള്ളം ഉപയോഗിക്കുന്നവരും ശ്രദ്ധിക്കണമെന്നും ചെളി കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ അമീബ ഉണ്ടോയേക്കാമെന്നും മന്ത്രി പറഞ്ഞു.

മൂക്കില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍, തലയില്‍ ക്ഷതമേറ്റവര്‍, തലയില്‍ ശസ്ത്രക്രിയ്ക്ക് വിധേയമായവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ചെവിയില്‍ പഴുപ്പുള്ളവര്‍ കുളത്തിലും തോട്ടിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാന്‍ പാടില്ല.കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം.

വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം. മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ ഒരു തരത്തിലും വലിച്ചു കയറ്റുകയോ ചെയ്യരുതെന്നും മൂക്കില്‍ വെള്ളം കയറാതിരിക്കാന്‍ നേസല്‍ ക്ലിപ്പ് ഉപയോഗിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജലസ്രോതസുകളുമായി ബന്ധപ്പെടുന്ന ആള്‍ക്കാരില്‍ വളരെ അപൂര്‍വമായി കാണുന്ന രോഗമാണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്. ഇതൊരു പകര്‍ച്ചവ്യാധിയല്ല. മിക്കവാറും ജലാശയങ്ങളില്‍ അമീബ കാണാം. വേനല്‍ക്കാലത്ത് വെള്ളത്തിന്റെ അളവ് കുറയുന്നതോടെയാണ് അമീബ വര്‍ധിയ്ക്കുകയും കൂടുതലായി കാണുകയും ചെയ്യുന്നത്. വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു.

നട്ടെല്ലില്‍നിന്നു സ്രവം കുത്തിയെടുത്ത് പി.സി.ആര്‍. പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. അമീബയ്ക്കെതിരെ ഫലപ്രദമെന്ന് കരുതുന്ന 5 മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. എത്രയും വേഗം മരുന്നുകള്‍ നല്‍കിത്തുടങ്ങുന്നവരിലാണ് രോഗം ഭേദമാക്കാന്‍ സാധിക്കുന്നത്. അതിനാല്‍ രോഗലക്ഷണങ്ങള്‍ തുടങ്ങി എത്രയും വേഗം മരുന്നുകള്‍ നല്‍കേണ്ടതാണ്. അതിലൂടെ മരണനിരക്ക് കുറയ്ക്കാന്‍ സാധിക്കും.

More Latest News

ഇപ്‌സ്‌വിച്ചില്‍ സെന്റ് മേരീസ് പാരീഷ് ഹാള്‍ നവീകരണത്തിനായി ഫുഡ് ഫെസ്റ്റ് നടത്തി സമാഹരിച്ചത് മൂവായിരത്തോളം പൗണ്ട്

ഇപ്‌സ്‌വിച്ചിലെ സെന്റ് മേരീസ് പാരീഷ് ഹാള്‍ നവീകരണത്തിനായി ഇപ്‌സ്വിച്ചിലെ വിവിധ ചര്‍ച്ചുകളുടെ സംയുക്താഭിമുഖ്യത്തില്‍ ഫൂഡ് ഫെസ്റ്റ് നടത്തി മൂവായിരത്തോളംപൗണ്ട് സമാഹരിച്ചു. മെയ് 4 ഞായറാഴ്ച കുര്‍ബാനയ്ക്ക് ശേഷം നടത്തിയ ഫുഡ് ഫെസ്റ്റിവലില്‍ മലയാളികളൂം സ്വദേശികളുമായി നിരവധി ആളുകള്‍ പങ്കെടൂത്തു. ഇപ്‌സ്വിച്ചിലെ ആദ്യ കാല മലയാളികള്‍ വര്‍ഷങ്ങളായിഈ പള്ളിയില്‍ ഒത്തുചേര്‍ന്നതിന്റെ നന്ദി സൂചകമായികൂടിയായിരുന്നൂ ഈ ഒത്തു ചേരല്‍. ഇന്‍ഡ്യന്‍ ചാരിറ്റി ഫൂഡ് മേള വികാരി ഫാ ജൂഡ് നിലവിളക്ക് കൊളൂത്തി ഉദ്ഘാടനം ചെയ്തു. കൂടാതെ കുട്ടികളുടേയും മുതിര്‍ന്നവരുടെയും കലാ പരിപാടികളൂം കാണികള്‍ഭക്ഷണത്തൊടൊപ്പം ആസ്വദിച്ചു. ഇന്‍ഡ്യന്‍ സംഗീതവും ഫുഡ് മേളയ്ക്ക് കൊഴുപ്പേകി. സെന്റ് മേരീസ് റോമന്‍ കാത്തലിക് പള്ളിയില്‍ വരുന്ന മറ്റ് കമ്മ്യൂണിറ്റി അംഗങ്ങളും ഫുഡ് ഫെസ്റ്റില്‍ സഹകരിച്ചു.  

