18
MAR 2021
THURSDAY
1 GBP =109.94 INR
1 USD =87.37 INR
1 EUR =90.77 INR
breaking news : യുകെയിലെ സൂപ്പർമാർക്കറ്റ് ചെക്ക് ഔട്ടുകളിൽ വലിയ മാറ്റം വരുന്നു; കോൺടാക്റ്റ്‌ലെസ് കാർഡിന്റെ 100 പൗണ്ട് പരിധി എടുത്തുകളയും; പർച്ചേസും പേയ്‌മെന്റും കൂടുതലും എളുപ്പവുമാക്കുമെന്ന് ഷോപ്പുകൾ, പണമോഷണ ചീറ്റിംഗ് ഭയപ്പാടിൽ ഷോപ്പർമാരും! >>> സ്പാർ ബ്രാൻഡ് ഫ്രഷ് ചിക്കനിലും അണുബാധ..! മൂന്ന് ചിക്കൻ പ്രൊഡക്ടുകൾ സ്പാർ തിരിച്ചുവിളിച്ചു; കഴിക്കരുതെന്നും നിർദ്ദേശം >>> പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ ലണ്ടനിലെ രണ്ട് വസതികൾക്ക് തീയിട്ടു! 21 കാരനായ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു, തീവ്രവാദബന്ധം അന്വേഷിക്കുന്നു >>> ദുബൈയിൽ മലയാളി യുവതിയെ കൊലപ്പെടുത്തി രക്ഷപെടാൻ ശ്രമിച്ച കാമുകൻ അറസ്റ്റിൽ; ആനിമോൾ വിവാഹത്തിൽ നിന്നും പിന്മാറിയത് വൈരാഗ്യമായി >>> യുകെയിൽ വീണ്ടും മലയാളി യുവാവിന്റെ ദുരൂഹമരണം.. ലെസ്റ്ററിൽ റോയൽ മെയിൽ ജീവനക്കാരനായ 32 കാരനെ മരിച്ചനിലയിൽ കണ്ടെത്തിയത് വീട്ടിൽ! >>>
Home >> SPIRITUAL
കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ക്കിടക വാവുബലി, ആഗസ്റ്റ് മൂന്നിന് രാവിലെ പൂജാരി അഭിജിത്തിന്റെ കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നു

സ്വന്തം ലേഖകൻ

Story Dated: 2024-07-31

ഈ വര്‍ഷത്തെ കര്‍ക്കിടക വാവുബലി കെന്റ് അയ്യപ്പക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് 3 ശനിയാഴ്ച രാവിലെ 11.30 മുതല്‍ ഉച്ചകഴിഞ്ഞു 3.00 വരെ കെന്റിലെ ഗില്ലിംഗ്ഹാം, കാസില്‍മൈന്‍ അവന്യൂവിലുള്ള സ്‌കൗട്ട് ഹൗസില്‍ (Scouts Hut, Castlemaine Avenue, Gillingham, Kent, ME7 2QL) ക്ഷേത്രത്തിലെ പൂജാരി അഭിജിത്തിന്റെ കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നു. മരിച്ചവര്‍ക്കുള്ള ശ്രാദ്ധ ആചാരങ്ങളെ ബലി എന്നും അമാവാസി ദിനത്തെ വാവ് എന്നും വിളിക്കുന്നതിനാല്‍ കര്‍ക്കിടക മാസത്തില്‍ നടത്തുന്ന ഈ ചടങ്ങിനെ കര്‍ക്കിടക വാവ് ബലി എന്നു വിളിക്കുന്നു.

ഒരു കര്‍ക്കിടക ബലി സമര്‍പ്പണം സമസ്ത ജീവജാലങ്ങള്‍ക്കുമായാണ് സമര്‍പ്പിക്കപ്പെടുന്നത്. ഈ വാവു ബലി മലയാളമാസമായ കര്‍ക്കിടകത്തില്‍ നടത്തുന്നതിനാല്‍, ആചാരത്തിന് കര്‍ക്കിടക വാവു ബലി എന്നാണ് പേര്. കര്‍ക്കിടകം മാസത്തില്‍ അമാവാസി ദിനത്തില്‍ ബലിയിടുന്നത് കൂടുതല്‍ ശുഭകരവും മരണപ്പെട്ടയാളുടെ ആത്മാവിന് മോക്ഷം ലഭിക്കുകയും ചെയ്യും എന്നാണ് വിശ്വാസം. പിതൃക്കളുടെ ആത്മശാന്തിക്കായി പുണ്യതീര്‍ത്ഥങ്ങളില്‍ ബലിയര്‍പ്പിക്കുന്ന ദിവസമാണ് കര്‍ക്കിടക വാവ്. കര്‍ക്കിടക വാവ് ദിവസം ചെയ്യുന്ന ശ്രാദ്ധമൂട്ടല്‍ പിതൃക്കള്‍ക്ക് ഒരു വര്‍ഷത്തേക്ക് നിത്യേന അനുഭവപ്പെടുമെന്നാണ് വിശ്വാസം.

