
സോഷ്യല്‍ മീഡിയ വന്നതോടെ പല ക്രിയേറ്റിവിറ്റിയില്‍ പണം സമ്പാദിക്കുന്നവരുടെ എണ്ണം കൂടി. ഇതാ അത്തരത്തില്‍ ഒരു യുവതി വിചിത്രമായ സമ്പാദ്യശീലമുള്ള വ്യക്തി എന്ന പേര് എടുത്തിരിക്കുകയാണ്.
കാല്‍വിരല്‍കൊണ്ട് എഴുതാനുള്ള കഴിവ് ഉള്ള പെണ്‍കുട്ടിയാണ് സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത്. കാല്‍വിരല്‍ കൊണ്ട് പുരുഷന്മാരുടെ പേരുകള്‍ എഴുതുകയാണ് യുവതി ചെയ്യുന്നത്. അത്തരത്തില്‍ വീഡിയോ ആണ് യുവതി പങ്കുവച്ചിരിക്കുന്നത്.
ഒമ്പത് മുതല്‍ അഞ്ച് വരെ നീണ്ടുനില്‍ക്കുന്ന സാധാരണ ഓഫീസ് ജോലി ഉപേക്ഷിച്ച് ഓട്ടോഗ്രാഫ് എഴുതിക്കൊടുക്കുന്ന തൊഴിലിലേക്ക് വരൂ എന്നാണ് ഇവര്‍ പറയുന്നത്. കാര്യം വളരെ ലളിതമാണ്. പുരുഷന്‍മാരുടെ പേര് കാല്‍വിരല്‍ കൊണ്ട് പേപ്പറില്‍ എഴുതിയും കൈകൊണ്ട് സോക്സിലെഴുതിയും പണം സമ്പാദിക്കുകയാണ് യുവതി. 'thetoegallery' എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച റീലിലൂടെയാണ് കാല്‍കൊണ്ടെഴുതി പണം നേടുന്ന ഈ ബിസിനസിനെ കുറിച്ച് യുവതി വിശദീകരിക്കുന്നത്.
പുരുഷന്‍മാരുടെ പേരെഴുതിയ പേപ്പറും സോക്സും എത്ര രൂപയ്ക്ക് വില്‍ക്കും എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ യുവതി റീലില്‍ പങ്കുവെക്കുന്നുണ്ട്. ഇതിന് താഴെ നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. വിചിത്രമായ സമ്പാദ്യശീലം, എവിടെയാണ് ഇത് വില്‍ക്കുന്നതെന്ന് പറയോമോ എന്നിങ്ങനെയാണ് കമന്റുകള്‍. ലക്ഷക്കണക്കിന് പേരാണ് ഈ റീല്‍ കണ്ടത്.
'ലെസ്റ്റര്‍' എന്ന പേരഴുതി നേടിയത് 300 ഡോളര്‍ (ഏകദേശം 25000 രൂപ) ആണെന്ന് ഒരു വീഡിയോയില്‍ യുവതി പറയുന്നുണ്ട്. പൂക്കളുടെ ചിത്രം പേപ്പറില്‍ വരച്ചാണ് ഈ ബിസിനസ് തുടങ്ങിയത്. പിന്നീട് പഴയ സോക്സില്‍ പുരുഷന്‍മാരുടെ പേരെഴുതാന്‍ തുടങ്ങി. ആ സോക്സുകള്‍ ഓരോന്നും 400 ഡോളറിന് (ഏകദേശം 33,390 രൂപ) വിറ്റുവെന്നും യുവതി പറയുന്നു.
More Latest News
അഭിഭാഷകയെ മർദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന് ജാമ്യം :മർദിച്ചത് ശ്യാമിലിയാണെന്ന് പ്രതിഭാഗത്തിന്റെ വാദം

വിജയ് ദേവർകൊണ്ടയുടെ പുതിയ ചിത്രം 'കിങ്ഡം' റിലീസ് ജൂലൈ നാലിന് :റിലീസ് തീയതി വൈകുന്നതിന് കാരണം പോസ്റ്റ് പ്രൊഡക്ഷൻ തിരക്കുകൾ

ഇൻഡസ്ട്രിയെ നിലനിർത്തുന്ന മനോഹരമായ ചെറിയ ചിത്രങ്ങൾ :പ്രേക്ഷകരുടെ ഹൃദയം കീഴടക്കി 'ടൂറിസ്റ്റ് ഫാമിലി', കഥാപാത്രങ്ങളുടെ പ്രകടനമികവിൽ തെളിഞ്ഞ ചിരിയുടെ മേളവുമായി ഈ പുതുചിത്രം

നിരപരാധിയായ യുവതി നേരിട്ടത് കടുത്ത മാനസിക പീഡനം : മാല മോഷണക്കുറ്റം ആരോപിച്ച് സ്റ്റേഷനിൽ എത്തിച്ച് പോലീസ് മോശമായി പെരുമാറി,തെറ്റ് ചെയ്തില്ലെന്ന് തെളിഞ്ഞപ്പോൾ വിട്ടയച്ചു

കത്തിപ്പുകഞ്ഞത് നിരവധി മുറികൾ: കോഴിക്കോട് ബസ്റ്റാന്റ് കെട്ടിടത്തിലെ ടെക്സ്റ്റെയിൽസ് തുണിവ്യാപാര കടയിൽ തീപിടുത്തം,രക്ഷയായെത്തിയത് അഗ്നിരക്ഷാ യൂണിറ്റുകൾ
