
റാംസ്‌ഗേറ്റ്: യുകെയില്‍ വിന്‍സന്‍ഷ്യന്‍ ധ്യാനകേന്ദ്രം തുടങ്ങിയതിന്റെ പാത്താം വാര്‍ഷിക നിറവില്‍ നടത്തപ്പെടുന്ന ആന്തരിക സൗഖ്യ ധ്യാനം ഇന്നു മുതല്‍ ആരംഭിക്കും. റാംസ്‌ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ വെച്ച് താമസിച്ചുള്ള ആന്തരിക സൗഖ്യ ധ്യാനം വിന്‍സന്‍ഷ്യന്‍ ഡിവൈന്‍ റിട്രീറ്റ് സെന്ററുകളുടെ ഡയറക്ടര്‍മാരായ ഫാ. ജോര്‍ജ്ജ് പനക്കലും ഫാ. അഗസ്റ്റിന്‍ വല്ലൂരാനും റാംസ്‌ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാ. ജോസഫ് എടാട്ടും, പ്രമുഖ ധ്യാന ശുശ്രുഷകനായ ഫാ. പള്ളിച്ചന്‍കുടിയില്‍ പോളും സംയുക്തമായിട്ടാവും നയിക്കുക.
ഇന്ന് മുതലാരംഭിക്കുന്ന ധ്യാനം ഈ മാസം ഏഴ് വരെ ആയിരിക്കും ഉണ്ടാവുക. ആന്തരിക സൗഖ്യധ്യാനം, നിത്യേന രാവിലെ ഏഴര മുതല്‍ വൈകുന്നേരം നാലരവരെയാണ് ക്രമീകരിച്ചിരിക്കുന്നത്.
അറിഞ്ഞും അറിയാതെയും ആന്തരികമായിട്ടുണ്ടായിട്ടുള്ള വേദനകളും മുറിവുകളും ആകുലതകളും, ചിന്താധാരകളിലേക്ക് ഉണര്‍ത്തി, ഉള്ളം തുറന്നു പ്രാര്‍ത്ഥിക്കുവാനും, വിടുതലിന്റെ നാഥനിലൂടെ സൗഖ്യപ്പെടുവാനും അനുഗ്രഹദായകമായ ശുശ്രുഷകളാണ് ആന്തരിക സൗഖ്യ ധ്യാനത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. ധ്യാന ശുശ്രുഷയിലേക്ക് ഫാ.ജോസഫ് എടാട്ട്, ഫാ.പോള്‍ പള്ളിച്ചന്‍കുടിയില്‍ എന്നിവര്‍ എല്ലാ വിശ്വാസികളേയും ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
+447474787890,
Email: office@divineuk.org,
Website:www.divineuk.org
സ്ഥലത്തിന്റെ വിലാസം
Divine Retreat Centre,
St. Augustine's Abbey Ramsgate,
Kent, CT11 9PA
More Latest News
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ: പ്രതിക്കെതിരെ പല പോലീസ് സ്റ്റേഷനുകളിലും സമാനമായ പരാതികൾ നിലവിൽ

ശരീരഭാരം കുറക്കാൻ പ്രോട്ടീൻ ബാർ നല്ലതോ? ഫിറ്റ്നസ്സ് നിലനിർത്തുന്നതിനുമപ്പുറമുള്ള ഗുണങ്ങൾ പങ്കുവച്ച് പുതിയ പഠനം

ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖനടൻ താനാണെന്ന് ധ്യാൻ ശ്രീനിവാസൻ :എല്ലാം പുതിയ സിനിമ വിജയിക്കാനുള്ള മാർക്കറ്റിംഗ് തന്ത്രം

പാകിസ്ഥാൻ പിടികൂടിയ ബിഎസ്എഫ് ജവാൻ ഇന്ത്യയിലേക്ക്: അമൃത്സറിലെ അട്ടാരി ചെക്ക്പോസ്റ്റ് വഴി പൂർണം കുമാർ ഷായെ കൈമാറിയത് ഇന്ന്

കർഷകകുടുംബത്തിലെ കരുത്തുമായി വിശ്വകിരീടത്തിന്റെ വേദിയിലേക്ക് ഒരു പെൺകുട്ടി: മിസ്സ് വേൾഡ് മത്സരത്തിൽ ഇന്ത്യക്കായി ചുവടുവയ്ക്കാനൊരുങ്ങി നന്ദിനി ഗുപ്ത
