
മനുഷ്യനുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന മൃഗം നായ തന്നെയാണ്. അതിനാല്‍ തന്നെ മനുഷ്യന്റെ എല്ലാ വികാരങ്ങളും അറിയുന്നത് നായയ്ക്കാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. തന്റെ ജയമനന്റെ നോട്ടവും ഭാവവുമെല്ലാം നായകള്‍ക്ക് കാണാപ്പാടമാണ്.
യജമാനന്റെ വികാരങ്ങള്‍ നായകള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ഉടമ വിഷമിക്കുമ്പോള്‍ നായകളും വിഷമിക്കുന്നു എന്ന് സാരം. ഏകദേശം 30,000 വര്‍ഷങ്ങളായി മനുഷ്യരും നായകളും ഉറ്റസുഹൃത്തുക്കളാണെന്ന് വിവിധ പഠനങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ ഉടമകളുടെ സംസാരവും പെരുമാറ്റവും വിലയിരുത്തി അവരുടെ വൈകാരിക നിലകള്‍ കണ്ടെത്താന്‍ ഇവയ്ക്ക് കഴിവുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. മണം പിടിക്കാനും നായകള്‍ക്കുള്ള കഴിവ് പ്രസിദ്ധമാണ്. ആളുകളുടെ വിയര്‍പ്പിന്റെ മണം പിടിച്ചും അവരുടെ മനോസമ്മര്‍ദ്ദം നായകള്‍ക്കു കണ്ടെത്താമത്രേ. എന്നാല്‍ കണ്ടെത്തുക മാത്രമല്ല, ഉടമയുടെ മനോനിലയോട് വൈകാരികമായി പ്രതികരിക്കാനും നായകള്‍ക്ക് കഴിവുണ്ടെന്നാണ് പറയുന്നത്.
സയന്റിഫിക് റിപ്പോര്‍ട്ട്‌സ് എന്ന പ്രസിദ്ധ ജേണലിലാണ് ഇതു സംബന്ധിച്ച പഠനം വന്നത്. ബ്രിട്ടനിലെ ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ 18 നായകളെയും വൊളന്റിയര്‍മാരെയും ഉപയോഗിച്ചാണ് ഗവേഷണം നടത്തിയത്. സന്തോഷവും സമാധാനവും അനുഭവിക്കുന്നവര്‍ക്കരികില്‍ നില്‍ക്കുമ്പോള്‍ നായകള്‍ക്ക് സന്തോഷവും തോന്നുമെന്ന് ഗവേഷകര്‍ പറയുന്നു.
More Latest News
എനിക്ക് മെസ്സിയാവണ്ട,യമാൽ ആയാൽ മതി: ഫുട്ബോൾ ഇതിഹാസം മെസ്സിയുമായുള്ള താരതമ്യപ്പെടുത്തലുകൾക്ക് മറുപടിയുമായി ബാഴ്സിലോണയുടെ മിന്നും താരം ലാമിൻ യമാൽ

അഭിഭാഷകയെ മർദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന് ജാമ്യം :മർദിച്ചത് ശ്യാമിലിയാണെന്ന് പ്രതിഭാഗത്തിന്റെ വാദം

വിജയ് ദേവർകൊണ്ടയുടെ പുതിയ ചിത്രം 'കിങ്ഡം' റിലീസ് ജൂലൈ നാലിന് :റിലീസ് തീയതി വൈകുന്നതിന് കാരണം പോസ്റ്റ് പ്രൊഡക്ഷൻ തിരക്കുകൾ

ഇൻഡസ്ട്രിയെ നിലനിർത്തുന്ന മനോഹരമായ ചെറിയ ചിത്രങ്ങൾ :പ്രേക്ഷകരുടെ ഹൃദയം കീഴടക്കി 'ടൂറിസ്റ്റ് ഫാമിലി', കഥാപാത്രങ്ങളുടെ പ്രകടനമികവിൽ തെളിഞ്ഞ ചിരിയുടെ മേളവുമായി ഈ പുതുചിത്രം

നിരപരാധിയായ യുവതി നേരിട്ടത് കടുത്ത മാനസിക പീഡനം : മാല മോഷണക്കുറ്റം ആരോപിച്ച് സ്റ്റേഷനിൽ എത്തിച്ച് പോലീസ് മോശമായി പെരുമാറി,തെറ്റ് ചെയ്തില്ലെന്ന് തെളിഞ്ഞപ്പോൾ വിട്ടയച്ചു
