
പലരെ കണ്ടാലും ആലങ്കാരികമായി പറഞ്ഞു പോകുന്ന പരസ്യ വാചകമാണ് 'ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നില്ല' എന്ന വാചകം. എന്നാല്‍ ബ്രാന്‍ഡന്‍ എന്നയാളെ കണ്ടാല്‍ ആ വാചകം മനസ്സ് കൊണ്ട് പറഞ്ഞു പോകും. കാഴ്ചയില്‍ വെറും പതിനഞ്ച് വയസ്സുകാരന്‍ പക്ഷെ യഥാര്‍ത്ഥത്തില്‍ ഇദ്ദേഹത്തിന്റെ പ്രായം ഞെട്ടിക്കു.
മിഷിഗണിലെ ഈ സുന്ദരന്‍ സോഷ്യല്‍ മീഡിയയിലെ ഒരു കണ്ടന്റ് ക്രിയേറ്ററാണ്. വെറും കൗമാരക്കാരന്റെ പ്രായം തോന്നുന്ന ഇദ്ദേഹത്തിന് പക്ഷെ യഥാര്‍ത്ഥ പ്രായം എത്രയാണെന്നോ 35 വയസ്സ്.
അപരിചതര്‍ തന്നെ എപ്പോഴും കൗമാരക്കാരനായാണ് പരിഗണിക്കുന്നതെന്നും ബ്രാന്‍ഡന്‍ പറയുന്നു. പ്രായത്തിന്റെ പേരില്‍ വിമാനത്താവളത്തിലും പല അക്കിടികളും സംഭവിച്ചിട്ടുണ്ടെന്ന് ഇയാള്‍ പറയുന്നു. പക്ഷെ ഇതൊന്നും വെറുതെ ഉണ്ടായതല്ല. ഇങ്ങനെ ചുള്ളനായിരിക്കാന്‍ ഇദ്ദേഹം പെടുന്ന കഷ്ടപ്പാടുകള്‍ കേള്‍ക്കേണ്ടത് തന്നെയാണ്.
പ്രായമാകാതിരിക്കാന്‍ നന്നായി പണിയെടുക്കാന്‍ ആരോഗ്യ മേഖലയില്‍ ബിസിനസുള്ള യുവാവ് ശ്രദ്ധിക്കുന്നു. കടുത്ത ഡയറ്റാണ് പിന്തുടരുന്നത്. ആഹാരത്തില്‍ പഴവര്‍ഗങ്ങളും പച്ചക്കറിയും മത്സ്യവുമാണ് ഏറിയ പങ്കും. അള്‍ക്കഹോളിനെ അടുപ്പിക്കാനും ബ്രാന്‍ഡന്‍ തയാറല്ല. സൂര്യ വെളിച്ചം ഏല്‍ക്കാതിരിക്കാനുള്ള മുന്‍ കരുതല്‍ സ്വീകരിച്ച ശേഷമാകും യാത്രകളൊക്കെയും. ഹൂഡിയാണ് കൂടുതലും ധരിക്കുക. ഇതിനൊപ്പം തൊപ്പിയും കുടയും സന്തത സഹചാരിയായി മൈല്‍സിനാെപ്പമുണ്ടാകും.
13-ാം വയസുമുതല്‍ ആരോഗ്യം പരിപാലിച്ച് തുടങ്ങിയ ബ്രാന്‍ഡന്‍ 19-ാം വയസില്‍ പഞ്ചസാരയും കാര്‍ബോ ഹൈഡ്രേറ്റ് എന്നിവയോടും ഗുഡ്‌ബൈ പറഞ്ഞു. തന്റെ ആരോഗ്യരഹസ്യങ്ങളും ഭക്ഷണ ക്രമവും ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.
More Latest News
അഭിഭാഷകയെ മർദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന് ജാമ്യം :മർദിച്ചത് ശ്യാമിലിയാണെന്ന് പ്രതിഭാഗത്തിന്റെ വാദം

വിജയ് ദേവർകൊണ്ടയുടെ പുതിയ ചിത്രം 'കിങ്ഡം' റിലീസ് ജൂലൈ നാലിന് :റിലീസ് തീയതി വൈകുന്നതിന് കാരണം പോസ്റ്റ് പ്രൊഡക്ഷൻ തിരക്കുകൾ

ഇൻഡസ്ട്രിയെ നിലനിർത്തുന്ന മനോഹരമായ ചെറിയ ചിത്രങ്ങൾ :പ്രേക്ഷകരുടെ ഹൃദയം കീഴടക്കി 'ടൂറിസ്റ്റ് ഫാമിലി', കഥാപാത്രങ്ങളുടെ പ്രകടനമികവിൽ തെളിഞ്ഞ ചിരിയുടെ മേളവുമായി ഈ പുതുചിത്രം

നിരപരാധിയായ യുവതി നേരിട്ടത് കടുത്ത മാനസിക പീഡനം : മാല മോഷണക്കുറ്റം ആരോപിച്ച് സ്റ്റേഷനിൽ എത്തിച്ച് പോലീസ് മോശമായി പെരുമാറി,തെറ്റ് ചെയ്തില്ലെന്ന് തെളിഞ്ഞപ്പോൾ വിട്ടയച്ചു

കത്തിപ്പുകഞ്ഞത് നിരവധി മുറികൾ: കോഴിക്കോട് ബസ്റ്റാന്റ് കെട്ടിടത്തിലെ ടെക്സ്റ്റെയിൽസ് തുണിവ്യാപാര കടയിൽ തീപിടുത്തം,രക്ഷയായെത്തിയത് അഗ്നിരക്ഷാ യൂണിറ്റുകൾ
