
യൂറോപ്പിലെ ഏറ്റവും പ്രായംകൂടിയ കന്യാസ്ത്രീ എന്ന നിലയില്‍ പ്രശസ്തയായ സിസ്റ്റര്‍ സെരഫീന 111ാം വയസ്സില്‍ അന്തരിച്ചു. റോമില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു സിസ്റ്റര്‍ സെരഫീന.
ഇറ്റലിയിലെ അബ്രൂസോ റീജനിലുള്ള ലാന്‍ചിയാനോയില്‍ 1913 ഏപ്രില്‍ 17ന് ജനിച്ച അവരുടെ ജനന നാമം അന്നല മോര്‍ജ എന്നായിരുന്നു. 88 വര്‍ഷങ്ങള്‍ക്കു മുന്‍പ് 19-ാം വയസ്സില്‍ 'മിഷനറി സിസ്റ്റേഴ്സ് ഓഫ് ദി സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ്' എന്ന സന്യാസ സമൂഹത്തില്‍ ചേര്‍ന്നു. സന്യാസവ്രതം സ്വീകരിച്ചപ്പോള്‍ സിസ്റ്റര്‍ സെരഫീന എന്ന പേര് സ്വീകരിച്ചു.
അബ്രൂസോയില്‍, കുട്ടികളുടെ മതബോധന പരിശീലനത്തിന് നേതൃത്വം നല്‍കിയിരുന്ന സിസ്റ്റര്‍ സെരഫീനയെ 1952ല്‍ റോമിലെ ജനറലേറ്റ് ഹൗസില്‍ സേവനത്തിനായി അധികൃതര്‍ നിയോഗിച്ചു. രണ്ട് ലോകമഹായുദ്ധങ്ങളെ അതിജീവിച്ച സിസ്റ്റര്‍ സെരഫീനയ്ക്ക് ജീവിതകാലയളവില്‍ പത്തിലധികം മാര്‍പ്പാപ്പാമാരെ (കത്തോലിക്കാ സഭയുടെ ആത്മീയ നേതാക്കള്‍) കാണുവാന്‍ കഴിഞ്ഞു എന്നതും പ്രത്യേകതയാണ്.
ഇവരുടെ ഇരട്ടസഹോദരിയായിരുന്ന മൊഡെസ്റ്റയും സന്യാസജീവിതമാണ് നയിച്ചിരുന്നത്. സിസ്റ്റര്‍ മോഡസ്റ്റ 2011 ല്‍ 98-ാം വയസ്സിലാണ് മരിച്ചത്.
More Latest News
ലിവർപൂൾ ജോൺ മൂറെസ് യൂണിവേഴ്സിറ്റിയും ഏളൂർ കൺസൾട്ടൻസി യുകെ ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സംവേദന പരിപാടി മെയ് 17 ന് കൊച്ചിയിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ: പ്രതിക്കെതിരെ പല പോലീസ് സ്റ്റേഷനുകളിലും സമാനമായ പരാതികൾ നിലവിൽ

ശരീരഭാരം കുറക്കാൻ പ്രോട്ടീൻ ബാർ നല്ലതോ? ഫിറ്റ്നസ്സ് നിലനിർത്തുന്നതിനുമപ്പുറമുള്ള ഗുണങ്ങൾ പങ്കുവച്ച് പുതിയ പഠനം

ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖനടൻ താനാണെന്ന് ധ്യാൻ ശ്രീനിവാസൻ :എല്ലാം പുതിയ സിനിമ വിജയിക്കാനുള്ള മാർക്കറ്റിംഗ് തന്ത്രം

പാകിസ്ഥാൻ പിടികൂടിയ ബിഎസ്എഫ് ജവാൻ ഇന്ത്യയിലേക്ക്: അമൃത്സറിലെ അട്ടാരി ചെക്ക്പോസ്റ്റ് വഴി പൂർണം കുമാർ ഷായെ കൈമാറിയത് ഇന്ന്
