
തന്റെ സ്ഥാപനത്തിലെ ജീവനക്കാരെ വെറും ജീവനക്കാരായി മാത്രം കാണാതെ അവര്‍ ചെയ്യുന്ന ജോലി മാത്രം ശ്രദ്ധിക്കാതെ ജീവനക്കാരെ കൂടി ശ്രദ്ധിക്കണം എന്ന് പറഞ്ഞ് തരികയാണ് ജപ്പാന്‍. ജീവനക്കാരുടെ പെരുമാറ്റം കൂടി ശ്രദ്ധിക്കാന്‍ ജപ്പാന്‍ സ്വീകരിച്ച മാര്‍ഗ്ഗം മറ്റ് മുതലാളിമാര്‍ കൂടി 'കണ്ട് പഠിക്കണം'.
സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയിലെ ജീവനക്കാരുടെ പെരുമാറ്റം നിരീക്ഷിക്കാന്‍ അവര്‍ സ്വീകരിച്ച രീതിയാണ് ഏറെ പ്രശംസ നേടുന്നത്. ജാപ്പനീസ് കമ്പനിയായ ഇന്‍സ്റ്റ വിആര്‍ ആണ് ഇത്തരത്തില്‍ വ്യത്യസ്തമായ രീതി വികസിപ്പിച്ചെടുത്തത്.
'മിസ്റ്റര്‍ സ്മൈല്‍' എന്ന എഐ സംവിധാനമാണ് ജീവനക്കാരെ അളക്കാന്‍ അവര്‍ വികസിപ്പിച്ചെടുത്തത്. സൂപ്പര്‍മാക്കറ്റ് ജീവനക്കാരുടെ പെരുമാറ്റം കൃത്യമായി റേറ്റ് ചെയ്യാന്‍ ഈ സംവിധാനത്തിന് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഉപഭോക്താക്കളുമായി ഇടപെടുന്ന ജീവനക്കാരുടെ പെരുമാറ്റം, മുഖത്തെ ചിരി എന്നിവ നിരീക്ഷിക്കാന്‍ സംവിധാനത്തിന് കഴിയും.
സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ എയോണ്‍ ആണ് ഈ സംവിധാനം തങ്ങളുടെ സ്ഥാപനങ്ങളില്‍ ഉപയോഗിച്ചത്. ലോകത്താദ്യമായി 'ചിരി അളക്കുന്ന എഐ സംവിധാനം' തങ്ങളാണ് ഉപയോഗിച്ചതെന്ന് എയോണ്‍ അവകാശപ്പെടുന്നു.ജപ്പാനില്‍ 240 സ്റ്റോറുകളാണ് എയോണിനുള്ളത്. ഈ സംവിധാനത്തിലൂടെ ജീവനക്കാരുടെ ചിരി ഉറപ്പാക്കാനും ഉപഭോക്താക്കളെ പരമാവധി സംതൃപ്തരാക്കാനും സാധിക്കുമെന്ന് കമ്പനി പറയുന്നു. ജീവനക്കാരുടെ നല്ല പെരുമാറ്റവും ചിരിയിലൂടെയും ജീവനക്കാരുടെ സന്തോഷത്തിനോടൊപ്പം ബിസിനസും അവര്‍ മികച്ചതാക്കുന്നു.
സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല ആദ്യം എട്ട് സ്റ്റോറുകളില്‍ ഏകദേശം 3,400 ജോലിക്കാരുളള സ്ഥലങ്ങളില്‍ പരീക്ഷണം നടത്തി. മൂന്ന് മാസത്തിനിടെ ജോലിയില്‍ ജീവനക്കാരുടെ പെരുമാറ്റം 1.6 മടങ്ങ് വരെ മെച്ചപ്പെട്ടതായുമാണ് കണ്ടെത്തല്‍.മുഖഭാവങ്ങള്‍, വോയ്സ് വോളിയം, ആശംസകളുടെ ടോണ്‍ എന്നിവയുള്‍പ്പെടെ 450-ലധികം ഘടകങ്ങള്‍ ഈ സംവിധാനം അളക്കും.
More Latest News
എനിക്ക് മെസ്സിയാവണ്ട,യമാൽ ആയാൽ മതി: ഫുട്ബോൾ ഇതിഹാസം മെസ്സിയുമായുള്ള താരതമ്യപ്പെടുത്തലുകൾക്ക് മറുപടിയുമായി ബാഴ്സിലോണയുടെ മിന്നും താരം ലാമിൻ യമാൽ

അഭിഭാഷകയെ മർദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന് ജാമ്യം :മർദിച്ചത് ശ്യാമിലിയാണെന്ന് പ്രതിഭാഗത്തിന്റെ വാദം

വിജയ് ദേവർകൊണ്ടയുടെ പുതിയ ചിത്രം 'കിങ്ഡം' റിലീസ് ജൂലൈ നാലിന് :റിലീസ് തീയതി വൈകുന്നതിന് കാരണം പോസ്റ്റ് പ്രൊഡക്ഷൻ തിരക്കുകൾ

ഇൻഡസ്ട്രിയെ നിലനിർത്തുന്ന മനോഹരമായ ചെറിയ ചിത്രങ്ങൾ :പ്രേക്ഷകരുടെ ഹൃദയം കീഴടക്കി 'ടൂറിസ്റ്റ് ഫാമിലി', കഥാപാത്രങ്ങളുടെ പ്രകടനമികവിൽ തെളിഞ്ഞ ചിരിയുടെ മേളവുമായി ഈ പുതുചിത്രം

നിരപരാധിയായ യുവതി നേരിട്ടത് കടുത്ത മാനസിക പീഡനം : മാല മോഷണക്കുറ്റം ആരോപിച്ച് സ്റ്റേഷനിൽ എത്തിച്ച് പോലീസ് മോശമായി പെരുമാറി,തെറ്റ് ചെയ്തില്ലെന്ന് തെളിഞ്ഞപ്പോൾ വിട്ടയച്ചു