തലേദിവസം വ്രതമെടുത്ത് അമാവാസി ദിവസം കുളിച്ചു ഈറനണിഞ്ഞു മരിച്ച് മണ്മറഞ്ഞുപോയ പിതൃക്കളെ മനസ്സില്‍ സങ്കല്‍പ്പിച്ചു ഭക്തിപുരസരം വേണം ബലിയിടേണ്ടത്. എള്ളും, പൂവും, ഉണക്കലരിയും ഉള്‍പ്പെടെയുള്ള പൂജാദ്രവ്യങ്ങള്‍കൊണ്ടാണ് ബലിതര്‍പ്പണം നടത്തുക. പിതൃക്കള്‍ക്ക് ബലിയിടുന്നവരാണ് വ്രതം എടുക്കേണ്ടത്.

പിതൃതര്‍പ്പണത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ താഴെക്കാണുന്ന weblink ഉപയോഗിച്ച് രെജിസ്ട്രേഷന്‍ നടത്തേണ്ടതാണ്. രെജിസ്ട്രേഷന്‍ നടത്താനുള്ള അവസാനദിവസം ജൂലൈ മാസം 31 ആണ്.
Regitsration Link
https://forms.gle/hWBFsPQq6zBkrrHD8

കൂടുതല്‍ വിവരങ്ങള്‍ക്ക്:
Email: kentayyappatemple@gmail.com
Tel: 07838170203 / 07478728555 / 07985245890
www.kentayyappatemple.org/
https://www.facebook.com/kentayyappatemple.org
https://www.facebook.com/kenthindusamajam.kent
http://kentayyappatemple.org/events/karkidakavavubali2024/

Facebook Page
Kent Hindu Samajam Facebook

More Latest News

ഇന്ന് അന്താരാഷ്ട്ര കുടുംബദിനം: പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ പിടിച്ചുനിൽക്കാൻ ഓരോ കുടുംബത്തെയും ഓർമ്മപ്പെടുത്തുന്ന ദിനം

എല്ലാ വർഷവും മെയ്‌ 15 അന്താരാഷ്ട്ര കുടുംബദിനമായി ആചരിച്ചു വരുന്നു. 1993 ൽ യു എൻ പൊതുസഭയിൽ വച്ച് നടന്ന പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ കുടുംബങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിൽ ഈ ദിനം ഏറെ പ്രാധാന്യമർഹിക്കുന്നു. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും നിർവചനമെന്നതിനപ്പുറം ഓരോ കുടുംബവും ഒരു കമ്മ്യൂണിറ്റിയായി കണക്കാക്കാം.കുടുംബത്തിൽ നിന്ന് നാം ഓരോ ദിവസവും പല കാര്യങ്ങളും പഠിക്കുന്നുണ്ട്. ഈ പറനമുറിയിൽ നിന്നുമാണ് ഓരോ വ്യക്തിയും രൂപപ്പെടുന്നത്. സാമൂഹികവും, സാമ്പത്തികവും, രാഷ്ട്രീയപരവുമായ ചുറ്റുപാടുകൾ കുടുംബങ്ങളിലും വ്യക്തികളിലും സാരമായ മാറ്റം വരുത്തുന്നുണ്ട്. സ്നേഹബന്ധങ്ങൾക്കുമപ്പുറം ഒരു കമ്മ്യൂണിറ്റിയെന്ന നിലയിൽ തങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും, പൊതുസമൂഹത്തിൽ കുടുംബങ്ങളെ സ്വാധീനിക്കാൻ തക്കവണ്ണം നടക്കുന്ന മാറ്റങ്ങളെക്കുറിച്ചും എല്ലാവരും അവബോധം നേടണം.അങ്ങനെയുള്ള അറിവുകളെയും ചർച്ചകളെയും പ്രോത്സാഹിപ്പിക്കുവാനാണ് ഈ ദിനം ആചരിക്കുന്നത്.സമൂഹത്തിന്റെ ഉന്നമനങ്ങളിൽ സ്വയം വളരാൻ ഓരോ കുടുംബങ്ങളെയും ഈ ദിനം പ്രേരിപ്പിക്കുന്നു.

