
പൂച്ചയുടെ വിസര്‍ജ്ജ്യത്തില്‍ കാണപ്പെടുന്ന ഒരു തരം പരാന്നജീവി അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍സ് പോലുള്ള ഗുരുതര രോഗങ്ങളുടെ ചികിത്സയ്ക്ക് ഫലപ്രദമാണെന്ന് പുതിയ പഠനം. ടോക്സോപ്ലാസ്മ ഗോണ്ടി എന്ന ഈ പരാന്ന ജീവിയുടെ വ്യതിയാനം വരുത്തിയ വകഭേദത്തിന് രോഗചികിത്സയ്ക്കായുള്ള പ്രോട്ടീനുകളെ നേരിട്ട് തലച്ചോറിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്ന് ഗ്ലാസ്ഗോ സര്‍വകലാശാലയും ടെല്‍ അവീവ് സര്‍വകലാശാലയും ടെല്‍ അവീവ് സര്‍വകലാശാലയും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ കണ്ടെത്തി.
അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍സ്, റെറ്റ് സിന്‍ഡ്രോം എന്നിവ പോലുള്ള നാഡിവ്യുഹ രോഗങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള പ്രോട്ടീന്‍ പ്രവര്‍ത്തനതകരാറുമടയി ബന്ധപ്പെട്ടിരിക്കുന്നു. ഈ പ്രശ്നത്തെ അതിന്റെ ഉറവിടത്തില്‍ തന്നെ നേരിടുകയെന്നത് അതിസങ്കീര്‍ണ്ണമാണ്. ന്യൂറോണുകള്‍ക്കുള്ളിലെ കൃത്യമായ ഇടങ്ങളില്‍ ടാര്‍ജറ്റഡ് പ്രോട്ടീനുകള്‍ക്ക് ഉള്‍പ്പെടെയുള്ള മരുന്നുകള്‍ എത്തിക്കുകയെന്നത് വെല്ലുവിളിയാണ്.
മനുഷ്യരിലെ മറുപിള്ളയടക്കം ജൈവപരമായ അതിര്‍വരമ്പുകളെ താണ്ടാനുള്ള ശേഷി ആര്‍ജ്ജിച്ച പരാന്നജീവിയാണ് ടോക്സോപ്ലാസ്മ ഗോണ്ടി. ഇതിന്റെ ഈ ശേഷി രോഗബാധിതമായ തലച്ചോറിന്റെ കോശങ്ങളില്‍ മരുന്ന് എത്തിക്കാനായി ഉപയോഗിക്കാന്‍ സാധിക്കുമാ എന്നാണ് ഗവേഷകര്‍ പരിശോധിച്ചത്. നാഡീവ്യൂഹ പരമായ രോഗങ്ങളുടെ ചികിത്സയില്‍ വലിയ വഴിത്തിരിവാകും ഈ കണ്ടെത്തലെന്ന് കരുതപ്പെടുന്നു.
More Latest News
എനിക്ക് മെസ്സിയാവണ്ട,യമാൽ ആയാൽ മതി: ഫുട്ബോൾ ഇതിഹാസം മെസ്സിയുമായുള്ള താരതമ്യപ്പെടുത്തലുകൾക്ക് മറുപടിയുമായി ബാഴ്സിലോണയുടെ മിന്നും താരം ലാമിൻ യമാൽ

അഭിഭാഷകയെ മർദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന് ജാമ്യം :മർദിച്ചത് ശ്യാമിലിയാണെന്ന് പ്രതിഭാഗത്തിന്റെ വാദം

വിജയ് ദേവർകൊണ്ടയുടെ പുതിയ ചിത്രം 'കിങ്ഡം' റിലീസ് ജൂലൈ നാലിന് :റിലീസ് തീയതി വൈകുന്നതിന് കാരണം പോസ്റ്റ് പ്രൊഡക്ഷൻ തിരക്കുകൾ

ഇൻഡസ്ട്രിയെ നിലനിർത്തുന്ന മനോഹരമായ ചെറിയ ചിത്രങ്ങൾ :പ്രേക്ഷകരുടെ ഹൃദയം കീഴടക്കി 'ടൂറിസ്റ്റ് ഫാമിലി', കഥാപാത്രങ്ങളുടെ പ്രകടനമികവിൽ തെളിഞ്ഞ ചിരിയുടെ മേളവുമായി ഈ പുതുചിത്രം

നിരപരാധിയായ യുവതി നേരിട്ടത് കടുത്ത മാനസിക പീഡനം : മാല മോഷണക്കുറ്റം ആരോപിച്ച് സ്റ്റേഷനിൽ എത്തിച്ച് പോലീസ് മോശമായി പെരുമാറി,തെറ്റ് ചെയ്തില്ലെന്ന് തെളിഞ്ഞപ്പോൾ വിട്ടയച്ചു
