
ഒളിംപിക്സില്‍ ഇന്ത്യക്കായി പുതിയ നാഴികക്കല്ല് താണ്ടി ഗുസ്തി താരം വിനേഷ് ഫോഗട്ട്. വനിതകളുടെ 50 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫൈനലിലേക്ക് മുന്നേറി. സെമിയില്‍ ക്യൂബയുടെ യുസ്നെലിസ് ഗുസ്മാനെ മലര്‍ത്തിയാണ് ഫൈനലുറപ്പിച്ചത്.
ഒളിംപിക്സ് വനിതാ ഗുസ്തിയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ഒരിക്കലും മായാത്ത റെക്കോര്‍ഡ് ഇനി വിനേഷിന്റെ പേരിലാണ്. ഫൈനലില്‍ സ്വര്‍ണം നേടിയാല്‍ ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ ഗുസ്തി താരമെന്ന അനുപമ റെക്കോര്‍ഡ്. വെള്ളി നേടിയാല്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ വനിതാ ഗുസ്തി താരമെന്ന നേട്ടം. സ്വര്‍ണം അല്ലെങ്കില്‍ വെള്ളി മെഡലിനൊപ്പം അതുല്യ പെരുമകളും താരത്തെ കാത്തിരിക്കുന്നു.
ആദ്യ ഘട്ടത്തില്‍ തന്നെ വിനേഷ് വ്യക്തമായ ആധിപത്യം പുലര്‍ത്തി. 5-0ത്തിന്റെ തകര്‍പ്പന്‍ ജയവുമായാണ് വിനേഷിന്റെ ഫൈനല്‍ പ്രവേശം.
ഇന്ത്യക്ക് ഒളിംപിക്സ് ഗുസ്തിയില്‍ ഏഴ് മെഡലുകളാണുള്ളത്. 5 വെങ്കലവും 2 വെള്ളിയും. ഒരു ഇന്ത്യന്‍ ഗുസ്തി താരവും ഇതുവരെ ഒളിംപിക്സ് സ്വര്‍ണം നേടിയിട്ടില്ല. ഒരു ഇന്ത്യന്‍ വനിതാ താരവും ഗുസ്തിയില്‍ വെള്ളിയും നേടിയിട്ടില്ല. സുശീല്‍ കുമാര്‍, രവി കുമാര്‍ ദഹിയ എന്നിവരാണ് നേരത്തെ ഇന്ത്യക്കായി ഒളിംപിക്സില്‍ വെള്ളി നേടിയ പുരുഷ താരങ്ങള്‍. കെഡി ജാദവ്, യോഗേശ്വര്‍ ദത്ത്, സുശീല്‍ കുമാര്‍, ബജ്റംഗ് പുനിയ എന്നീ പുരുഷ താരങ്ങളും സാക്ഷി മാലിക് വനിതാ വിഭാഗത്തിലുമാണ് വെങ്കലം നേടിയത്.
More Latest News
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ്

വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും പടിയിറങ്ങുന്നു : വിരമിക്കൽ വാർത്ത പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ നായകൻ

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട പാക് ഭീകരരുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിൽ പാക് സൈനിക-പോലീസ് ഉദ്യോഗസ്ഥരും

സീറോമലബാർ വാത്സിങ്ങ്ഹാം തീർത്ഥാടനം ജൂലൈ 19 ന്; ജൂബിലി വർഷത്തിലെ പ്രത്യാശയുടെ തീർത്ഥാടനത്തിൽ ആയിരങ്ങൾ ഒഴുകിയെത്തും

പ്രമേഹമരുന്നിന്റെ പേറ്റന്റ് കാലാവധി തീർന്നു : പുതിയ ബ്രാന്റുകൾ വിപണിയെത്തുന്ന സാഹചര്യത്തിൽ ഇനി ഏവർക്കും ഇവ വിലക്കുറവിൽ ലഭ്യം
