
അമേരിക്കയിലെ ജാക്‌സണ്‍വില്ലില്‍ അധികമാരുടെയും ശ്രദ്ധയില്‍ പെടാതെ ഒരു ശവകുടീരമുണ്ട്. ടെന്നീസ് കോര്‍ട്ടിനും അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു നടപ്പാതയുടെ നടുവിലാണ് ഈ ശവകുടീരം. ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ശവകുടീരമാണിത്. ഇതിനു പിന്നില്‍ വലിയൊരു കഥയുണ്ട്. ആ കഥ നടക്കുന്നത് 1908ലാണ്.
തോംസണ്‍ വില്യംസ് എന്ന പുരുഷന്റെ ശവകുടീരം ആണിത്. 1908 -ല്‍ ഒരു സ്ത്രീയെ സംരക്ഷിക്കുന്നതിനായി മരിച്ച വ്യക്തിയാണ് ഇദ്ദേഹം. ആ സംഭവം ഇങ്ങനെ: ഒരു ആക്രമണകാരിയില്‍ നിന്ന് ഒരു സ്ത്രീയെ സംരക്ഷിക്കുന്നതിനിടയിലാണ് ആ മനുഷ്യന്‍ വെടിയേറ്റ് മരിച്ചത്. യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിക്കുന്ന കാലത്ത് ഈ സ്ഥലം നഗരത്തിലെ കറുത്തവര്‍ഗ്ഗക്കാര്‍ക്കായി സമര്‍പ്പിച്ച മൗണ്ട് ഹെര്‍മന്‍ സെമിത്തേരി ആയിരുന്നു. എന്നാല്‍, പിന്നീട് 1953 ആയപ്പോഴേക്കും സെമിത്തേരി ഒരു പാര്‍ക്കാക്കി മാറ്റി. പക്ഷേ, വില്യംസിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ അവിടെ നിന്നും നീക്കം ചെയ്തില്ല, അത് ഇപ്പോഴും ഇവിടെ തുടരുന്നു എന്നാണ് പറയുന്നത്.
ഈ അസാധാരണമായ സ്ഥലം ജാക്‌സണ്‍വില്ലിന്റെ ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നാണ് ചരിത്രകാരനായ എനിസ് ഡേവിസ് പങ്കുവെക്കുന്നത്. ഇവിടെ സ്ഥാപിച്ചിരിക്കുന്ന ശിലാഫലകത്തില്‍ ഇത് വ്യക്തമാക്കുന്ന വരികളും ഉണ്ട്. അത് ഇങ്ങനെയാണ്, 'ഒരു വെള്ളക്കാരിയുടെ മാനവും ജീവനും സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ മുറിവുകളില്‍ നിന്ന് 1908 ഒക്ടോബര്‍ 28 -ന് മരണമടഞ്ഞ നീഗ്രോക്കാരനായ തോംസണ്‍ വില്യംസിനെ ഇവിടെ അടക്കം ചെയ്തിരിക്കുന്നു.'
എന്നിസ് ഡേവിസിന്റെ അഭിപ്രായത്തില്‍, ലാവില്ലയിലെ ആദ്യത്തെ മേയറായിരുന്ന ഫ്രാന്‍സിസ് എല്‍ എന്‍ഗിള്‍ കുടുംബത്തിലെ ഒരു അംഗമാണ് 1940 -കളില്‍ യഥാര്‍ത്ഥ സെമിത്തേരി നഗരത്തിന് സംഭാവന നല്‍കിയത്. വില്യംസിനെ കൂടാതെ ഫാഗിന്‍ കുടുംബാംഗങ്ങളെയും ഇവിടെയാണ് സംസ്‌കരിച്ചിരിക്കുന്നത്.
More Latest News
വിജയ് ദേവർകൊണ്ടയുടെ പുതിയ ചിത്രം 'കിങ്ഡം' റിലീസ് ജൂലൈ നാലിന് :റിലീസ് തീയതി വൈകുന്നതിന് കാരണം പോസ്റ്റ് പ്രൊഡക്ഷൻ തിരക്കുകൾ

ഇൻഡസ്ട്രിയെ നിലനിർത്തുന്ന മനോഹരമായ ചെറിയ ചിത്രങ്ങൾ :പ്രേക്ഷകരുടെ ഹൃദയം കീഴടക്കി 'ടൂറിസ്റ്റ് ഫാമിലി', കഥാപാത്രങ്ങളുടെ പ്രകടനമികവിൽ തെളിഞ്ഞ ചിരിയുടെ മേളവുമായി ഈ പുതുചിത്രം

നിരപരാധിയായ യുവതി നേരിട്ടത് കടുത്ത മാനസിക പീഡനം : മാല മോഷണക്കുറ്റം ആരോപിച്ച് സ്റ്റേഷനിൽ എത്തിച്ച് പോലീസ് മോശമായി പെരുമാറി,തെറ്റ് ചെയ്തില്ലെന്ന് തെളിഞ്ഞപ്പോൾ വിട്ടയച്ചു

കത്തിപ്പുകഞ്ഞത് നിരവധി മുറികൾ: കോഴിക്കോട് ബസ്റ്റാന്റ് കെട്ടിടത്തിലെ ടെക്സ്റ്റെയിൽസ് തുണിവ്യാപാര കടയിൽ തീപിടുത്തം,രക്ഷയായെത്തിയത് അഗ്നിരക്ഷാ യൂണിറ്റുകൾ

ആ കഥാപാത്രം ഓവർ ആയി പ്രേക്ഷകർക്ക് തോന്നി : പുതിയ ചിത്രത്തിന് വന്ന വിമർശനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മാത്യു തോമസ്
