
മൊറാക്കോ: മനുഷ്യന്റെ പ്രവര്‍ത്തികള്‍ റോബോട്ടുകള്‍ ചെയ്തു തുടങ്ങി കഴിഞ്ഞു. അപ്പോള്‍ മനുഷ്യനിലെ ഏറ്റവും വലിയ സുന്ദരിയെ തിരഞ്ഞെടുക്കുന്നത് പോലെ ഒരു എഐ സുന്ദരിയെ തിരഞ്ഞെടുത്തിരിക്കുകയാണ്. ലോകത്തെ തന്നെ ആദ്യത്തെ എഐ സുന്ദരി കിരീടം ചൂടിയ മൊറോക്കോക്കാരി കെന്‍സ ലെയ്‌ലി ആണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം.
മൊറോക്കോക്കാരി കെന്‍സ ലെയ്‌ലി ആദ്യ എഐ സുന്ദരി കിരീടം ചൂടിയിരിക്കുകയാണ്. 'മൂല്യങ്ങളില്‍ അടിയുറച്ചുനിന്നാണ് മൊറോക്കോയെയും അറബ് ലോകത്തെയും ഞാന്‍ പ്രതിനിധീകരിച്ചത്. മനുഷ്യവികാരങ്ങളൊന്നും എനിക്കില്ലെങ്കിലും അതീവ സന്തോഷത്തിലാണ് ഞാന്‍' എന്നാണ് കെന്‍സ തന്റെ നേട്ടത്തോട് പ്രതികരിച്ചത് എന്നാണ് ഇവര്‍ തന്റെ നേട്ടത്തെ കുറിച്ച് പ്രതികരിച്ചത്.
1500 എഐ നിര്‍മിത മോഡലുകളെ പിന്തള്ളിയാണ് കെന്‍ കിരീടം ചൂടിയത്. 20000, ഡോളറാണ് സമ്മാനത്തുക. സൗന്ദര്യം, സാങ്കേതിക വിദ്യ, ഓണ്‍ലൈന്‍ ഇന്‍ഫ്‌ളുവന്‍സ് എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് വിജയികളെ തിരഞ്ഞെടുത്തത്. ഫ്രഞ്ച് എ.ഐ സുന്ദരിലാലിന വാലിനയാണ് ഫസ്റ്റ് റണ്ണര്‍ അപ്പും പോര്‍ച്ചുഗലിന്റെ ഒളിവിയ സി സെക്കന്റ് റണ്ണറപ്പുമായി. രാഹുല്‍ ചൗധരി നിര്‍മ്മിച്ച ഇന്ത്യന്‍ എഐ സുന്ദരി സാറാ ശതാവരി അവസാനപത്തില്‍ ഇടംപിടിച്ചിരുന്നു
ഇന്‍സ്റ്റാഗ്രാമില്‍ രണ്ടലക്ഷത്തോളം ഫോളോവേഴ്‌സുള്ള ലൈഫ്സ്‌റ്റൈല്‍ ഇന്‍ഫ്ളുവന്‍സറും ആക്ടിവിസ്റ്റുമാണ് കെന്‍സ. ഫോട്ടോയിട്ട് ആളെ പറ്റിക്കലൊന്നുമല്ല കേട്ടോ. ആദ്യ എഐ നിര്‍മിത മൊറോക്കന്‍ വെര്‍ച്വല്‍ ഐഡന്റിറ്റിയെന്ന് ബയോയില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. മൊറോക്കന്‍ സ്ത്രീസമൂഹത്തിന്റെയും പശ്ചിമേഷ്യന്‍ സ്ത്രീസമൂഹത്തിന്റേയും ഉന്നമനവും ശാക്തീകരണവുമാണ് കെന്‍സയുടെ ജീവിതലക്ഷ്യം. കാസബ്ലാങ്കയില്‍ നിന്നുള്ള നാല്‍പതുകാരനായ മെറിയം ബെസയാണ് മൊറോക്കന്‍ പാരമ്പര്യത്തിലൂന്നി കെന്‍സയെ നിര്‍മിച്ചിരിക്കുന്നത്. 'സാങ്കേതിക മേഖലയില്‍ മൊറോക്കന്‍, അറബ്, ആഫ്രിക്കന്‍, മുസ്ലീം സ്ത്രീകളെ ഹൈലൈറ്റ് ചെയ്യാന്‍ കെന്‍സയിലൂടെ സാധിച്ചു എന്നതില്‍ അഭിമാനമുണ്ടെന്നും മെറിയം പ്രതികരിച്ചു. നൂറ് ശതമാനം എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച കെന്‍സയോട് ഏഴ് ഭാഷകളില്‍ സംവദിക്കാം. 24 മണിക്കൂറും ആക്ടീവുമായിരിക്കും കക്ഷി
സൗന്ദര്യത്തേക്കള്‍ കെന്‍സയുടെ വ്യക്തിത്വവും ലോകത്തിലെ യഥാര്‍ത്ഥ പ്രശ്നങ്ങളെ അവള്‍ എങ്ങനെ അഭിസംബോധന ചെയ്യുന്നു എന്നതുമാണ് തങ്ങളെ കൂടുതല്‍ ആകര്‍ഷിച്ചതെന്ന് വിധികര്‍ത്താക്കളില്‍ ഒരാളായ ഐറ്റാന ലോപ്പസ് പറഞ്ഞു. അതിനായി മികച്ചരീതിയില്‍ സോഷ്യല്‍ മീഡിയ സ്‌പേസ് ഉപയോഗിക്കുന്നു എന്നും വിധികര്‍ത്താക്കള്‍ വിലയിരുത്തി.ഫേഷ്യല്‍ എക്‌സ്പ്രഷന്‍സ്, കൈകള്‍, കണ്ണുകള്‍, വസ്ത്രങ്ങള്‍ എന്നിവയിലെ ഡീറ്റെയ്‌ലിങ് മികച്ച നിലവാരമുള്ളതായിരുന്നുവെന്നും വിധികര്‍ത്താക്കള്‍ പറയുന്നു
More Latest News
വിജയ് ദേവർകൊണ്ടയുടെ പുതിയ ചിത്രം 'കിങ്ഡം' റിലീസ് ജൂലൈ നാലിന് :റിലീസ് തീയതി വൈകുന്നതിന് കാരണം പോസ്റ്റ് പ്രൊഡക്ഷൻ തിരക്കുകൾ

