
നൂറിലധികം വരുന്ന കുട്ടികളുടെ പിതാവാണ് താനെന്ന വെളിപ്പെടുത്തലുമായി ടെലിഗ്രാം സ്ഥാപകനും സിഇഒയുമായ പവല്‍ ദുറോവ്. ടെലഗ്രാം ചാനലിലൂടെയാണ് ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
താന്‍ നൂറിലധികം കുട്ടികളുടെ (ബയോളജിക്കല്‍) പിതാവ് എന്നാണ് ഇദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. വിവാഹം കഴിക്കാത്ത, തനിച്ച് ജീവിക്കാന്‍ തീരുമാനിച്ച ഒരാള്‍ക്ക് അതെങ്ങനെയാണ് സാധ്യമാകുന്നത് എന്നും ചോദിച്ച ശേഷമാണ് വലിയൊരു വിശദീകരണ കുറിപ്പ് പങ്കുവച്ചത്. കുറിപ്പില്‍ പറയുന്ന പ്രധാന കാര്യങ്ങള്‍ ഇങ്ങനെ:
'15 വര്‍ഷം മുന്‍പ് സുഹൃത്ത് എന്റെ അടുത്ത് വിചിത്രമായ ഒരു അപേക്ഷയുമായെത്തി. തനിക്കും ഭാര്യയ്ക്കും വന്ധ്യതയാണെന്നും കുഞ്ഞുങ്ങള്‍ക്കായി എന്റെ സ്‌പേം നല്‍കണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍ അവന്റെ ആവശ്യം അത്രയും കടുത്തതാണെന്ന് അറിയാതെ ഞാന്‍ പൊട്ടിച്ചിരിച്ചു. ഉയര്‍ന്ന നിലവാരമുള്ള സ്‌പേം നല്‍കാന്‍ സന്നദ്ധരായ ദാതാക്കളുടെ ദൗര്‍ലഭ്യംക്ലിനിക്കിലെ ഡോക്ടര്‍ എനിക്ക് വ്യക്തമാക്കി തന്നു. അജ്ഞാതരായ നിരവധി ദമ്പതികളെ സഹായിക്കാനാകുമെന്നും എന്നെ ബോദ്ധ്യപ്പെടുത്തി.
ഇതോടെ സ്‌പേം ഡോണര്‍ ഫോമില്‍ ഞാന്‍ ഒപ്പിട്ടു നല്‍കി. 2024 ആകുമ്പോള്‍ എന്റെ സന്നദ്ധത 12 രാജ്യങ്ങളിലെ നൂറിലേറെ ദമ്പതികള്‍ക്ക് സഹായകമായി. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ സ്‌പേം ഡോണേറ്റ് നല്‍കുന്നത് അവസാനിപ്പിച്ചു'- ദുറോവ് പറഞ്ഞു.
More Latest News
എനിക്ക് മെസ്സിയാവണ്ട,യമാൽ ആയാൽ മതി: ഫുട്ബോൾ ഇതിഹാസം മെസ്സിയുമായുള്ള താരതമ്യപ്പെടുത്തലുകൾക്ക് മറുപടിയുമായി ബാഴ്സിലോണയുടെ മിന്നും താരം ലാമിൻ യമാൽ

അഭിഭാഷകയെ മർദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന് ജാമ്യം :മർദിച്ചത് ശ്യാമിലിയാണെന്ന് പ്രതിഭാഗത്തിന്റെ വാദം

വിജയ് ദേവർകൊണ്ടയുടെ പുതിയ ചിത്രം 'കിങ്ഡം' റിലീസ് ജൂലൈ നാലിന് :റിലീസ് തീയതി വൈകുന്നതിന് കാരണം പോസ്റ്റ് പ്രൊഡക്ഷൻ തിരക്കുകൾ

ഇൻഡസ്ട്രിയെ നിലനിർത്തുന്ന മനോഹരമായ ചെറിയ ചിത്രങ്ങൾ :പ്രേക്ഷകരുടെ ഹൃദയം കീഴടക്കി 'ടൂറിസ്റ്റ് ഫാമിലി', കഥാപാത്രങ്ങളുടെ പ്രകടനമികവിൽ തെളിഞ്ഞ ചിരിയുടെ മേളവുമായി ഈ പുതുചിത്രം

നിരപരാധിയായ യുവതി നേരിട്ടത് കടുത്ത മാനസിക പീഡനം : മാല മോഷണക്കുറ്റം ആരോപിച്ച് സ്റ്റേഷനിൽ എത്തിച്ച് പോലീസ് മോശമായി പെരുമാറി,തെറ്റ് ചെയ്തില്ലെന്ന് തെളിഞ്ഞപ്പോൾ വിട്ടയച്ചു
