
പാരിസ് ഒളിംപിക്‌സ് സമാപന ചടങ്ങില്‍ ഇന്ത്യയുടെ പതാക ഉയര്‍ത്തുക മെഡല്‍ ജേതാവ് മനു ഭാകര്‍. ഇന്ത്യക്ക് വേണ്ടി പാരിസ് ഒളിമ്പിക്‌സില്‍ ചരിത്രം സൃഷ്ടിക്കാന്‍ താരത്തിന് സാധിച്ചിരുന്നു. രണ്ട് വെങ്കല മെഡല്‍ നേടിയാണ് മനു ഭാകര്‍ ചരിത്രം സൃഷ്ടിച്ചത്.
ആദ്യം വനിതകളുടെ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇവന്റിലാണ് താരം വെങ്കലം നേടിയത്. ശേഷം മനു സരബ്‌ജോത് സിങ്ങുമായി സഖ്യം ചേര്‍ന്നുകൊണ്ട് ഇന്ത്യക്കായി മിക്‌സ്ഡ് പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിങ് ഇവന്റിലും മനു വെങ്കലം സ്വന്തമാക്കി. ഇന്ത്യക്കായി ഒരു ഒളിംപിക്‌സില്‍ രണ്ട് മെഡല്‍ സ്വന്തമാക്കുന്ന ആദ്യ വനിതാ താരമായി മനു ഇതോടെ മാറി.
ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ 12 വര്‍ഷത്തെ മെഡല്‍ വരള്‍ച്ചക്കായിരുന്നു മനു ഫുള്‍സ്റ്റോപ്പിട്ടത്. 'മനുവായിരിക്കും സമാപന ദിവസത്തില്‍ ഇന്ത്യയുടെ കൊടി പിടിക്കുക. അവള്‍ നന്നായി കളിക്കുകയും മെഡല്‍ നേടുകയും ചെയ്തു, അതിനാല്‍ ഇത് അവള്‍ അര്‍ഹിക്കുന്നുണ്ട്,' ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ വ്യക്തമാക്കി. ' എന്നേക്കാള്‍ യോഗ്യരായ ആളുകളുണ്ട്, എന്നാല്‍ എനിക്ക് ഈ അവസരം ലഭിച്ചാല്‍ അത് എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകരമാണ്,' മനു ഭാകര്‍ പ്രതികരിച്ചു
More Latest News
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ്

വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും പടിയിറങ്ങുന്നു : വിരമിക്കൽ വാർത്ത പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ നായകൻ

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട പാക് ഭീകരരുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിൽ പാക് സൈനിക-പോലീസ് ഉദ്യോഗസ്ഥരും

സീറോമലബാർ വാത്സിങ്ങ്ഹാം തീർത്ഥാടനം ജൂലൈ 19 ന്; ജൂബിലി വർഷത്തിലെ പ്രത്യാശയുടെ തീർത്ഥാടനത്തിൽ ആയിരങ്ങൾ ഒഴുകിയെത്തും

പ്രമേഹമരുന്നിന്റെ പേറ്റന്റ് കാലാവധി തീർന്നു : പുതിയ ബ്രാന്റുകൾ വിപണിയെത്തുന്ന സാഹചര്യത്തിൽ ഇനി ഏവർക്കും ഇവ വിലക്കുറവിൽ ലഭ്യം