ലിവർപൂൾ ജോൺ മൂറെസ് യൂണിവേഴ്സിറ്റിയും ഏളൂർ കൺസൾട്ടൻസി യുകെ ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സംവേദന പരിപാടി മെയ്‌ 17 ന് കൊച്ചിയിൽ

ലിവർപൂൾ ജോൺ മൂറെസ് യൂണിവേഴ്സിറ്റിയും, ഏളൂർ കൺസൾട്ടൻസി യുകെ ലിമിറ്റഡും ചേർന്ന് കേരളത്തിലെ വിദ്യാർത്ഥികൾക്കായി ഒരു പ്രമുഖ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിക്കാനൊരുങ്ങുകയാണ്. മെയ് 17-ന് ശനിയാഴ്ച, കൊച്ചി ഗോകുലം പാർക്കിൽ ഉച്ചയ്ക്ക് ശേഷമാണ് ഈ വിദ്യാർത്ഥി സംവേദന പരിപാടി അരങ്ങേറുന്നത്.എൽ.ജെ.എം.യു ഇന്റർനാഷണൽ ഓഫീസർ ബെദനി പ്രിൻസ്,ഇന്റർനിം ഹെഡ് ഓഫ് ഇന്റർനാഷണൽ മാത്യു വിർ എന്നിവർ പങ്കെടുക്കുന്ന പരിപാടിയിൽ,ഇന്ത്യയിലെ വിദ്യാർത്ഥികളുമായി നേരിട്ടുള്ള ഇടപഴകൽ വഴി അന്താരാഷ്ട്ര അക്കാദമിക് സഹകരണങ്ങൾ ശക്തിപ്പെടുത്തുകയെന്നതാണ് എൽ.ജെ.എം.യു ലക്ഷ്യം വയ്ക്കുന്നത്. ഇന്ത്യൻ വിദ്യാർത്ഥികൾക്കായി UK സർവകലാശാലയുടെ അനുഭവം നേരിൽകൊണ്ടെത്തിക്കുന്ന ഈ സംരംഭം, സർവകലാശാല പ്രതിനിധികളുമായുള്ള വ്യക്തിഗത ആശയവിനിമയവും,സെപ്റ്റംബർ 2025 പ്രവേശനത്തിനായുള്ള വേഗതയേറിയ അഡ്മിഷൻ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.അന്താരാഷ്ട്ര അക്കാദമിക് മേഖലയിൽ നിന്നുള്ളവരുമായി വിദ്യാർത്ഥികൾക്ക് സംവദിക്കാനുള്ള അവസരം നൽകുന്നതിനോടൊപ്പം,യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് സ്പോട്ട് അഡ്മിഷൻ ഓഫർ ലെറ്ററുകൾ,യോഗ്യത നേടിയ അപേക്ഷകർക്കായി IELTS ഒഴിവാക്കൽ, ഒൻപത് ലക്ഷത്തോളം സ്കോളർഷിപ്പുകൾ,നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള എൽ.ജെ.എം.യു വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ജീവിതത്തെക്കുറിച്ചുള്ള വിവരണങ്ങൾ കേൾക്കാനുള്ള അവസരം എന്നിവ ലഭ്യമാക്കും. അണ്ടർഗ്രാജുവേറ്റ്, പോസ്റ്റ്‌ഗ്രാജുവേറ്റ് നഴ്സിംഗ് പ്രോഗ്രാമുകളിൽ പ്രത്യേക ശ്രദ്ധ നൽകുന്നതിൽ ലിവർപൂൾ എന്നും മുന്നിലാണ്. ഇപ്പോൾ യു.കെയിലെ നമ്പർ വൺ സ്റ്റുഡന്റ് സിറ്റി, ഗ്ലോബലായി 7-ാം സ്ഥാനത്ത് ടൈം ഔട്ട് റാങ്ക് ചെയ്ത ലിവർപൂളിനെക്കുറിച്ചറിയാൻ ഒരു അവസരമെന്ന നിലയിലും ഈ വേദിയെ കാണാൻ സാധിക്കും. വിദ്യാർത്ഥികളെക്കൂടാതെ രക്ഷിതാക്കൾക്കും വിദ്യാഭ്യാസ ഉപദേശകർക്കും തികച്ചും സൗജന്യമായി പരിപാടിയിൽ പങ്കെടുക്കാം. എന്നാൽ മുൻകൂട്ടിയുള്ള രജിസ്ട്രേഷൻ ആവശ്യമാണ്. പങ്കെടുക്കാനാഗ്രഹിക്കുന്നവർ https://zfrmz.com/PEecE7mW7VMYo0P8eBzL എന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ: പ്രതിക്കെതിരെ പല പോലീസ് സ്റ്റേഷനുകളിലും സമാനമായ പരാതികൾ നിലവിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്‌തുകൊണ്ട് പണം തട്ടിയെടുത്ത കേസിൽ യുവതിയെ അറസ്റ്റ് ചെയ്തു.സ്വകാര്യസ്ഥാപന നടത്തിപ്പുകാരിയും മാനേജറുമായ പാലക്കാട്‌ കോരൻചിറ സ്വദേശി അർച്ചന തങ്കച്ചനെ(28)യാണ് പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് ജോലി തരാമെന്ന ഉറപ്പിൽ മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കോഴിക്കോട് കല്ലായി സ്വദേശിയുടെ പരാതിയിന്മേലാണ് കേസെടുത്ത്.2023 മാർച്ചിലാണ് പ്രതി യുവാവിന്റെ അടുത്ത് നിന്നും പണം കൈപ്പറ്റിയത്. പ്രതി ഇതിന് മുന്പും പലരിൽ നിന്നും ജോലി വാഗ്ദാനം ചെയ്തുകൊണ്ട് പണം തട്ടിയിയെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവരുടെ പേരിൽ എറണാകുളം, വെള്ളമുണ്ട എന്നിവിടങ്ങളിലെ പോലീസ് സ്റ്റേഷനുകളിലായി സമാനമായ മൂന്ന് കേസുകൾ നിലവിലുണ്ട്. പന്നിയങ്കര പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സതീഷ്കുമാർ,എസ്ഐ സുജിത്ത്, സിപിഒമാരായ രാംജിത്ത്,ശ്രുതി, സുനിത എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് വയനാട് വെള്ളമുണ്ടയിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തത്.അർച്ചനയെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം റിമാൻഡ് ചെയ്തു.