ഇന്ന് ലോകമാതൃദിനം:അമ്മയുടെ സ്നേഹത്തിന് പകരം ആലിംഗനങ്ങളും നന്ദിവാക്കും പങ്കുവയ്ക്കാനൊരു ദിനം

മാതൃത്വത്തിന്റെയും,മാതാവിന്റെയും സ്നേഹാദരവിനെ പ്രകീർത്തിക്കുന്ന മാതൃദിനം ലോകത്തിന്റെ പല ഭാഗത്തും പല ദിവസങ്ങളിലായി ആഘോഷിക്കുന്നു.അമേരിക്ക മാതൃദിനം ആഘോഷിക്കുന്ന ദിവസം മറ്റു പല രാജ്യങ്ങളും പിന്തുടരുന്നുണ്ട്.ഈ വർഷം മാർച്ച്‌ 30 ന് ആയിരുന്നു യുകെയിലെ മദറിംഗ് സൺ‌ഡേ ആഘോഷം. അമ്മയുടെ സ്നേഹത്തോളം പകരം വയ്ക്കാൻ ഈ ഭൂമിയിൽ മറ്റൊന്നും തന്നെയില്ലെന്ന് പറയപ്പെടുന്നു.എല്ലാ കാലത്തും അമ്മയുടെ മാതൃകകൾ പൊളിച്ചെഴുതപ്പെടുമ്പോഴും സ്നേഹമെന്ന ഒറ്റ അക്ഷരം കൊണ്ട് അത് വിശേഷിക്കപ്പെടാറുണ്ട്.അമ്മയെ സ്നേഹിക്കാനെന്നതിലുപരി കൂടുതൽ മനസ്സിലാക്കാനായി ഈ ദിവസത്തിന് കഴിയട്ടെ.ത്യാഗങ്ങൾ കൊണ്ട് മാത്രം ലോകം അമ്മയെന്ന സൃഷ്ടിയെ അടയാളപ്പെടുത്താതെ, സ്വപ്നങ്ങളുടെ ചിറകിലേറാൻ അവർക്ക് ഊർജ്ജം പകരട്ടെ എന്ന് ആശംസിക്കുന്നു.

പാക് ഡ്രോൺ ആക്രമണം : ഉദ്ദംപൂരിൽ സൈനികന് വീരമൃത്യു.ആക്രമണം ഉണ്ടായത് വെടിനിർത്തൽ പ്രഖ്യാപനത്തിന് മുൻപ്

