
പലതരം സാഹസിക പ്രകടനങ്ങള്‍ ഗിന്നസില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കി കൊടുത്തേക്കാം. എന്നാല്‍ പലപ്പോഴും അവയൊന്നും അംഗീകരിക്കാന്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് സാധിച്ചെന്ന് വരില്ല. അത്തരത്തില്‍ ഒരു ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയ പ്രവര്‍ത്തിക്ക് സോഷ്യല്‍ മീഡിയ കൈയ്യടിക്കുന്നതിന് പകരം അതിന്റെ അപകടത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ്.
കേവലം ഒരു ചെറിയ പ്രവര്‍ത്തിക്ക് ലഭിക്കുന്ന അംഗീകാരമല്ല ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലെ ഇടം. ഇപ്പോഴിതാ വളറെ കഠിനമായ പ്രവര്‍ത്തിക്കാണ് 59-കാരന്‍ മുഹമ്മദ് റഷിദ് അംഗീകാരം സ്വന്തമാക്കിയത്.
കാണുമ്പോള്‍ വളരെ രസകരമെന്ന് തോന്നുന്ന പ്രവര്‍ത്തി. പക്ഷെ അതിനു പിന്നിലെ കഠിനധ്വാനം വേറെയാണ്. 30 സെക്കന്‍ഡ് കൊണ്ട് ഏറ്റവും കൂടുതല്‍ ഡ്രിങ്കിംഗ് കാനുകള്‍ തല കൊണ്ട് പൊട്ടിച്ചതിനുള്ള റെക്കോര്‍ഡാണ് ആണ് ഈ പാകിസ്താന്‍ സ്വദേശിയായ 59-കാരന്‍ മുഹമ്മദ് റഷിദ് സ്വന്തമാക്കിയത്. 39 കാനുകളാണ് റഷിദ് ഇത്തരത്തില്‍ പൊട്ടിച്ചത്. കഴിഞ്ഞ വര്‍ഷം ഒരു മിനിറ്റ് കൊണ്ട് 58 കാനുകള്‍ പൊട്ടിച്ചെന്ന സ്വന്തം റെക്കോര്‍ഡ് തന്നെയാണ് റഷിദ് തകര്‍ത്തത്.
പക്ഷെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കൈയ്യടിക്ക് പകരം പലയിടത്തുനിന്നും വിമര്‍ശനമാണ് ഏറ്റു വാങ്ങുന്നത്. ഇത്തരം പ്രവര്‍ത്തികള്‍ വെല്ലുവിളികള്‍ നിറഞ്ഞതാണെന്നും അത്തരത്തില്‍ അപകടം നിറഞ്ഞ പ്രവൃത്തികള്‍ക്ക് റെക്കോര്‍ഡ് നല്‍കി പ്രോത്സാഹിപ്പിക്കരുതെന്നുമാണ് ഉപയോക്താക്കള്‍ പറയുന്നത്. ഈ പ്രവര്‍ത്തിക്ക് സാരമായ പരിക്കേറ്റിട്ടുണ്ടാകുമെന്നും ഗിന്നസ് സര്‍ട്ടിഫിക്കറ്റിനൊപ്പം കുറച്ച് പണം കൂടി നല്‍കണമെന്നാണ് മറ്റൊരു ഉപയോക്താവ് പറഞ്ഞത്.
More Latest News
അഭിഭാഷകയെ മർദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന് ജാമ്യം :മർദിച്ചത് ശ്യാമിലിയാണെന്ന് പ്രതിഭാഗത്തിന്റെ വാദം

വിജയ് ദേവർകൊണ്ടയുടെ പുതിയ ചിത്രം 'കിങ്ഡം' റിലീസ് ജൂലൈ നാലിന് :റിലീസ് തീയതി വൈകുന്നതിന് കാരണം പോസ്റ്റ് പ്രൊഡക്ഷൻ തിരക്കുകൾ

ഇൻഡസ്ട്രിയെ നിലനിർത്തുന്ന മനോഹരമായ ചെറിയ ചിത്രങ്ങൾ :പ്രേക്ഷകരുടെ ഹൃദയം കീഴടക്കി 'ടൂറിസ്റ്റ് ഫാമിലി', കഥാപാത്രങ്ങളുടെ പ്രകടനമികവിൽ തെളിഞ്ഞ ചിരിയുടെ മേളവുമായി ഈ പുതുചിത്രം

നിരപരാധിയായ യുവതി നേരിട്ടത് കടുത്ത മാനസിക പീഡനം : മാല മോഷണക്കുറ്റം ആരോപിച്ച് സ്റ്റേഷനിൽ എത്തിച്ച് പോലീസ് മോശമായി പെരുമാറി,തെറ്റ് ചെയ്തില്ലെന്ന് തെളിഞ്ഞപ്പോൾ വിട്ടയച്ചു

കത്തിപ്പുകഞ്ഞത് നിരവധി മുറികൾ: കോഴിക്കോട് ബസ്റ്റാന്റ് കെട്ടിടത്തിലെ ടെക്സ്റ്റെയിൽസ് തുണിവ്യാപാര കടയിൽ തീപിടുത്തം,രക്ഷയായെത്തിയത് അഗ്നിരക്ഷാ യൂണിറ്റുകൾ
