
ന്യൂയോര്‍ക്ക്: സഹയാത്രികയുടെ തലയിലെ പേന്‍ കാരണം ലോസ് ആഞ്ജലിസില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ഫ്‌ലൈറ്റ് 2201 ആണ് ഫിനിക്‌സിലേക്ക് തിരിച്ചുവിട്ടത്. വിമാനത്തില്‍ ഉണ്ടായിരുന്ന ഏഥന്‍ ജുഡെല്‍സണ്‍ എന്ന യാത്രക്കാരന്‍ ടിക് ടോക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് സംഭവം പുറത്താകുന്നത
എന്നാല്‍ ആദ്യം എന്താണ് സംഭവമന്ന് ഭൂരിഭാഗം യാത്രക്കാര്‍ക്കും മനസിലായില്ല. ചില യാത്രക്കാര്‍ പരസ്പരം സംസാരിക്കുന്നത് കേട്ടപ്പോഴാണ് മനസിലായതെന്നും ജുഡെല്‍സണ്‍ പറഞ്ഞു. വിമാനത്തിലുണ്ടായിരുന്ന ഒരു സ്ത്രീയുടെ തലമുടിയിഴകളില്‍ പേനുകള്‍ ഉള്ളതായി രണ്ട് യാത്രക്കാര്‍ കാണുകയും അവര്‍ ഇക്കാര്യം വിമാനത്തിലെ ജീവനക്കാരെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്നാണ് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തത്.
മെഡിക്കല്‍ ഏമര്‍ജന്‍സിയെ തുടര്‍ന്ന് വിമാനം അടിയന്തര ലാന്‍ഡിങ് നടന്നതായി അമേരിക്കന്‍ എയര്‍ലൈന്‍സ് പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. ഒരു യാത്രക്കാരിക്ക് അടിയന്തര ആരോഗ്യപ്രശ്‌നമുണ്ടായതാണ് വിമാനം തിരിച്ചുവിടാന്‍ കാരണമെന്ന് എയര്‍ലൈന്‍സ് പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് വിമാനം 12 മണിക്കൂര്‍ വൈകുകയും യാത്രക്കാര്‍ക്ക് അധികൃതര്‍ ഹോട്ടലില്‍ താമസസൗകര്യത്തിനായുള്ള വൗച്ചറുകള്‍ നല്‍കുകയും ചെയ്തു.
More Latest News
എനിക്ക് മെസ്സിയാവണ്ട,യമാൽ ആയാൽ മതി: ഫുട്ബോൾ ഇതിഹാസം മെസ്സിയുമായുള്ള താരതമ്യപ്പെടുത്തലുകൾക്ക് മറുപടിയുമായി ബാഴ്സിലോണയുടെ മിന്നും താരം ലാമിൻ യമാൽ

അഭിഭാഷകയെ മർദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന് ജാമ്യം :മർദിച്ചത് ശ്യാമിലിയാണെന്ന് പ്രതിഭാഗത്തിന്റെ വാദം

വിജയ് ദേവർകൊണ്ടയുടെ പുതിയ ചിത്രം 'കിങ്ഡം' റിലീസ് ജൂലൈ നാലിന് :റിലീസ് തീയതി വൈകുന്നതിന് കാരണം പോസ്റ്റ് പ്രൊഡക്ഷൻ തിരക്കുകൾ

ഇൻഡസ്ട്രിയെ നിലനിർത്തുന്ന മനോഹരമായ ചെറിയ ചിത്രങ്ങൾ :പ്രേക്ഷകരുടെ ഹൃദയം കീഴടക്കി 'ടൂറിസ്റ്റ് ഫാമിലി', കഥാപാത്രങ്ങളുടെ പ്രകടനമികവിൽ തെളിഞ്ഞ ചിരിയുടെ മേളവുമായി ഈ പുതുചിത്രം

നിരപരാധിയായ യുവതി നേരിട്ടത് കടുത്ത മാനസിക പീഡനം : മാല മോഷണക്കുറ്റം ആരോപിച്ച് സ്റ്റേഷനിൽ എത്തിച്ച് പോലീസ് മോശമായി പെരുമാറി,തെറ്റ് ചെയ്തില്ലെന്ന് തെളിഞ്ഞപ്പോൾ വിട്ടയച്ചു