ഉദ്ദംപൂർ വ്യോമതാവളത്തിന് നേരെ ശനിയാഴ്ച പുലർച്ചെ പാകിസ്ഥാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ സൈനികന് വീരമൃത്യു.വ്യോമസേനയിലെ മെഡിക്കൽ വിഭാഗത്തിൽ 14 വർഷത്തിലേറെയായി സേവനം അനുഷ്ഠിക്കുകയും ഇപ്പോൾ മെഡിക്കൽ സർജന്റായി തുടരുകയും ചെയ്തിരുന്ന രാജസ്ഥാൻ ജുഝുനു സ്വദേശി സുരേന്ദ്ര കുമാർ മോംഗയാണ് വീരമൃത്യു വരിച്ചത്. വെടിനിർത്തൽ പ്രഖ്യാപനതിന് മുൻപ് ശനിയാഴ്ച പുലർച്ചെയാണ് വ്യോമതാവളത്തിന് നേരെ പാക് ആക്രമണം ഉണ്ടായത്.ഇന്ത്യയുടെ വ്യോമപ്രതിരോധ ശക്തിയിൽ ഡ്രോണുകൾ തകർക്കപ്പെട്ടിരുന്നു. ഇതിനിടയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരേന്ദ്ര കുമാറിന്റെ ശരീരത്തിൽ ഡ്രോണിന്റെ അവശിഷ്ടങ്ങൾ പതിക്കുകയും ഗുരുതരമായ പരിക്കേറ്റത് മൂലം ആശുപത്രിയിലെത്തിച്ചിട്ടും ജീവൻ രക്ഷിക്കാൻ സാധിക്കാതെ വരികയുമായിരുന്നു. രണ്ട് മാസം മുൻപ് ഉദ്ദംപൂരിലെത്തിയ സുരേന്ദ്ര കുമാർ ഏപ്രിൽ മാസത്തിൽ തന്റെ സ്വദേശമായ ജുഝുനു സന്ദർശിക്കുകയും കുടുംബത്തോടൊപ്പം സമയം പങ്കിടുകയും ചെയ്തിരുന്നു.ഇദ്ദേഹം ജോലിയിൽ തിരികെ പ്രവേശിക്കുന്നതിന് തൊട്ടുമുൻപായി പുതിയ വീടിന്റെ പ്രവേശന ചടങ്ങും നടന്നിരുന്നു.ഭാര്യ സീമയുടെ താമസം ഉദ്ദംപേരൂരിൽ ഇദ്ദേഹത്തോടൊപ്പമായിരുന്നെങ്കിലും കുറച്ചു നാളുകൾക്കു മുൻപ് തന്റെ മുത്തശ്ശന്റെ മരണവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങിയിരുന്നു.സുരേന്ദ്ര കുമാറിന്റെ മരണവിവരം അറിഞ്ഞ് കുഴഞ്ഞുവീണ സീമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വർധിക, ദക്ഷ് എന്നിവരാണ് ഇവരുടെ മക്കൾ. അകാലത്തിൽ മരണമടഞ്ഞ ഇദ്ദേഹത്തിന്റെ അച്ഛൻ ശിശുപാൽ സിംഗ് റിട്ടയട് സിപിആർഎഫ് ഉദോഗസ്ഥനായിരുന്നു."തികഞ്ഞ ദേശസ്നേഹിയും എല്ലാവർക്കും സഹായിയായും നിന്ന സുരേന്ദ്ര കുമാർ യുവതലമുറയെ സായുധസേനയുടെ ഭാഗമാകാൻ എന്നും പ്രചോദനം നൽകിയിരുന്നു" എന്ന് അദ്ദേഹത്തിന്റെ അമ്മാവൻ സുഭാഷ് മോംഗ പറഞ്ഞു.

ഒരിക്കൽക്കൂടി ജയിലർ വേഷമണിയാൻ ഒരുങ്ങി രജനികാന്ത് : കോഴിക്കോട് പുരോഗമിക്കുന്ന ജയിലർ-2 ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിലേക്ക് രജനികാന്ത് ഉടൻ എത്തിച്ചേരും

