
മറ്റുള്ളവര്‍ക്ക് മുന്നില്‍ മൊബൈലിന്റെ ലുക്കില്‍ ഒരു വെറൈറ്റി പിടിക്കാന്‍ നോക്കിയ യുവതിക്ക് എതിരെ പെറ്റ രംഗത്ത്. പല തരത്തിലുള്ള മൊബൈല്‍ ആക്‌സസറൈസ് കണ്ടിട്ടുണ്ടെങ്കിലും ജീവനുള്ള ഉറുമ്പിനെ പിടിച്ചിട്ട യുവതിക്കെതിരെ ആണ് മൃഗസംരക്ഷണ സംഘടനയായ പെറ്റ രംഗത്തെത്തിയിരിക്കുന്നത്.
മൊബൈല്‍ ഫോണ്‍ കവര്‍ അലങ്കരിക്കുന്നതിന്റെ ഭാഗമായാണ് യുവതി ജീവനുള്ള ഉറുമ്പുകളെ തന്നെ മൊബൈല്‍ കവറിനുള്ളില്‍ നിറച്ചത്. മാത്രമല്ല വളരെ കൂളായി ഇത് പൊതുമധ്യത്തില്‍ കൊണ്ട് വരാനും യുവതിക്ക് ധൈര്യമുണ്ടായി.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയിലൂടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ജീവനുള്ള ഉറുമ്പുകളെ ഉപയോഗിച്ച് കൊണ്ടുള്ള യുവതിയുടെ ഫോണ്‍ കവര്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും ചെയ്തു. വീഡിയോയില്‍ ഒരു സ്ത്രീ ബെഞ്ചിലിരുന്ന് ഫോണ്‍ വിളിക്കുന്നത് കാണാം. തുടര്‍ന്ന് അവരുടെ ഫോണ്‍ സൂം ചെയ്യുമ്പോഴാണ് സുതാര്യമായ ഫോണ്‍ കവറിനുള്ളില്‍ വലിയൊരു ഉറുമ്പില്‍ കൂട്ടം തന്നെ നടക്കുന്നത് കാണാന്‍ കഴിയുക. ഈ സ്ത്രീക്ക് അവളുടെ ഫോണ്‍ കവറിനുള്ളില്‍ സ്വന്തമായി ഒരു 'ഉറുമ്പ് ഫാമുണ്ട്' എന്ന കുറിപ്പോടെയായിരുന്നു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്.
ഇന്‍സ്റ്റാഗ്രാമില്‍ 13 മില്യണ്‍ കാഴ്ചക്കാരെ നേടിയ വീഡിയോയ്ക്ക് താഴെ പെറ്റയും പ്രതികരണവുമായി എത്തി. ഉറുമ്പുകള്‍ ജീവനുള്ളതാണെങ്കില്‍ ഈ കാഴ്ച ഞങ്ങളെ അസ്വസ്ഥപ്പെടുത്തുന്നു എന്നായിരുന്നു പെറ്റ കുറിച്ചത്. യുവതിയുടെ പ്രവര്‍ത്തി ക്രൂരമാണെന്നും ആളുകളുടെ ശ്രദ്ധ നേടാന്‍ ദയവു ചെയ്ത് മിണ്ടാ പ്രാണികളെ ഉപദ്രവിക്കരുതെന്നും നിരവധി പേര്‍ കുറിച്ചു. ഉറുമ്പുകളെ ഒന്നിച്ചിട്ട് വളര്‍ത്തുന്നതിനെ 'ഫോര്‍മികാരിയം' എന്നാണ് വിളിക്കുന്നത്. ഉറുമ്പ് കോളനികളുടെ സ്വഭാവം പഠിക്കാനും ഉറുമ്പുകളെ വളര്‍ത്തു മൃഗങ്ങളായി സൂക്ഷിക്കുന്നത് മനസ്സിലാക്കാനും പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ഇത്. ഇങ്ങനെ ചെയ്യുമ്പോള്‍ ഈ ഉറുമ്പുകള്‍ക്ക് ഭക്ഷണം നല്‍കുകയും അവയുടെ സുരക്ഷ ഉറപ്പാക്കാന്‍ മതിയായ വായു സഞ്ചാരം ഉറപ്പാക്കുകയും ചെയ്യും.
More Latest News
എനിക്ക് മെസ്സിയാവണ്ട,യമാൽ ആയാൽ മതി: ഫുട്ബോൾ ഇതിഹാസം മെസ്സിയുമായുള്ള താരതമ്യപ്പെടുത്തലുകൾക്ക് മറുപടിയുമായി ബാഴ്സിലോണയുടെ മിന്നും താരം ലാമിൻ യമാൽ

അഭിഭാഷകയെ മർദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന് ജാമ്യം :മർദിച്ചത് ശ്യാമിലിയാണെന്ന് പ്രതിഭാഗത്തിന്റെ വാദം

വിജയ് ദേവർകൊണ്ടയുടെ പുതിയ ചിത്രം 'കിങ്ഡം' റിലീസ് ജൂലൈ നാലിന് :റിലീസ് തീയതി വൈകുന്നതിന് കാരണം പോസ്റ്റ് പ്രൊഡക്ഷൻ തിരക്കുകൾ

ഇൻഡസ്ട്രിയെ നിലനിർത്തുന്ന മനോഹരമായ ചെറിയ ചിത്രങ്ങൾ :പ്രേക്ഷകരുടെ ഹൃദയം കീഴടക്കി 'ടൂറിസ്റ്റ് ഫാമിലി', കഥാപാത്രങ്ങളുടെ പ്രകടനമികവിൽ തെളിഞ്ഞ ചിരിയുടെ മേളവുമായി ഈ പുതുചിത്രം

നിരപരാധിയായ യുവതി നേരിട്ടത് കടുത്ത മാനസിക പീഡനം : മാല മോഷണക്കുറ്റം ആരോപിച്ച് സ്റ്റേഷനിൽ എത്തിച്ച് പോലീസ് മോശമായി പെരുമാറി,തെറ്റ് ചെയ്തില്ലെന്ന് തെളിഞ്ഞപ്പോൾ വിട്ടയച്ചു
