
ഗിന്നസ് റെക്കോര്‍ഡ് നേടാന്‍ പലവിധ കാര്യങ്ങള്‍ ചെയ്ത് ശ്രദ്ധ നേടിയവര്‍ ഉണ്ട്. ചിലര്‍ റെക്കോര്‍ഡിന് വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ കേട്ടാല്‍ ഞെട്ടലാണ് ഉണ്ടാകുന്നത്. ഇതാ അത്തരത്തില്‍ വളറെ വ്യത്യസ്തമായ കാര്യം ചെയ്ത് റെക്കോര്‍ഡ് നേടിയ ഒരാളുടെ വാര്‍ത്തയാണ് വൈറലാകുന്നത്.
ഒരു ബൗള്‍ ഓട്സ് കഞ്ഞി കുടിച്ച് വിശപ്പ് അടക്കുന്നവര്‍ക്ക് ഇടയില്‍ ഓട്സ് കഞ്ഞി കുടിച്ച് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ഒരാള്‍. നോര്‍വെ സ്വദേശിയായ ജോഹന്നാസ് ബെര്‍ജ് ഒരു മിനിറ്റില്‍ 4.2 കപ്പ് ഓട്സ് കഞ്ഞി കുടിച്ചാണ് ഗിന്നസ് റെക്കോര്‍ഡ് നേട്ടമുണ്ടാക്കിയിരിക്കുന്നത്.
ഒരു യുഎസ് ഓട്സ് മീല്‍ കപ്പിന്റെ അളവ് എന്നത് 240 ഗ്രാം ആണ്. 1,014 ഗ്രാം ഓട്സ് കഞ്ഞിയാണ് അറുപതു സെക്കന്റില്‍ ജോഹന്നാസ് കഴിച്ചിറക്കിയത്.
ജോഹന്നാസ് ഓട്സ് കഞ്ഞി കുടിക്കുന്നതിന്റെ വിഡിയോ ഗിന്നസ് വേള്‍സ് റെക്കോര്‍ഡ് ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചു. വിഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. സ്‌കൂളില്‍ അല്ലെങ്കില്‍ ഓഫീസില്‍ പോകുന്നതിന് മുന്‍പ് വീടുകളില്‍ എത്തിയാല്‍ ഈ റെക്കോര്‍ഡ് പൊട്ടിച്ചു തരാമെന്നായിരുന്നു വിഡിയോയ്ക്ക് താഴെ വന്ന ഒരു രസകരമായ കമന്റ്. എന്നാല്‍ കാണുന്നത്ര എളുപ്പമുള്ളതല്ലെന്നും ഇത് പരീക്ഷിക്കുന്നത് ദഹന പ്രശ്നം പോലുള്ളവ ഉണ്ടാക്കുമെന്നും മറ്റൊരാള്‍ ചൂണ്ടികാട്ടി.
More Latest News
എനിക്ക് മെസ്സിയാവണ്ട,യമാൽ ആയാൽ മതി: ഫുട്ബോൾ ഇതിഹാസം മെസ്സിയുമായുള്ള താരതമ്യപ്പെടുത്തലുകൾക്ക് മറുപടിയുമായി ബാഴ്സിലോണയുടെ മിന്നും താരം ലാമിൻ യമാൽ

അഭിഭാഷകയെ മർദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന് ജാമ്യം :മർദിച്ചത് ശ്യാമിലിയാണെന്ന് പ്രതിഭാഗത്തിന്റെ വാദം

വിജയ് ദേവർകൊണ്ടയുടെ പുതിയ ചിത്രം 'കിങ്ഡം' റിലീസ് ജൂലൈ നാലിന് :റിലീസ് തീയതി വൈകുന്നതിന് കാരണം പോസ്റ്റ് പ്രൊഡക്ഷൻ തിരക്കുകൾ

ഇൻഡസ്ട്രിയെ നിലനിർത്തുന്ന മനോഹരമായ ചെറിയ ചിത്രങ്ങൾ :പ്രേക്ഷകരുടെ ഹൃദയം കീഴടക്കി 'ടൂറിസ്റ്റ് ഫാമിലി', കഥാപാത്രങ്ങളുടെ പ്രകടനമികവിൽ തെളിഞ്ഞ ചിരിയുടെ മേളവുമായി ഈ പുതുചിത്രം

നിരപരാധിയായ യുവതി നേരിട്ടത് കടുത്ത മാനസിക പീഡനം : മാല മോഷണക്കുറ്റം ആരോപിച്ച് സ്റ്റേഷനിൽ എത്തിച്ച് പോലീസ് മോശമായി പെരുമാറി,തെറ്റ് ചെയ്തില്ലെന്ന് തെളിഞ്ഞപ്പോൾ വിട്ടയച്ചു