തമിഴകത്തിന്റെ സൂപ്പർസ്റ്റാർ രജനികാന്തിന്റെ ജയിലർ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപത്രം പ്രേക്ഷകർ അത്ര വേഗം മറക്കില്ല.ഏറേക്കാലത്തിന് ശേഷം പുതിയ രൂപത്തിലും പഴയ സ്റ്റൈലിലും പ്രത്യക്ഷപ്പെട്ട് തീയറ്ററുകളിൽ ആവേശം തീർത്ത ചരിത്രം ജയിലർ -ടു വിലൂടെ ഒരിക്കൽക്കൂടി ആവർത്തിക്കാൻ പോവുകയാണ് ഇപ്പോൾ.കോഴിക്കോടിലെ ചെറുവണ്ണൂരിൽ ചിത്രീകരണം നടക്കുന്ന 'ജയിലർ ടു' വിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കാൻ രജനികാന്ത് ഉടൻ തന്നെയെത്തും. നെൽസൺ ദിലീപ്കുമാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ബിസി റോഡിലുള്ള സുദർശൻ ബംഗ്ലാവിൽ ആരംഭിച്ചത് കഴിഞ്ഞ ശനിയാഴ്ചയാണ്. ചിത്രത്തിന്റെ പ്രധാനലൊക്കേഷനായി തിരഞ്ഞെടുത്ത ഇവിടെ 20 ദിവസത്തെ ഷൂട്ടിംഗ് ഉണ്ടാകുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.കനത്ത സുരക്ഷാസജ്ജീകരണങ്ങളോടെയാവും ഷൂട്ടിംഗ് നടക്കുക. ഇതിന് മുൻപും കോഴിക്കോടിലെ സുദർശൻ ബംഗ്ലാവ് പല മലയാള സിനിമകളുടെയും പ്രധാനലൊക്കേഷനായി തിരഞ്ഞെടുത്തിട്ടുണ്ട്.ശനിയാഴ്ച നടന്ന ചിത്രീകരണത്തിൽ തമിഴ് നടീനടന്മാരെ കൂടാതെ മലയാളത്തിന്റെ കയ്യൊപ്പ് പതിപ്പിച്ചുകൊണ്ട് സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ,സുനിൽ സുഖദ എന്നിവരും ഭാഗമായി

കരിയർ സംബന്ധിച്ച പ്രത്യേക പോഡ്‍കാസ്റ്റ് ആരംഭിച്ച് ഐഐടി മദ്രാസ് പ്രൊഫസർ മഹേഷ് പഞ്ചഗ്‌നുള.ഇപ്പോൾ സ്‍പോട്ടിഫൈ, യൂട്യൂബ്, ആപ്പിൾ പോഡ്‍കാസ്റ്റ് എന്നിവയിലൂടെ അറിയാം മികച്ച കരിയർ സാധ്യതകൾ

ശാസ്ത്ര സാങ്കേതിക രംഗത്തെ വിദ്യാർത്ഥികൾക്കുള്ള കരിയർ ഓപ്ഷനുകൾക്ക് ഊന്നൽ നൽകിക്കൊണ്ട് പോഡ്‌കാസ്റ്റ് പരമ്പര ആരംഭിച്ച് ഐഐടി മദ്രാസ് പ്രൊഫസർ മഹേഷ് പഞ്ചഗ്‌നുള. വിവിധ വിഷയങ്ങളിലെ വിവിധ സാധ്യതകളെക്കുറിച്ച് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അറിവ് വളർത്താനും ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതിക വിദ്യ മേഖലകളിലെ കരിയർ ചോയിസുകൾ സുപരിചിതമാക്കുവാനും ലക്ഷ്യമിടുന്നതാണ് പോഡ്‌കാസ്റ്റ്. ഇത്തരത്തിലുള്ള ആദ്യത്തെ പോഡ്‌കാസ്റ്റ് പരമ്പരയായ 'പ്രൊഫ. മഹേഷ് പോഡ്‌കാസ്റ്റ്' ആഴ്ച്ചതോറും ഓരോ പുതിയ എപ്പിസോഡ് അവതരിപ്പിക്കും. സ്‍പോട്ടിഫൈ, യൂട്യൂബ്, ആപ്പിൾ പോഡ്‍കാസ്റ്റ് എന്നിവ പോലുള്ള എല്ലാ പ്രമുഖ പ്ലാറ്റ്‍ഫോമുകളിലും പോഡ്‍കാസ്റ്റ് ലഭിക്കും. വിശ്വസനീയവും അപ്-ടു-ഡേറ്റുമായ മാർഗ്ഗ നിർദ്ദേശം നൽകിക്കൊണ്ട്, ഈ പോഡ്‌കാസ്റ്റ് ആധുനിക വിദ്യാഭ്യാസ രീതികളിൽ തീരുമാനമെടുക്കുന്നതിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും അനിവാര്യമായ അറിവ് ലഭിക്കുമെന്ന് ഉറപ്പാക്കുന്നു. വിദഗ്ദ്ധുടെ അഭിമുഖങ്ങൾ, വിദ്യാർത്ഥികളുടെ ചോദ്യോത്തരവേള തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഐഐടി മദ്രാസിലെ സെന്‍റർ ഓഫ് എക്‌സലൻസ് ഓൺ സ്പോർട്ട്‍സ് സയൻസ് ആൻഡ് അനലിറ്റിക്‌സിന്‍റെ മേധാവിയാണ് പ്രൊഫ. മഹേഷ് പഞ്ചഗ്‌നുള.

