
ഒളിമ്പിക് ഗുസ്തിയില്‍ അയോഗ്യയാക്കപ്പെട്ട ഇന്ത്യന്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ പിന്തുണച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. അവരുടെ കൈയില്‍ നിന്നു മെഡല്‍ തട്ടിപ്പറിക്കുന്ന അവസ്ഥയാണ് നിലവിലെ നടപടികളെന്നും സച്ചിന്‍ വിമര്‍ശിച്ചു.എക്സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ അദ്ദേഹം വിനേഷിനു വെള്ളി മെഡലിനു അര്‍ഹതയുണ്ടെന്നു സച്ചിന്‍ വ്യക്തമാക്കി.
'എല്ലാ കായിക ഇനങ്ങള്‍ക്കും നിയമങ്ങളുണ്ട്. ആ നിയമങ്ങള്‍ അതാത് സാഹചര്യങ്ങള്‍ക്കനുസരിച്ചാണ്. ചിലപ്പോള്‍ പുനരവലോകനം ചെയ്തേക്കാം. വിനേഷ് ഫോഗട്ട് ഫൈനലിലേക്ക് യോഗ്യത നേടിയ ശേഷമാണ് അയോഗ്യത നേരിട്ടത്. അര്‍ഹതപ്പെട്ട അവരുടെ മെഡല്‍ കൊള്ളയടിക്കുകയാണ് ചെയ്തിരിക്കുന്നത്. അര്‍ഹത പെട്ട വെള്ളി മെഡല്‍ നല്‍കാതിരിക്കുന്നത് യുക്തിക്കും കായിക മൂല്യങ്ങള്‍ക്കും നിരക്കുന്നതല്ല.
'പ്രകടനം വര്‍ദ്ധിപ്പിക്കുന്ന മരുന്നുകളുടെ ഉപയോഗം പോലുള്ള ധാര്‍മ്മിക ലംഘനങ്ങള്‍ക്ക് ഒരു കായിക താരത്തിനു അയോഗ്യത കല്‍പ്പിച്ചാല്‍ അതു ഉള്‍ക്കൊള്ളാന്‍ സാധിക്കും. അങ്ങനെയെങ്കില്‍ ഒരു മെഡലും നല്‍കാതെ അവസാന സ്ഥാനത്താക്കി നിര്‍ത്തുന്നതും ന്യായീകരിക്കാന്‍ സാധിക്കുന്നതുമാണ്. എന്നാല്‍ വിനേഷ് എതിരാളികളെ തോല്‍പ്പിച്ച് ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തിയിട്ടുണ്ട്. അവര്‍ ഒരു വെള്ളി മെഡലിന് അര്‍ഹയാണ്.
'സ്പോര്‍ട്സ് ആര്‍ബിട്രേഷന്‍ കോടതിയുടെ വിധിക്കായി നാമെല്ലാവരും കാത്തിരിക്കുമ്പോള്‍, വിനേഷിന് അര്‍ഹമായ അംഗീകാരം ലഭിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം, പ്രാര്‍ത്ഥിക്കാം', സച്ചിന്‍ പറഞ്ഞു.
സ്വര്‍ണമെഡല്‍ പോരാട്ടത്തില്‍ ഗോദയിലിറങ്ങാനിരിക്കെയാണ് ഒളിമ്പിക്‌സ് അസോസിയേഷന്റെ തീരുമാനം. താരം മത്സരിച്ചിരുന്ന 50 കിലോ വിഭാഗത്തില്‍ നിന്നും 100 ഗ്രാം അധികമുണ്ടെന്ന് കാണിച്ചാണ് താരത്തിന് അയോഗ്യത നല്‍കിയത്. യു.എസ്.എയുടെ സാറാ ഹില്‍ഡെബ്രാന്റ്റിനെതിരെയാണ് സ്വര്‍ണമെഡല്‍ മത്സരം നിശ്ചയിച്ചിരുന്നത്.
അധിക ഭാരം ഇല്ലാതാക്കാനായി രാത്രിയുലടനീളം താരം സൈക്കിളിങ്ങടക്കമുള്ളവ ചെയ്‌തെങ്കിലും ഭാര പരിശോധനയില്‍ പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് ഒളിമ്പിക് അസോസിയേഷന്റെ പ്രഖ്യാപനം. മുടിവെട്ടിയും രക്തം പുറത്തുകളഞ്ഞും വരെ ഭാരം കുറക്കാന്‍ കഠിന പ്രയത്‌നം തന്നെ നടത്തിയെങ്കിലും ഫലമുണ്ടായില്ല എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
More Latest News
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ്

വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും പടിയിറങ്ങുന്നു : വിരമിക്കൽ വാർത്ത പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ നായകൻ

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട പാക് ഭീകരരുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിൽ പാക് സൈനിക-പോലീസ് ഉദ്യോഗസ്ഥരും

സീറോമലബാർ വാത്സിങ്ങ്ഹാം തീർത്ഥാടനം ജൂലൈ 19 ന്; ജൂബിലി വർഷത്തിലെ പ്രത്യാശയുടെ തീർത്ഥാടനത്തിൽ ആയിരങ്ങൾ ഒഴുകിയെത്തും

പ്രമേഹമരുന്നിന്റെ പേറ്റന്റ് കാലാവധി തീർന്നു : പുതിയ ബ്രാന്റുകൾ വിപണിയെത്തുന്ന സാഹചര്യത്തിൽ ഇനി ഏവർക്കും ഇവ വിലക്കുറവിൽ ലഭ്യം
