
ദുബൈ: ഇന്‍സ്റ്റാഗ്രാമിലൂടെ ഭര്‍ത്താവുമായുള്ള ബന്ധം അവസാനിപ്പിച്ച് ദുബൈ രാജകുമാരി. ദുബായ് ഭരണാധികാരിയുടെ മകള്‍ ഷെയ്ഖ മഹ്റ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തന്റെ ഭര്‍ത്താവ് ഷെയ്ഖ് മന ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മന അല്‍ മക്തൂമില്‍ നിന്ന് ഇന്‍സ്റ്റാഗ്രാമിലൂടെ വിവാഹമോചനം പ്രഖ്യാപിച്ചത്.
'പ്രിയപ്പെട്ട ഭര്‍ത്താവ്, നിങ്ങള്‍ മറ്റ് കൂട്ടാളികളുമായി തിരക്കിലായതിനാല്‍, നമ്മളുടെ വിവാഹമോചനം ഞാന്‍ ഇതിനാല്‍ പ്രഖ്യാപിക്കുന്നു. ഞാന്‍ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, എന്ന് മുന്‍ ഭാര്യ' എന്നാണ് ഷെയ്ഖ മഹ്റ ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തത്. ബന്ധം വേര്‍പെടുത്തികൊണ്ടുള്ള ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ഇതിനകം തന്നെ വൈറലായിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ദമ്ബതികള്‍ വിവാഹിതരായത്. ദമ്ബതികള്‍ തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ സ്വാഗതം ചെയ്ത് രണ്ട് മാസത്തിന് ശേഷമാണ് ബന്ധം വേര്‍പിരിയുന്നത്. ദിവസങ്ങള്‍ക്കു മുന്‍പേ മഹ്റ കുഞ്ഞിനൊത്തുള്ള ചിത്രം പങ്കുവെച്ച് 'ഞങ്ങള്‍ രണ്ടു പേര്' എന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷമാണ് വേര്‍പിരിയല്‍ പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്റ്. ഇരുവരും ഇന്‍സ്റ്റയില്‍ പരസ്പരം ബ്ലോക്ക് ചെയ്തതായും വാര്‍ത്തകളുണ്ട്.
യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ വൈസ് പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ദുബൈ ഭരണാധികാരിയുടെയും മകളാണ് ഷെയ്ഖ മഹ്റ. സ്ത്രീശാക്തീകരണത്തിനും യുഎഇയിലെ പ്രാദേശിക ഡിസൈനര്‍മാര്‍കു വേണ്ടിയും മഹ്റ പ്രവര്‍ത്തിച്ചിട്ടുണ്ട്.
More Latest News
അഭിഭാഷകയെ മർദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന് ജാമ്യം :മർദിച്ചത് ശ്യാമിലിയാണെന്ന് പ്രതിഭാഗത്തിന്റെ വാദം

വിജയ് ദേവർകൊണ്ടയുടെ പുതിയ ചിത്രം 'കിങ്ഡം' റിലീസ് ജൂലൈ നാലിന് :റിലീസ് തീയതി വൈകുന്നതിന് കാരണം പോസ്റ്റ് പ്രൊഡക്ഷൻ തിരക്കുകൾ

ഇൻഡസ്ട്രിയെ നിലനിർത്തുന്ന മനോഹരമായ ചെറിയ ചിത്രങ്ങൾ :പ്രേക്ഷകരുടെ ഹൃദയം കീഴടക്കി 'ടൂറിസ്റ്റ് ഫാമിലി', കഥാപാത്രങ്ങളുടെ പ്രകടനമികവിൽ തെളിഞ്ഞ ചിരിയുടെ മേളവുമായി ഈ പുതുചിത്രം

നിരപരാധിയായ യുവതി നേരിട്ടത് കടുത്ത മാനസിക പീഡനം : മാല മോഷണക്കുറ്റം ആരോപിച്ച് സ്റ്റേഷനിൽ എത്തിച്ച് പോലീസ് മോശമായി പെരുമാറി,തെറ്റ് ചെയ്തില്ലെന്ന് തെളിഞ്ഞപ്പോൾ വിട്ടയച്ചു

കത്തിപ്പുകഞ്ഞത് നിരവധി മുറികൾ: കോഴിക്കോട് ബസ്റ്റാന്റ് കെട്ടിടത്തിലെ ടെക്സ്റ്റെയിൽസ് തുണിവ്യാപാര കടയിൽ തീപിടുത്തം,രക്ഷയായെത്തിയത് അഗ്നിരക്ഷാ യൂണിറ്റുകൾ