Other News in this category

  • ആശുപത്രിയിൽ ജോലിയുള്ളവർ വസ്ത്രങ്ങളിലെ അണുക്കളെ അകറ്റാൻ നൽകണം കൂടുതൽ ശ്രദ്ധ
  • ചികിത്സിച്ചിട്ടും മാറാത്ത സ്തനാർബുദ രോഗികൾക്ക് അൽപം ആശ്വസിക്കാം, ചികിത്സയ്ക്കുള്ള പുതിയ തരം മരുന്ന് ഇപ്പോൾ എൻഎച്ച്എസിൽ ലഭിക്കും, ഇംഗ്ലണ്ടിൽ ഏഴിലൊരു സ്‌ത്രീയ്‌ക്ക് സ്‌തനാർബുദം.
  • ആശങ്കയായി എം പോക്സ്; ഇന്ത്യയിലും കനത്ത ജാഗ്രത, വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും അതിര്‍ത്തികളിലും പരിശോധന, നിലവില്‍ രാജ്യത്ത് ഒരു കേസും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍
  • വയര്‍ കുറയ്ക്കാന്‍ കുമ്പളങ്ങ, അത്ര നിസ്സാരനാക്കി കാണേണ്ട അടുക്കളയിലെ ഈ വീരനെ
  • ആഗോള തലത്തില്‍ കൊവിഡ് കേസുകള്‍ ഉയര്‍ന്നു, പുതിയ വകഭേതത്തിന് സാധ്യത, മുന്നറിയിപ്പു നല്‍കി ലോകാരോഗ്യസംഘടന
  • എംപോക്‌സിന്റെ അതീവ ഗുരുതര വകഭേതം സ്വീഡനില്‍ സ്ഥിരീകരിച്ചു, ആഫ്രിക്കയ്ക്ക് പുറത്തും യൂറോപ്പ് ഭൂഖണ്ഡത്തിലും വകഭേദം സ്ഥിരീകരിക്കപ്പെടുന്നത് ഇത് ആദ്യം
  • ഇന്ത്യയില്‍ ഉപ്പ് പഞ്ചസാര ബ്രാന്‍ഡുകളില്‍ മൈക്രോ പ്ലാസ്റ്റിക്ക് സാന്നിധ്യം, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
  • ഇനി രക്തം തേടി അലയേണ്ട, വിദേശ രാജ്യങ്ങളിലേതിന് സമാനമായ കമ്യൂണിറ്റി ബ്ലഡ് സെന്റര്‍ ഒരുങ്ങുന്നു
  • 84 രാജ്യങ്ങളില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചു, ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് ഇങ്ങനെ
  • ഉപ്പിട്ട് ചായ കുടിച്ചാലോ? മധുരത്തേക്കാളേറെ രുചി കൂടുന്നത് ഉപ്പിടുമ്പോഴെന്ന് ഗവേഷകര്‍
  • Most Read

    British Pathram Recommends