
ലണ്ടന്‍ : പ്രശസ്ത യുകെ മലയാളിയും ബേസിങ്‌സ്റ്റോക്ക് മുന്‍ ബറോ കൗണ്‍സിലറും ലണ്ടന്‍ ബ്രൂണല്‍ യൂണിവേഴ്‌സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനുമായ ഡോ. അജി പീറ്റര്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'ദിവ്യകുടുംബം' എന്ന ഭക്തിഗാന ആല്‍ബം ജൂലൈ 27 ന് പ്രകാശനം ചെയ്യും. യുകെ സമയം വൈകിട്ട് മൂന്നാണ് സൂമിലൂടെയാണ് പ്രകാശനം.
യുകെയിലെ മലയാളി സമൂഹം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ആല്‍ബത്തിന്റെ പ്രകാശന ചടങ്ങില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപത അധ്യക്ഷന്‍ മുഖ്യാതിഥിയായിരിക്കും. പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. ജോസഫ് കണ്ടെത്തിപ്പറമ്പില്‍, ഏഷ്യാനെറ്റ് യൂറോപ്പ് ചെയര്‍മാന്‍ എസ്. ശ്രീകുമാര്‍, മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റും ലോക കേരള സഭാംഗവുമായ സി.എ. ജോസഫ്, കലാഭവന്‍ ലണ്ടന്‍ ഡയറക്ടറും യുക്മ സാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനറുമാ ജയ്‌സണ്‍ ജോര്‍ജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ഡോ. അജി പീറ്റര്‍ നന്ദി പ്രകാശിപ്പിക്കും
പ്രശസ്ത കലാസാംസ്‌കാരിക പ്രവര്‍ത്തകയും അവതാരകയുമായ ദീപാ നായര്‍ ചടങ്ങില്‍ അവതാരകയായി എത്തും. കുടുംബ ജീവിതത്തിലെ സ്‌നേഹം, ബഹുമാനം, ഐക്യം എന്നിവയുടെ പ്രാധാന്യം വ്യക്തമാക്കുന്ന ഈ ആല്‍ബത്തില്‍ ഗായകന്‍ കെസ്റ്റര്‍ ആണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. മനോഹരമായ ദൃശ്യങ്ങളോടെ സംയോജിപ്പിച്ചിരിക്കുന്ന ഈ ഭക്തി ഗാനങ്ങള്‍ കാഴ്ചക്കാരെയും ശ്രോതാക്കളെയും ഒരുപോലെ ആകര്‍ഷിക്കും. ജോളി പീറ്റര്‍ നിര്‍മാണവും, സാംജി ആറാട്ടുപുഴ സംഗീതവും, ഡീജോ പി. വര്‍ഗ്ഗീസ് എഡിറ്റിങ്ങും, ജോസ് ആലപ്പി സിനിമോട്ടോഗ്രാഫിയും നിര്‍വഹിച്ചിട്ടുള്ള ഈ സംഗീത ആല്‍ബത്തിന്റെ ക്രിയേറ്റീവ് കോഡിനേറ്റര്‍ സി.എ. ജോസഫ് ആണ്. പ്രകാശന ചടങ്ങ് ലണ്ടന്‍ കലാഭവന്റെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ലൈവ് ആയി സംപ്രേഷണം ചെയ്യും.
More Latest News
എന്തിനിങ്ങനെ കളിയാക്കുന്നു,മനുഷ്യനെ കളിയാക്കുന്നത് ദൈവത്തിന് പോലും ഇഷ്ടമല്ല :രേണു സുധിയെ പരിഹസിച്ച വീഡിയോക്ക് മറുപടിയുമായി തെസ്നി ഖാൻ

ഇന്ന് അന്താരാഷ്ട്ര കുടുംബദിനം: പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ പിടിച്ചുനിൽക്കാൻ ഓരോ കുടുംബത്തെയും ഓർമ്മപ്പെടുത്തുന്ന ദിനം

ലിവർപൂൾ ജോൺ മൂറെസ് യൂണിവേഴ്സിറ്റിയും ഏളൂർ കൺസൾട്ടൻസി യുകെ ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സംവേദന പരിപാടി മെയ് 17 ന് കൊച്ചിയിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ: പ്രതിക്കെതിരെ പല പോലീസ് സ്റ്റേഷനുകളിലും സമാനമായ പരാതികൾ നിലവിൽ

ശരീരഭാരം കുറക്കാൻ പ്രോട്ടീൻ ബാർ നല്ലതോ? ഫിറ്റ്നസ്സ് നിലനിർത്തുന്നതിനുമപ്പുറമുള്ള ഗുണങ്ങൾ പങ്കുവച്ച് പുതിയ പഠനം
