
'ദിവ്യകുടുംബം' സംഗീത ആല്‍ബം ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രകാശനം ചെയ്തു.വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് ഈ ഗാനത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. ഈ ആല്‍ബത്തിലൂടെ, വിശുദ്ധ ബൈബളിന്റെ അടിസ്ഥാനത്തില്‍ കുടുംബബന്ധങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുകയാണ് ഡോ. അജി പീറ്റര്‍ എന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, പരസ്പര സ്‌നേഹവും ഐക്യവും കുടുംബജീവിതത്തിന്റെ അടിസ്ഥാനമാണ്. ദൈവവിശ്വാസം കുറയുന്നത് കുടുംബങ്ങളെ തകര്‍ക്കുന്നതിലേക്ക് നയിക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഈ ആല്‍ബത്തെ പ്രശംസിക്കുകയും ഡോ. അജി പീറ്ററിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. സമൂഹത്തിന് നല്ല സന്ദേശങ്ങള്‍ നല്‍കുന്ന ഇത്തരം കലാസൃഷ്ടികള്‍ കൂടുതല്‍ വന്നാല്‍ നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റും ലോകകേരള സഭാംഗവും 'ദിവകുടുംബം' ആല്‍ബത്തിന്റെ ക്രിയേറ്റീവ് കോഡിനേറ്ററുമായ സി എ ജോസഫ് വിശിഷ്ടാതിഥികളെ പ്രകാശന ചടങ്ങിലേക്ക് സ്വാഗതം ചെയ്തു. കോട്ടയം ഗുഡ്‌ന്യൂസ് ധ്യാനകേന്ദ്രം ഫൗണ്ടര്‍ ഡയറക്ടറും പ്രശസ്ത വചനപ്രഘോഷകനുമായ ഫാ. ജോസഫ് കണ്ടത്തിപ്പറമ്പില്‍, ഏഷ്യാനെറ്റ് യൂറോപ്പ് ചെയര്‍മാനും ആനന്ദ് ടീവി മാനേജിങ് ഡയറക്ടറും ലോകകേരള സഭാംഗവുമായ എസ്. ശ്രീകുമാര്‍, കലാഭവന്‍ ലണ്ടന്‍ ഡയറക്ടറും യുക്മ സാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനറുമായ ജയ്‌സണ്‍ ജോര്‍ജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
ബേസിങ്‌സ്റ്റോക്ക് ബറോ മുന്‍ കൗണ്‍സിലറും ലണ്ടന്‍ ബ്രൂണല്‍ യൂണിവേഴ്‌സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനും ആത്മീയ പ്രഭാഷകനും 'ദിവകുടുംബം' ആല്‍ബത്തിലെ ഗാനങ്ങളുടെ രചയിതാവും സംവിധായകനുമായ ഡോ. അജി പീറ്റര്‍ എല്ലാവര്‍ക്കും കൃതജ്ഞത പ്രകാശിപ്പിച്ചു.
യുക്മ കലാഭൂഷണം അവാര്‍ഡ് ജേതാവും കലാസാംസ്‌കാരിക പ്രവര്‍ത്തകയുമായ ദീപാ നായര്‍ അവതാരകയായി എത്തി ചടങ്ങിനെ സമ്പന്നമാക്കി. മലയാളം മിഷന്‍ യു കെ മിഡ്ലാന്‍ഡ്സ് കോര്‍ഡിനേറ്ററും ലോകകേരള സഭാംഗവുമായ ആഷിക്ക് മുഹമ്മദ് പ്രകാശ ചടങ്ങിന് വേണ്ട ടെക്‌നിക്കല്‍ സപ്പോര്‍ട്ട് നല്‍കി.
ദൈവസ്‌നേഹം തുളുമ്പുന്ന 'ദിവ്യ കുടുംബം' എന്ന സംഗീത ആല്‍ബത്തിലെ ഭക്തിസാന്ദ്രമായ ഗാനങ്ങള്‍ അതീവ മനോഹാരിതയില്‍ ദൃശ്യാവിഷ്‌കരണം നല്‍കിയാണ് ചിത്രീകരിച്ചിരിക്കുന്നത്. ജോളി പീറ്റര്‍ നിര്‍മാണവും സാംജി ആറാട്ടുപുഴ സംഗീതവും ഡീജോ പി വര്‍ഗ്ഗീസ് എഡിറ്റിങ്ങും ജോസ് ആലപ്പി സിനിമോട്ടോഗ്രാഫിയും നിര്‍വ്വഹിച്ചു. 'ദിവ്യ കുടുംബം' ആല്‍ബം പ്രകാശന ചടങ്ങ് ലൈവ് ആയി ലണ്ടന്‍ കലാഭവന്‍ ഫേസ്ബുക്ക് പേജിലൂടെ സംപ്രേഷണം ചെയ്തിരുന്നു.
കെസ്റ്റര്‍ ആലപിച്ച ആദിയില്‍ താതന്‍.. നിനച്ച പോലെ.. എന്ന ഗാനത്തിന്റെ വിഡിയോ കാണുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
Read more at: https://www.manoramaonline.com/global-malayali/europe/2024/08/02/divyakudumbam-music-album-released-mar-joseph-srambical.h
More Latest News
ഇന്ന് അന്താരാഷ്ട്ര കുടുംബദിനം: പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ പിടിച്ചുനിൽക്കാൻ ഓരോ കുടുംബത്തെയും ഓർമ്മപ്പെടുത്തുന്ന ദിനം

ലിവർപൂൾ ജോൺ മൂറെസ് യൂണിവേഴ്സിറ്റിയും ഏളൂർ കൺസൾട്ടൻസി യുകെ ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സംവേദന പരിപാടി മെയ് 17 ന് കൊച്ചിയിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ: പ്രതിക്കെതിരെ പല പോലീസ് സ്റ്റേഷനുകളിലും സമാനമായ പരാതികൾ നിലവിൽ

ശരീരഭാരം കുറക്കാൻ പ്രോട്ടീൻ ബാർ നല്ലതോ? ഫിറ്റ്നസ്സ് നിലനിർത്തുന്നതിനുമപ്പുറമുള്ള ഗുണങ്ങൾ പങ്കുവച്ച് പുതിയ പഠനം

ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖനടൻ താനാണെന്ന് ധ്യാൻ ശ്രീനിവാസൻ :എല്ലാം പുതിയ സിനിമ വിജയിക്കാനുള്ള മാർക്കറ്റിംഗ് തന്ത്രം