ശരീരഭാരം കുറക്കാൻ പ്രോട്ടീൻ ബാർ നല്ലതോ? ഫിറ്റ്നസ്സ് നിലനിർത്തുന്നതിനുമപ്പുറമുള്ള ഗുണങ്ങൾ പങ്കുവച്ച് പുതിയ പഠനം

ജീവിതശൈലിയുടെ പരിണാമങ്ങൾക്കിടയിൽ ഇന്നത്തെക്കാലത്ത് പ്രോട്ടീൻ ബാറുകൾ ഒരു പ്രധാനഘടകമായി മാറിയിരിക്കുകയാണ്.ഫിറ്റ്‌നെസ്സിലും, ഡയറ്റിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നവർ ഒരു ലഘുഭക്ഷണമെന്ന നിലയിൽ ഇവ തിരഞ്ഞെടുക്കാറുണ്ട്. എന്നാൽ പ്രോട്ടീൻ നൽകുന്നതിനുമപ്പുറം ശരീരഭാരം കുറക്കാനും പ്രോട്ടീൻ ബാറുകൾ സഹായിക്കുമെന്ന് പറയുകയാണ് ന്യുട്രിയന്റ്സ് ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിലൂടെ ഗവേഷകർ. ഈ വർഷത്തെ യൂറോപ്യൻ കോൺഗ്രസ് ഓൺ ഒബിസിറ്റിയിലും അവതരിപ്പിച്ച ഈ പഠനത്തിൽ കൊളാജൻ അടങ്ങിയ പ്രോട്ടീൻ ബാറുകൾ ശരീരഭാരം കുറക്കാൻ ഫലപ്രദമാണെന്ന് പറയപ്പെടുന്നു. കൊളാജൻ അടങ്ങിയ ബാറുകൾ കഴിച്ചിരുന്ന അമിതവണ്ണമുള്ളവരിൽ കഴിക്കാത്തവരേക്കാൾ ഇരട്ടി ശരീരഭാരം കുറയുന്നുണ്ട് എന്നാണ് പഠനം വ്യക്തമാക്കിയത്.അതുകൂടാതെ ഇവരിൽ രക്തസമ്മർദ്ധവും, കരളിന്റെ പ്രവർത്തനവും മെച്ചപ്പെട്ടു നിൽക്കുന്നു. 29.65 ശരാശരി ബോഡി മാസ് ഇൻഡെക്സ് വരുന്ന 20 നും 65 നും ഇടയിൽ പ്രായം വരുന്ന 64 ആളുകളിലൂടെയാണ് പരീക്ഷണം നടത്തിയത്.എല്ലാവരോടും മെഡിറ്റനേറിയൻ രീതിയിലുള്ള ഭക്ഷണം പിന്തുടരാൻ നിർദേശിച്ചതിന് പുറമെ പകുതി പേരോട് മാത്രം ഉച്ചഭക്ഷണത്തിനും അത്താഴത്തിനും മുൻപ് 10 ഗ്രാം കൊളാജൻ അടങ്ങിയ പ്രോട്ടീൻ ബാർ കഴിക്കാൻ പറഞ്ഞിരുന്നു. 12 ആഴ്ചക്ക് ശേഷം പ്രോട്ടീൻ ബാർ കഴിച്ചവരിൽ മൂന്നു കിലോ ഭാരം കുറഞ്ഞതായും അല്ലാത്തവരിൽ 1.5 കിലോ കുറഞ്ഞതായും കണ്ടെത്തി.പ്രോട്ടീൻ ബാർ കഴിച്ചവരിൽ വിശപ്പ് കുറഞ്ഞതാണ് കാരണമെന്നും പഠനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖനടൻ താനാണെന്ന് ധ്യാൻ ശ്രീനിവാസൻ :എല്ലാം പുതിയ സിനിമ വിജയിക്കാനുള്ള മാർക്കറ്റിംഗ് തന്ത്രം

