
മലകയറാന്‍ ചിലര്‍ക്ക് പ്രായം ഒരു തടസ്സമായേക്കാം. എന്നാല്‍ പ്രായം തടസ്സമായി നില്‍ക്കുന്നവര്‍ക്ക് ചൈന മറ്റൊരു സൗകര്യം ആണ് ഒരുക്കിയിട്ടുള്ളത്. ഒരു ഷോപ്പിംഗ് മാളില്‍ പോകുന്ന ആയാസത്തില്‍ എസ്‌കലേറ്ററില്‍ മലകയറി മുകളിലത്തെ വ്യൂ കാണാന്‍ ഉള്ള സൗകര്യമാണ് ചൈന നല്‍കിയിരിക്കുന്നത്.
ചൈനയിലെ നിരവധി സഞ്ചാരികളെത്തുന്ന ഒന്നിലേറെ മലകളില്‍ നേരത്തെ തന്നെ എസ്‌കലേറ്ററുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ അടുത്തകാലത്തായി പുതിയൊന്ന് കൂടെ സ്ഥാപിച്ചതോടെ സംഭവം കൂടുതല്‍ ശ്രദ്ധ നേടുകയായിരുന്നു.
സോഷ്യല്‍ മീഡിയയിലും സംഭവം ഹിറ്റായതോടെ നിരവധി പേര്‍ ഇങ്ങോട്ടെക്കെത്തി. പക്ഷെ പലരും ഈ എസ്‌കലേറ്ററുകള്‍ക്ക് കയ്യടിച്ചപ്പോള്‍ മറ്റുചിലര്‍ വിമര്‍ശനവുമായും രംഗത്തെത്തുകയാണ് ഉണ്ടായത്. പ്രായമായവര്‍ക്കും കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമെല്ലാം ഇത് വലിയ സഹായം ചെയ്യുമെന്നാണ് അനുകൂലിക്കുന്നവര്‍ പറയുന്നത്. എന്നാല്‍ പ്രകൃതിയുടെ സ്വാഭാവികത നശിപ്പിക്കുകയും പര്‍വതാരോഹണം എന്ന ആശയത്തെ തന്നെ ഇല്ലായ്മ ചെയ്യുന്നതുമാണ് ഈ നടപടിയെന്നാണ് വിമര്‍ശകരുടെ പക്ഷം.
ഷീജിയാങ് പ്രവിശ്യയിലെ ട്യാന്യു മലനിരകളില്‍ കഴിഞ്ഞ വര്‍ഷമാണ് എസ്‌കലേറ്റര്‍ സ്ഥാപിച്ചത്. നേരത്തെ ഒരു മണിക്കൂറിലേറെ സമയമെടുത്ത് ട്രക്ക് ചെയ്താണ് ഇവിടെ സഞ്ചാരികളെത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ എസ്‌കലേറ്ററില്‍ പത്ത് മിനിറ്റില്‍ താഴെ സമയത്തില്‍ എത്താം. ഇതോടെ ഇവിടേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും വന്‍ വര്‍ധനവുണ്ടായി. എന്നാല്‍ സ്വയം അധ്വാനിക്കാതെ പ്രകൃതിയുടെ ഭാഗമാവാതെ എന്ത് മലകയറ്റമെന്നാണ് വിമര്‍ശകരുടെ ചോദ്യം. കഷ്ടപ്പെട്ട് അധ്വാനിച്ച് മുകളിലെത്തുമ്പോഴുള്ള ആഹ്ലാദം ഇത്തരം എസ്‌കലേറ്റര്‍ യാത്രകളില്‍ കിട്ടില്ലെന്നും ഇവര്‍ പറയുന്നു.
എന്നാല്‍ നടന്ന് കയറേണ്ടവര്‍ക്ക് ഇപ്പോഴും അങ്ങനെ കയറാമെന്നും തങ്ങള്‍ എസ്‌കലേറ്ററില്‍ പോയ്ക്കൊള്ളാമെന്നുമാണ് ചിലര്‍ ഇതിന് മറുപടിയായി പറയുന്നത്. ജീവിതത്തില്‍ ഒരിക്കലും ഈ മലമുകളിലെ കാഴ്ചകള്‍ കാണാന്‍ പറ്റില്ലെന്ന് കരുതിയിരുന്ന പലര്‍ക്കും അത് യാഥാര്‍ഥ്യമാക്കാന്‍ ഈ എസ്‌കലേറ്റര്‍ കാരണമായെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
More Latest News
എനിക്ക് മെസ്സിയാവണ്ട,യമാൽ ആയാൽ മതി: ഫുട്ബോൾ ഇതിഹാസം മെസ്സിയുമായുള്ള താരതമ്യപ്പെടുത്തലുകൾക്ക് മറുപടിയുമായി ബാഴ്സിലോണയുടെ മിന്നും താരം ലാമിൻ യമാൽ

അഭിഭാഷകയെ മർദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന് ജാമ്യം :മർദിച്ചത് ശ്യാമിലിയാണെന്ന് പ്രതിഭാഗത്തിന്റെ വാദം

വിജയ് ദേവർകൊണ്ടയുടെ പുതിയ ചിത്രം 'കിങ്ഡം' റിലീസ് ജൂലൈ നാലിന് :റിലീസ് തീയതി വൈകുന്നതിന് കാരണം പോസ്റ്റ് പ്രൊഡക്ഷൻ തിരക്കുകൾ

ഇൻഡസ്ട്രിയെ നിലനിർത്തുന്ന മനോഹരമായ ചെറിയ ചിത്രങ്ങൾ :പ്രേക്ഷകരുടെ ഹൃദയം കീഴടക്കി 'ടൂറിസ്റ്റ് ഫാമിലി', കഥാപാത്രങ്ങളുടെ പ്രകടനമികവിൽ തെളിഞ്ഞ ചിരിയുടെ മേളവുമായി ഈ പുതുചിത്രം

നിരപരാധിയായ യുവതി നേരിട്ടത് കടുത്ത മാനസിക പീഡനം : മാല മോഷണക്കുറ്റം ആരോപിച്ച് സ്റ്റേഷനിൽ എത്തിച്ച് പോലീസ് മോശമായി പെരുമാറി,തെറ്റ് ചെയ്തില്ലെന്ന് തെളിഞ്ഞപ്പോൾ വിട്ടയച്ചു