ഇൻഡസ്ട്രിയെ നിലനിർത്തുന്ന മനോഹരമായ ചെറിയ ചിത്രങ്ങൾ :പ്രേക്ഷകരുടെ ഹൃദയം കീഴടക്കി 'ടൂറിസ്റ്റ് ഫാമിലി', കഥാപാത്രങ്ങളുടെ പ്രകടനമികവിൽ തെളിഞ്ഞ ചിരിയുടെ മേളവുമായി ഈ പുതുചിത്രം

നിരപരാധിയായ യുവതി നേരിട്ടത് കടുത്ത മാനസിക പീഡനം : മാല മോഷണക്കുറ്റം ആരോപിച്ച് സ്റ്റേഷനിൽ എത്തിച്ച് പോലീസ് മോശമായി പെരുമാറി,തെറ്റ് ചെയ്തില്ലെന്ന് തെളിഞ്ഞപ്പോൾ വിട്ടയച്ചു

കത്തിപ്പുകഞ്ഞത് നിരവധി മുറികൾ: കോഴിക്കോട് ബസ്റ്റാന്റ് കെട്ടിടത്തിലെ ടെക്സ്റ്റെയിൽസ് തുണിവ്യാപാര കടയിൽ തീപിടുത്തം,രക്ഷയായെത്തിയത് അഗ്നിരക്ഷാ യൂണിറ്റുകൾ

ആ കഥാപാത്രം ഓവർ ആയി പ്രേക്ഷകർക്ക് തോന്നി : പുതിയ ചിത്രത്തിന് വന്ന വിമർശനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മാത്യു തോമസ്