ഒട്ടേറെ മലയാള സിനിമകളിലൂടെ ഇന്ന് പ്രേക്ഷകർക്ക് പരിചിതനയായി മാറിയ നിർമാതാവാണ് ലിസ്റ്റിൻ സ്റ്റീഫൻ.കടുവ, മലയാളി ഫ്രം ഇന്ത്യ,എആർഎം,ഗരുഡൻ എന്നിങ്ങനെ ഇക്കഴിഞ്ഞ വർഷങ്ങളിലായി ഇറങ്ങിയ ചിത്രങ്ങളുടെ എല്ലാ പ്രമോഷൻ പരിപാടികൾക്കും ലിസ്റ്റിൻ നിറസാന്നിധ്യമാണ്.ലിസ്റ്റിന്റെ ഏറ്റവും പുതിയ ദിലീപ് ചിത്രം 'പ്രിൻസ് ആൻഡ് ഫാമിലി 'യുടെ ടീസർ ലോഞ്ചിൽ അദ്ദേഹം നടത്തിയ ഒരു പരാമർശം വളരെ ചർച്ച ചെയ്യപ്പെട്ടിരുന്നു. "മലയാള സിനിമയിലെ ഒരു പ്രമുഖ നടൻ ഒരു വലിയ തെറ്റിന് തിരികൊളുത്തിയിട്ടുണ്ട്, അത് വേണ്ടായിരുന്നു,ആ നടൻ ചെയ്തത് വലിയ തെറ്റാണ്,അത് വലിയ പ്രശ്നങ്ങൾക്ക് വഴിവയ്ക്കും, ഇനി ആരും ഇത് ആവർത്തിക്കാതെ ഇരിക്കട്ടെ"എന്നായിരുന്നു ലിസ്റ്റിന്റെ വാക്കുകൾ. ഇത് സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുക്കുകയും പല നടന്മാരെക്കുറിച്ചും സംശയങ്ങൾ കത്തിപടരുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ ഇതേ ചിത്രത്തിന്റെ വിജയാഘോഷത്തിനിടയിൽ, ആ പ്രമുഖ നടൻ താനാണെന്നും ഇതൊക്കെയും ലിസ്റ്റിന്റെ മാർക്കറ്റിംഗ് തന്ത്രമായിരുണെന്നും പറഞ്ഞ് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ.ലിസ്റ്റിൻ സ്റ്റീഫനും വേദിയിലിരിക്കെയായിരുന്നു ധ്യാനിന്റെ പ്രതികരണം. ലിസ്റ്റിൻ പരാമർശിച്ച ആ നടൻ ഞാനാണെന്നും,ഞങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ ഞങ്ങൾ സംസാരിച്ചു തീർത്തുവെന്നും, മറ്റൊന്നുമല്ല വലിയ പ്രമോഷൻ ഒന്നും വേണ്ട എന്ന് വച്ചിരുന്ന' പ്രിൻസ് ആൻഡ് ഫാമിലി' ക്ക് വേണ്ടി ലിസ്റ്റിൻ ഉപയോഗിച്ച മാർക്കറ്റിംഗ് സ്ട്രാറ്റെജിയായിരുന്നു ഇതെന്നുമാണ് ധ്യാൻ പറഞ്ഞത്.ഈ സിനിമ ആളുകളിലേക്ക് എത്തിക്കുകയെന്ന ദൗത്യത്തിൽ ലിസ്റ്റിൻ വിജയിച്ചുവെന്നും ധ്യാൻ കൂട്ടിച്ചർത്തു.

