
ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ദയനീയ തോല്‍വിക്ക് പിന്നാലെ ബാറ്റര്‍മാര്‍ക്ക് മുന്നറിയിപ്പുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ശ്രീലങ്കയ്ക്കെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ 32 റണ്‍സിനാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്.
ശ്രീലങ്ക ഉയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 42.2 ഓവറില്‍ 208 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ശ്രീലങ്ക മുന്നിലെത്തി. മത്സരത്തില്‍ 64 റണ്‍സെടുത്ത രോഹിത് ശര്‍മ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.
മത്സരത്തില്‍ ബാറ്റര്‍മാരുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നുവെന്നാണ് രോഹിത് ശര്‍മ പറഞ്ഞത്. ബാറ്റര്‍മാരുടെ സ്ഥിരതയോടെ കളിക്കുന്നില്ലെന്നാണ് രോഹിത് പറയുന്നത്.
'ഒരു കളി തോല്‍ക്കുന്നത് വേദനയാണ്. നമ്മള്‍ സ്ഥിരതയോടെ കളിക്കേണ്ടതുണ്ട്. അതില്‍ പരാജയപ്പെട്ടു, അല്‍പ്പം നിരാശയുണ്ടെങ്കിലും ഇതൊക്കെ സംഭവിക്കുന്നു. ഇതുമായി പൊരുത്തപ്പെടുകയല്ലാതെ വേറെ വഴിയില്ല. സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നത് എളുപ്പമാകുമെന്ന് ഞങ്ങള്‍ക്ക് തോന്നി. എനിക്ക് 65 റണ്‍സ് ലഭിക്കാന്‍ കാരണം ഞാന്‍ ബാറ്റ് ചെയ്ത രീതിയാണ്. ഞാന്‍ അങ്ങനെ ബാറ്റ് ചെയ്യുമ്പോള്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വരും. എന്നാല്‍ ഉദ്ദേശ്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പിച്ചിന്റെ സ്വഭാവം ഞങ്ങള്‍ മനസിലാക്കുന്നു. മധ്യ ഓവറുകളില്‍ കളിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. പവര്‍പ്ലേയില്‍ കഴിയുന്നത്ര എണ്ണം നേടാന്‍ ശ്രമിക്കണം' രോഹിത് പറഞ്ഞു. ശ്രീലങ്കയ്‌ക്കെതിരായ പര്യടനത്തിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനം മത്സരം ചൊവ്വാഴ്ചയാണ്.
More Latest News
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ്

വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും പടിയിറങ്ങുന്നു : വിരമിക്കൽ വാർത്ത പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ നായകൻ

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട പാക് ഭീകരരുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിൽ പാക് സൈനിക-പോലീസ് ഉദ്യോഗസ്ഥരും

സീറോമലബാർ വാത്സിങ്ങ്ഹാം തീർത്ഥാടനം ജൂലൈ 19 ന്; ജൂബിലി വർഷത്തിലെ പ്രത്യാശയുടെ തീർത്ഥാടനത്തിൽ ആയിരങ്ങൾ ഒഴുകിയെത്തും

പ്രമേഹമരുന്നിന്റെ പേറ്റന്റ് കാലാവധി തീർന്നു : പുതിയ ബ്രാന്റുകൾ വിപണിയെത്തുന്ന സാഹചര്യത്തിൽ ഇനി ഏവർക്കും ഇവ വിലക്കുറവിൽ ലഭ്യം
