
ഓരോ രാജ്യത്തും ഓരോ തരം ഭക്ഷണ സംസ്‌ക്കാരങ്ങളുണ്ട്. അതില്‍ തന്നെ പിന്തുടര്‍ന്ന് ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ് പലരും. ഇവിടെയിതാ സിംഗപ്പൂര്‍ ഇതുവരെയുള്ളതില്‍ നിന്നും വ്യത്യസ്തമായി പ്രാണികളെ ഭക്ഷ്യയോഗ്യമാക്കി അംഗീകരിച്ചിരിക്കുകയാണ്.
16 ഇനം പ്രാണികളെ ആണ് സിംഗപ്പൂര്‍ ഫുഡ് ഏജന്‍സി ഭക്ഷ്യയോഗ്യമെന്ന് അംഗീകരിച്ചിരിക്കുന്നത്. ചീവീടുകള്‍, പുല്‍ച്ചാടി, വെട്ടുക്കിളികള്‍ തുടങ്ങി ചൈനീസ്, ഇന്ത്യന്‍ വിഭവങ്ങള്‍ ഉള്‍പ്പെടെയുള്ള ആഗോള ഭക്ഷണങ്ങള്‍ സിംഗപ്പൂര്‍ മെനുവിലുണ്ട്. ഇവയെല്ലാം ഇനിമുതല്‍ തീന്‍ മേശയില്‍ ഇടംപിടിക്കും.
പ്രധാനമായും ചൈന, തായ്ലന്‍ഡ്, വിയറ്റ്നാം എന്നിവിടങ്ങളില്‍ വളരുന്ന പ്രാണികളാണ് ഇനി സിംഗപ്പൂരിലെ തീന്‍മേശയില്‍ ഇടം പിടിക്കുന്നത്. വിവിധയിനം ചീവീടുകള്‍, പുല്‍ച്ചാടികള്‍, വെട്ടുക്കിളികള്‍, പുഴുക്കള്‍, പട്ടുനൂല്‍പ്പുഴുക്കള്‍ എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നു. മനുഷ്യ ഉപഭോഗത്തിനോ കന്നുകാലി തീറ്റയ്ക്കോ വേണ്ടി പ്രാണികളെ ഇറക്കുമതി ചെയ്യാനോ വളര്‍ത്താനോ ഉദ്ദേശിക്കുന്നവര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് സിംഗപ്പൂര്‍ ഫുഡ് ഏജന്‍സി (എസ്എഫഎ) നിര്‍ദേശിച്ചിട്ടുണ്ട്.
പ്രാണികള്‍ അടങ്ങിയ ഉത്പ്പന്നങ്ങള്‍ക്ക് ലേബല്‍ നിര്‍ബന്ധമാണ്. ഉത്പ്പന്നങ്ങള്‍ ഭക്ഷ്യ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും മാനദണ്ഡങ്ങള്‍ പാലിക്കാത്തവ വില്‍ക്കാന്‍ അനുവദിക്കില്ലെന്നും എസ്എഫ്എ അറിയിച്ചു. 2023 ഏപ്രിലില്‍, 16 ഇനം പ്രാണികളെ മനുഷ്യ ഉപഭോഗത്തിന് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിന് അനുമതി നിഷേധിച്ചിരുന്നു. 2024 ആദ്യ പകുതിയില്‍ ഇക്കാര്യത്തില്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുമെന്ന് എസ്എഫ്എ അറിയിച്ചിരുന്നു.
മാംസത്തിന് ബദലായി പ്രാണികളെ ഉപയോഗിക്കാമെന്നും അവയില്‍ ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടെന്നും യുഎന്‍ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ കണ്ടെത്തിയിരുന്നു.
More Latest News
അഭിഭാഷകയെ മർദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന് ജാമ്യം :മർദിച്ചത് ശ്യാമിലിയാണെന്ന് പ്രതിഭാഗത്തിന്റെ വാദം

വിജയ് ദേവർകൊണ്ടയുടെ പുതിയ ചിത്രം 'കിങ്ഡം' റിലീസ് ജൂലൈ നാലിന് :റിലീസ് തീയതി വൈകുന്നതിന് കാരണം പോസ്റ്റ് പ്രൊഡക്ഷൻ തിരക്കുകൾ

ഇൻഡസ്ട്രിയെ നിലനിർത്തുന്ന മനോഹരമായ ചെറിയ ചിത്രങ്ങൾ :പ്രേക്ഷകരുടെ ഹൃദയം കീഴടക്കി 'ടൂറിസ്റ്റ് ഫാമിലി', കഥാപാത്രങ്ങളുടെ പ്രകടനമികവിൽ തെളിഞ്ഞ ചിരിയുടെ മേളവുമായി ഈ പുതുചിത്രം

നിരപരാധിയായ യുവതി നേരിട്ടത് കടുത്ത മാനസിക പീഡനം : മാല മോഷണക്കുറ്റം ആരോപിച്ച് സ്റ്റേഷനിൽ എത്തിച്ച് പോലീസ് മോശമായി പെരുമാറി,തെറ്റ് ചെയ്തില്ലെന്ന് തെളിഞ്ഞപ്പോൾ വിട്ടയച്ചു

കത്തിപ്പുകഞ്ഞത് നിരവധി മുറികൾ: കോഴിക്കോട് ബസ്റ്റാന്റ് കെട്ടിടത്തിലെ ടെക്സ്റ്റെയിൽസ് തുണിവ്യാപാര കടയിൽ തീപിടുത്തം,രക്ഷയായെത്തിയത് അഗ്നിരക്ഷാ യൂണിറ്റുകൾ