Other News in this category

  • സീറോമലബാർ വാത്സിങ്ങ്ഹാം തീർത്ഥാടനം ജൂലൈ 19 ന്; ജൂബിലി വർഷത്തിലെ പ്രത്യാശയുടെ തീർത്ഥാടനത്തിൽ ആയിരങ്ങൾ ഒഴുകിയെത്തും
  • ഇപ്‌സ്‌വിച്ചില്‍ സെന്റ് മേരീസ് പാരീഷ് ഹാള്‍ നവീകരണത്തിനായി ഫുഡ് ഫെസ്റ്റ് നടത്തി സമാഹരിച്ചത് മൂവായിരത്തോളം പൗണ്ട്
  • പരിശുദ്ധാത്മ അഭിഷേക റെസിഡൻഷ്യൽ ധ്യാനം' സ്റ്റാഫോർഡ്‌ ഷയറിൽ, ജൂൺ 5 -8 വരെ; ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റർ ആൻ മരിയയും നയിക്കും
  • ആദ്യ ശനിയാഴ്ച്ച ലണ്ടൻ ബൈബിൾ കൺവെൻഷൻ' ജൂൺ 7 ന് റയിൻഹാമിൽ; മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിക്കും
  • കർദിനാൾ റോബർട്ട് പ്രെവോസ്റ്റ് പുതിയ മാർപാപ്പ, അമേരിക്കയിൽ നിന്നുമുള്ള ആദ്യ പോപ്പ് എന്ന വിശേഷണത്തോടൊപ്പം ഇനിമുതൽ 'ലിയോ പതിനാലാമൻ' എന്നുമറിയപ്പെടും
  • വത്തിക്കാനിലെ സിസ്റ്റെയ്ൻ ചാപ്പലിനുള്ളിൽ നിന്നുയർന്നത് കറുത്ത പുക, പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനായില്ല. വോട്ടെടുപ്പ് വീണ്ടും വ്യാഴാഴ്ച തുടരും
  • സെന്റ് മേരീസ് ഇക്യുമെനിക്കൽ ചർച്ച്, ഇപ്സ്വിച്ചിലെ ഹാശാ ആഴ്ച ശുശ്രുഷകൾക്കു ഭക്തിസാന്ദ്രമായ പരിസമാപ്തി
  • ക്രീയേറ്റീവ് മലയാളം യുകെ, ചെസ്റ്റർഫീൽഡ് ഒരുക്കിയ "കാൽവരിമലയിലെ കുരിശുമരണം " പീഡാനുഭവഗാനം റിലീസ് ചെയ്തു. ലണ്ടൻ : ക്രീയേറ്റീവ് മലയാളം യുകെ ഒരുക്കിയ കാൽവരി മലയിലെ കുരിശുമരണം എന്ന ഹൃദയസ്പർശിയായ പീഡാനുഭവഗാനം ചെസ്റ്റർഫീൽഡിൽ റിലീസ് ചെയ്തു
  • റെയിൻഹാം എപ്പാർക്കി ഇവാഞ്ചലൈസേഷന്റെ നേതൃത്വത്തിൽ ലണ്ടനിൽ സംഘടിപ്പിക്കുന്ന 'ആദ്യ ശനിയാഴ്ച ബൈബിൾ കൺവൻഷൻ' ഏപ്രിൽ 5ന് നടക്കും.
  • ബെഡ്ഫോർഡ് സെന്റ് അൽഫോൻസാ സീറോ മലബാർ മിഷനിൽ നോമ്പുകാല ധ്യാനം മാർച്ച് 15, 16 തീയതികളിൽ നടക്കും.
  • Most Read

    British Pathram Recommends