
ബിര്‍മിംഗ്ഹാം: വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ഉള്‍പ്പടെ ഉണ്ടായ ഉരുള്‍ പൊട്ടലിലുകളിലും പ്രകൃതി ദുരന്തത്തിലും ജീവനന്‍ നഷ്ടപ്പെട്ടവര്‍ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ കുടുംബം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ദുരന്തത്തിലകപ്പെട്ടവരുടെ ബന്ധുക്കളെ അനുശോചനമറിയിക്കുന്നതായും അവരുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നതായും രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു.
ഉരുള്‍ പൊട്ടലില്‍ തകര്‍ന്ന പ്രദേശങ്ങളുടെ പുനര്‍ നിര്‍മ്മാണത്തിനും പുനഃരധിവാസത്തിനും ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ എല്ലാ പിന്തുണയും സഹായവും വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു.
രൂപതയുടെ എല്ലാ ഇടവക / മിഷന്‍/ പ്രൊപ്പോസ്ഡ് മിഷന്‍ തലങ്ങളിലും ഇതിനായി പ്രത്യേക ധന സമാഹരണം നടത്തണമെന്നും ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടത്തണമെന്നും മാര്‍ സ്രാമ്പിക്കല്‍ പ്രത്യേക സര്‍ക്കുലറിലൂടെ രൂപതയിലെ മുഴുവന്‍ വിശ്വാസികളോടും അഭ്യര്‍ത്ഥിച്ചു.
More Latest News
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ: പ്രതിക്കെതിരെ പല പോലീസ് സ്റ്റേഷനുകളിലും സമാനമായ പരാതികൾ നിലവിൽ

ശരീരഭാരം കുറക്കാൻ പ്രോട്ടീൻ ബാർ നല്ലതോ? ഫിറ്റ്നസ്സ് നിലനിർത്തുന്നതിനുമപ്പുറമുള്ള ഗുണങ്ങൾ പങ്കുവച്ച് പുതിയ പഠനം

ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖനടൻ താനാണെന്ന് ധ്യാൻ ശ്രീനിവാസൻ :എല്ലാം പുതിയ സിനിമ വിജയിക്കാനുള്ള മാർക്കറ്റിംഗ് തന്ത്രം

പാകിസ്ഥാൻ പിടികൂടിയ ബിഎസ്എഫ് ജവാൻ ഇന്ത്യയിലേക്ക്: അമൃത്സറിലെ അട്ടാരി ചെക്ക്പോസ്റ്റ് വഴി പൂർണം കുമാർ ഷായെ കൈമാറിയത് ഇന്ന്

കർഷകകുടുംബത്തിലെ കരുത്തുമായി വിശ്വകിരീടത്തിന്റെ വേദിയിലേക്ക് ഒരു പെൺകുട്ടി: മിസ്സ് വേൾഡ് മത്സരത്തിൽ ഇന്ത്യക്കായി ചുവടുവയ്ക്കാനൊരുങ്ങി നന്ദിനി ഗുപ്ത
