
സമയത്ത് എത്തേണ്ടിടത്ത് എത്താന്‍ സാധിച്ചില്ലെങ്കില്‍ അതിന് വേറെ മാര്‍ഗ്ഗം നോക്കേണ്ടതുണ്ട്. അത്തരത്തില്‍ ഇവിടെ ഒരു യുവതി എടുത്ത വേറെയൊരു മാര്‍ഗ്ഗം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ട്രാഫിക് ബ്ലോക്ക് കാരണം ഊബര്‍ വിളിക്കാന്‍ സാധിക്കാത്തത് കാരണം യുതി ഹെലിക്കോപ്റ്റര്‍ വിളിച്ചതാണ് സംഭവം. ഇന്തോ-അമേരിക്കന്‍ വംശജയായ ഖുശി ശ്രുതിയുടെ യാത്രയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. വഴിയിലെ കനത്ത ട്രാഫിക്ക് കാരണം ഊബര്‍ വിളിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ആണ് യുവതി ഇത്തരം ഒരു കാര്യത്തിന് മുതിര്‍ന്നത്.
ഊബറും ഫ്ലൈ ബ്ലേയ്ഡ് ഹെലികോപ്റ്ററിന്റെ നിരക്കും തമ്മില്‍ നേരിയ വ്യത്യാസം മാത്രമാണുള്ളതെന്ന് ചൂണ്ടിക്കാട്ടി ശ്രുതി തന്റെ അക്കൗണ്ടില്‍ ഒരു പോസ്റ്റ് പങ്ക് വെച്ചിട്ടുണ്ട്. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്ലൈ ബ്ലെയ്ഡ് ഊബറിന് സമാനമായി പ്രവര്‍ത്തിക്കുന്ന യാത്രാ ഹെലികോപ്റ്ററുകളാണ്. ഫ്ലൈ ബ്ലെയ്ഡിന്റെ ഔദ്യോഗിക ആപ്പ് വഴി യാത്രയ്ക്കായി ബുക്ക് ചെയ്യാം. കൂടാതെ യാത്രക്കാര്‍ക്കായി വിവിധ ഓഫറുകളും കമ്പനി നല്‍കുന്നുണ്ട്. മാന്‍ഹട്ടനില്‍ നിന്നും ക്വീന്‍സിലേക്കായിരുന്നു ശ്രുതിയ്ക്ക് പോകേണ്ടിയിരുന്നത്. ആ സമയം റോഡില്‍ വലിയ തിരക്കായിരിക്കുമെന്ന് മനസ്സിലാക്കിയതിനെത്തുടര്‍ന്ന് യാത്രാ ഹെലികോപ്റ്ററായ ബ്ലെയ്ഡ് തിരഞ്ഞെടുക്കാന്‍ ശ്രുതി തീരുമാനിക്കുകയായിരുന്നു.
മാന്‍ഹട്ടനില്‍ നിന്നും ക്വീന്‍സിലെ ജോണ്‍ എഫ് കെന്നഡി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വരെയുള്ള ഊബര്‍ നിരക്ക് 11,000 രൂപയാണ്. ഹെലികോപ്റ്ററില്‍ 13,765 രൂപയാണെന്നും കൂടാതെ ഊബറില്‍ സഞ്ചരിക്കാന്‍ ഒരു മണിക്കൂര്‍ സമയം വേണ്ടി വരുമ്പോള്‍ ഹെലികോപ്റ്റര്‍ അഞ്ച് മിനുട്ട് കൊണ്ട് തന്നെ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചതായും ശ്രുതി പറയുന്നു. ആദ്യമായി ഫ്ലൈ ബ്ലേയ്ഡില്‍ യാത്ര ചെയ്യുന്നവര്‍ക്ക് യാത്രാനിരക്കില്‍ 50 ശതമാനം ഓഫര്‍ നേടാന്‍ കഴിയുന്ന കോഡ് ശ്രുതി തന്നെ അക്കൗണ്ടില്‍ പങ്ക് വച്ചിട്ടുണ്ട്.
More Latest News
കത്തിപ്പുകഞ്ഞത് നിരവധി മുറികൾ: കോഴിക്കോട് ബസ്റ്റാന്റ് കെട്ടിടത്തിലെ ടെക്സ്റ്റെയിൽസ് തുണിവ്യാപാര കടയിൽ തീപിടുത്തം,രക്ഷയായെത്തിയത് അഗ്നിരക്ഷാ യൂണിറ്റുകൾ

ആ കഥാപാത്രം ഓവർ ആയി പ്രേക്ഷകർക്ക് തോന്നി : പുതിയ ചിത്രത്തിന് വന്ന വിമർശനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മാത്യു തോമസ്

എവിടെ ചെന്നാലും മലയാളികളാണ് താരം : ചൈന വൻമതിലിന് മുകളിൽ തിരുവാതിരകളി അവതരിപ്പിച്ച് ശ്രദ്ധ നേടി മലയാളികൾ

മനുഷ്യനിയന്ത്രണമില്ലാതെ വിമാനം പറന്നത് 10 മിനുട്ട്:സംഭവം നടന്നത് പൈലറ്റ് ശുചിമുറിയിൽ പോയ സമയം സഹപൈലറ്റ് കുഴഞ്ഞു വീണപ്പോൾ

വെള്ളപ്പടയിൽ നിറഞ്ഞ ആരവത്തിൽ ചിന്നസ്വാമി സ്റ്റേഡിയം: ടെസ്റ്റ് ക്രിക്കറ്റ് ജേഴ്സിയിലെത്തി സ്നേഹം അറിയിച്ച് കോഹ്ലി ആരാധകർ, മത്സരം മുടക്കി മഴ
