
ആള്‍ഡര്‍ഷോട് സെയിന്റ് മേരീസ് ദേവാലയത്തില്‍, സിറോ മലബാര്‍ സഭ വിശ്വാസികളുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തപ്പെടുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി. ജൂണ്‍ 23 ഞായറാഴ്ച വൈകിട്ട് നാലിന് ആരംഭിച്ച് തിരുന്നാള്‍ ആഘോഷങ്ങള്‍ രാത്രി ഒന്‍പതു മണിയോടെ സമാപിച്ചു.
സെയിന്റ് മേരീസ് ദേവാലയത്തില്‍ നടന്ന ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബാനയ്ക്ക്, റോമിലെ പോണ്ടിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയിലെ ഫാ. മാത്യു ജോസഫ് മടിക്കാങ്കല്‍, ഇടവക വികാരി ഫാ. എബിന്‍ കൊച്ചുപുരയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഫാ. മാത്യു ജോസഫ് മടിക്കാങ്കല്‍ വചന സന്ദേശം നല്‍കി. ജിയോ ആന്റണിയുടെ നേതൃത്വത്തിലുള്ള ക്വയറിന്റെ ഗാനാലാപനം വിശുദ്ധ കുര്‍ബാനയെ ഭക്തിസാന്ദ്രമാക്കി.
തുടര്‍ന്ന് നടന്ന ഭക്തിനിര്‍ഭരമായ തിരുന്നാള്‍ പ്രദക്ഷിണത്തില്‍, തിരുസ്വരൂപങ്ങളും മുത്തുക്കുടകളും ദീപക്കാഴ്ചകളുമായി നൂറുകണക്കിന് വിശ്വാസികള്‍ അണിനിരന്നു. ഇവരോടൊപ്പം അന്യമത വിശ്വാസികളും, തദ്ദേശീയരും എല്ലാം ഒത്തു ചേര്‍ന്നപ്പോള്‍ ഈ തിരുന്നാള്‍ ആള്‍ഡര്‍ഷോട്ടിന്റെ ഉത്സവം ആയി മാറി. തിരുന്നാളിന് നേര്‍ച്ചകാഴ്ചയായി ലഭിച്ച വസ്തുക്കള്‍ മുന്‍ വര്‍ഷങ്ങളിലെ പോലെ ഈ വര്‍ഷവും ഫുഡ് ബാങ്കിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വെച്ചു.
ആള്‍ഡര്‍ഷോട് സെയിന്റ് ജോസഫ്, സെയിന്റ് മേരീസ് പള്ളികളുടെ വികാരിയായ ഫാ. റോബര്‍ട്ട് സ്റ്റ്യൂവര്‍ടിന്റെ സഹായവും സഹകരണവും, തിരുന്നാള്‍ കമ്മിറ്റി, പ്രസുദേന്തിമാര്‍, വിശ്വാസികള്‍ എന്നിവരുടെയും ദിവസങ്ങളായുള്ള കഠിന പ്രയത്നങ്ങളും, നിസ്തുലമായ സേവനവും തിരുന്നാള്‍ ഏറ്റവും മനോഹരമാക്കാന്‍ സഹായിച്ചു.
തിരുന്നാളിന്റെ ഭാഗമായി സെയിന്റ് ജോര്‍ജ് പാരീഷ് ഹാളില്‍ വച്ച് സ്നേഹവിരുന്നും നടന്നു. തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് വികാരി ഫാ. എബിന്‍, ട്രസ്റ്റിമാരായ ജിയോ, മഞ്ജു, തിരുന്നാള്‍ കമ്മിറ്റി കണ്‍വീനര്‍ ടോമി, ജോയിന്റ് കണ്‍വീനര്‍ ജെയ്സണ്‍, അംഗങ്ങളായ അജി, ബിജു, മനു, വിമന്‍സ് ഫോറം അംഗങ്ങള്‍, പ്രസുദേന്തിമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
More Latest News
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ: പ്രതിക്കെതിരെ പല പോലീസ് സ്റ്റേഷനുകളിലും സമാനമായ പരാതികൾ നിലവിൽ

ശരീരഭാരം കുറക്കാൻ പ്രോട്ടീൻ ബാർ നല്ലതോ? ഫിറ്റ്നസ്സ് നിലനിർത്തുന്നതിനുമപ്പുറമുള്ള ഗുണങ്ങൾ പങ്കുവച്ച് പുതിയ പഠനം

ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖനടൻ താനാണെന്ന് ധ്യാൻ ശ്രീനിവാസൻ :എല്ലാം പുതിയ സിനിമ വിജയിക്കാനുള്ള മാർക്കറ്റിംഗ് തന്ത്രം

പാകിസ്ഥാൻ പിടികൂടിയ ബിഎസ്എഫ് ജവാൻ ഇന്ത്യയിലേക്ക്: അമൃത്സറിലെ അട്ടാരി ചെക്ക്പോസ്റ്റ് വഴി പൂർണം കുമാർ ഷായെ കൈമാറിയത് ഇന്ന്

കർഷകകുടുംബത്തിലെ കരുത്തുമായി വിശ്വകിരീടത്തിന്റെ വേദിയിലേക്ക് ഒരു പെൺകുട്ടി: മിസ്സ് വേൾഡ് മത്സരത്തിൽ ഇന്ത്യക്കായി ചുവടുവയ്ക്കാനൊരുങ്ങി നന്ദിനി ഗുപ്ത
