
കവന്‍ട്രി സെന്റ് ജൂഡ് പ്രൊപ്പോസ്ഡ് ക്നാനായ മിഷനില്‍ 12 കുട്ടികളുടെ ആദ്യകുര്‍ബാന നടന്നു. കവന്‍ട്രി സെന്റ് ജോണ്‍ ഫിഷര്‍ പള്ളിയില്‍ വച്ച് 12 കുട്ടികള്‍ ആദ്യമായി ഈശോയെ സ്വീകരിച്ചു. 23 കുട്ടികള്‍ ആദ്യകുര്‍ബാന ഒരുക്കങ്ങളില്‍ പങ്കെടുത്തെങ്കിലും 12 കുട്ടികള്‍ മാത്രമാണ് യുകെയില്‍ ആദ്യകുര്‍ബാന സ്വീകരിച്ചത്. മറ്റു കുട്ടികള്‍ നാട്ടില്‍ വച്ചാണ് ആദ്യകുര്‍ബാന സ്വീകരിക്കുന്നത്.
കവന്‍ട്രി സെന്റ് ജൂഡ് പ്രൊപ്പോസ്ഡ് മിഷനില്‍ ആദ്യമായിട്ടാണ് ഇത്രയും കുട്ടികള്‍ ഒരുമിച്ച് ആദ്യകുര്‍ബാന സ്വീകരിക്കുന്നത്. ഫാദര്‍ അജൂബ് തോട്ടനാനിയില്‍ നിന്നുമാണ് കുട്ടികള്‍ ആദ്യകുര്‍ബാന സ്വീകരിച്ചത്. അന്ന് ഈശോയെ സ്വീകരിച്ചതിനു ശേഷം കുട്ടികള്‍ ഒന്നിച്ച് പാടിയ പാട്ട് ഏവര്‍ക്കും ഹൃദയസ്പര്‍ശി ആയിരുന്നു.
ബ്രിന്‍ഡല്‍ ജീവന്‍, ഹിലരി ജിജോ, ജെന്നിഫര്‍ ജിജോ, ആഷര്‍ റെജി, ടോം സ്റ്റീഫന്‍, നെയ്തന്‍ താജ്, ജൊഹാന ജിബിന്‍, ജൊവാന്‍ ജോബി, ജൊഹാന്‍ അജോ, ജൊഹാന ജിബിന്‍, തോംസണ്‍ ജോര്‍ജ്, നെവിന്‍ ബിജു, നോയല്‍ ബിജു എന്നിവരാണ് ആദ്യകുര്‍ബാന സ്വീകരിച്ചത്.
ആദ്യ കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കിയത് ഷിന്‍സണ്‍ മാത്യു കവുന്നും പാറയില്‍ മറ്റ് അധ്യാപകരായ സിജിമോന്‍ സിറിയക്, സക്കറിയ പുത്തന്‍കുളം, സ്മിത ഷിജോ എന്നിവരാണ്.
More Latest News
ലിവർപൂൾ ജോൺ മൂറെസ് യൂണിവേഴ്സിറ്റിയും ഏളൂർ കൺസൾട്ടൻസി യുകെ ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സംവേദന പരിപാടി മെയ് 17 ന് കൊച്ചിയിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ: പ്രതിക്കെതിരെ പല പോലീസ് സ്റ്റേഷനുകളിലും സമാനമായ പരാതികൾ നിലവിൽ

ശരീരഭാരം കുറക്കാൻ പ്രോട്ടീൻ ബാർ നല്ലതോ? ഫിറ്റ്നസ്സ് നിലനിർത്തുന്നതിനുമപ്പുറമുള്ള ഗുണങ്ങൾ പങ്കുവച്ച് പുതിയ പഠനം

ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖനടൻ താനാണെന്ന് ധ്യാൻ ശ്രീനിവാസൻ :എല്ലാം പുതിയ സിനിമ വിജയിക്കാനുള്ള മാർക്കറ്റിംഗ് തന്ത്രം

പാകിസ്ഥാൻ പിടികൂടിയ ബിഎസ്എഫ് ജവാൻ ഇന്ത്യയിലേക്ക്: അമൃത്സറിലെ അട്ടാരി ചെക്ക്പോസ്റ്റ് വഴി പൂർണം കുമാർ ഷായെ കൈമാറിയത് ഇന്ന്
