
പാരിസ്: ഒളിമ്പിക്സിലെ 50 കിലോഗ്രാം ഗുസ്തിയില്‍ നിന്ന് അയോഗ്യയാക്കിയതിനെതിരെ വിനേഷ് ഫോഗട്ട് അന്താരാഷ്ട്ര കോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ ഇന്നു വിധി പറയും. വനിതാ ഗുസ്തിയുടെ ഫൈനലിനു മുന്‍പു അയോഗ്യയാക്കപ്പെട്ടതിനെതിരെ വിനേഷ് ഫോഗട്ട് രാജ്യാന്തര കായിക കോടതിയില്‍ നല്‍കിയ അപ്പീലില്‍ വാദം പൂര്‍ത്തിയായിരുന്നു.
വെള്ളി മെഡല്‍ അനുവദിക്കണമെന്നായിരുന്നു വിനേഷിന്റെ ആവശ്യം. മൂന്നു മണിക്കൂറോളം നീണ്ട വാദപ്രതിവാദത്തില്‍, എല്ലാ കക്ഷികളുടെയും വാദങ്ങള്‍ ആര്‍ബിട്രേറ്റര്‍ അന്നാബെല്‍ ബെന്നെറ്റ് കേട്ടു. ആദ്യം സ്വന്തം വാദങ്ങള്‍ വിശദമായി രേഖാമൂലം സമര്‍പ്പിച്ച കക്ഷികള്‍, പിന്നീട് ആര്‍ബിട്രേറ്ററിനു മുന്നില്‍ നേരിട്ടും വാദമുഖങ്ങള്‍ നിരത്തി.
ഫൈനലിന് ഇറങ്ങേണ്ട ദിവസം രാവിലെ നടത്തിയ ഭാരപരിശോധനയില്‍ 100 ഗ്രാം കൂടിപ്പോയെന്നു ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്. ഇതിനെതിരെയാണ് താരം അപ്പീല്‍ നല്‍കിയത്. ഗുസ്തി മത്സരങ്ങള്‍ നടക്കുന്ന വേദിയില്‍നിന്ന് താരങ്ങള്‍ താമസിക്കുന്ന ഒളിംപിക് വില്ലേജിലേക്കുള്ള ദൂരം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ വിനേഷ് ഫോഗട്ടിനായി ഹാജരായ മുന്‍ സോളിസിറ്റര്‍ ജനറല്‍ ഹരീഷ് സാല്‍വെ കോടതിക്കു മുന്നില്‍ നിരത്തി. ഇതിനു പുറമേ മത്സരങ്ങള്‍ക്കിടയിലുള്ള തീരെ ചെറിയ ഇടവേളകളും ഭാരപരിശോധനയില്‍ പരാജയപ്പെടാനുള്ള കാരണമായി എടുത്തുകാട്ടി.
ഒളിംപിക്‌സ് സമാപിക്കാനിരിക്കെ, അതിനു മുന്നോടിയായി വിധി പറയുമെന്നു കോടതി അറിയിച്ചിരുന്നു. ആദ്യ ദിവസം തുടര്‍ച്ചയായി മൂന്ന് എതിരാളികളെ തോല്‍പ്പിച്ച് ഫൈനലിലെത്തിയ വിനേഷ് ഫോഗട്ട്, തനിക്ക് സംയുക്ത വെള്ളിമെഡലിന് അവകാശം നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്.
More Latest News
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ്

വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും പടിയിറങ്ങുന്നു : വിരമിക്കൽ വാർത്ത പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ നായകൻ

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട പാക് ഭീകരരുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിൽ പാക് സൈനിക-പോലീസ് ഉദ്യോഗസ്ഥരും

സീറോമലബാർ വാത്സിങ്ങ്ഹാം തീർത്ഥാടനം ജൂലൈ 19 ന്; ജൂബിലി വർഷത്തിലെ പ്രത്യാശയുടെ തീർത്ഥാടനത്തിൽ ആയിരങ്ങൾ ഒഴുകിയെത്തും

പ്രമേഹമരുന്നിന്റെ പേറ്റന്റ് കാലാവധി തീർന്നു : പുതിയ ബ്രാന്റുകൾ വിപണിയെത്തുന്ന സാഹചര്യത്തിൽ ഇനി ഏവർക്കും ഇവ വിലക്കുറവിൽ ലഭ്യം
