
ജൂണ്‍ 11 -ന് മൂന്ന് മണിക്കൂര്‍ കൊണ്ട് തിരിച്ചെത്താമെന്ന് കരുതിയാണ് 34 -കാരനായ ലൂക്കാസ് മക്ക്ലിഷ് എന്ന യുവാവ് തന്റെ നടപ്പ് ആരംഭിച്ചത്. പക്ഷെ അത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായി മാറുകയായിരുന്നു ഇദ്ദേഹത്തിന്.
നടത്തം തുടങ്ങി അധികം വൈകാതെ തന്നെ തന്നെ ലൂക്കാസിന് വഴി തെറ്റുകയായിരുന്നു. അടുത്തിടെയുണ്ടായ കാട്ടുതീ കാരണമാണ് ഇയാള്‍ക്ക് വഴി കണ്ടുപിടിക്കുന്നത് പ്രയാസമായിത്തീര്‍ന്നത്. ജൂണ്‍ 16 -ന് ഫാദേഴ്‌സ് ഡേയില്‍ എത്താത്തിനെ തുടര്‍ന്നാണ് ഇയാളുടെ വീട്ടുകാര്‍ ലൂക്കാസിനെ കാണാനില്ല എന്ന് കാണിച്ച് പരാതി നല്‍കുന്നത്. പിന്നാലെ, യുവാവിന് വേണ്ടി തിരച്ചിലാരംഭിച്ചു.
സാന്താക്രൂസ് ഷെരീഫിന്റെ ഓഫീസില്‍ നിന്നുള്ള ഡ്രോണാണ് ഒടുവില്‍ ലൂക്കാസിനെ കണ്ടെത്തിയത്. ത -ലെ (ട്വിറ്റര്‍) ഒരു പോസ്റ്റില്‍, രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹായിച്ച കാല്‍ ഫയര്‍ സാന്‍ മാറ്റിയോ പറഞ്ഞത്, ലൂക്കാസ് സഹായത്തിന് വേണ്ടി നിലവിളിക്കുന്നത് പലരും കേട്ടിരുന്നു. എന്നാല്‍ എവിടെ നിന്നാണ് ശബ്ദം വരുന്നത് എന്ന് കണ്ടെത്താനാവാത്തതുകൊണ്ടാണ് സഹായിക്കാന്‍ സാധിക്കാതിരുന്നത് എന്നാണ്.
സാന്താക്രൂസ് കൗണ്ടിയിലെ എംപയര്‍ ഗ്രേഡ് റോഡിനും ബിഗ് ബേസിന്‍ ഹൈവേയ്ക്കും ഇടയിലാണ് ഒടുവില്‍ ലൂക്കാസിനെ കണ്ടെത്തിയത് എന്നും പറയുന്നു.
ഇദ്ദേഹത്തെ കണ്ടെത്തുന്ന സമയത്ത് ഇയാള്‍ ആകെ ക്ഷീണിതനായിരുന്നു. ബൂട്ടില്‍ ശേഖരിച്ച കാട്ടുപഴങ്ങളും വെള്ളവും കഴിച്ചാണ് ഇയാള്‍ അതിജീവിച്ചത്. താന്‍ ധരിച്ചിട്ട് പോയ വസ്ത്രവും, ഷൂസും, തൊപ്പിയും പിന്നെ ഫ്‌ലാഷ്‌ലൈറ്റും, ഒരു കത്രികയും മാത്രമാണ് കയ്യിലുണ്ടായിരുന്നത്. വെള്ളം കുടിക്കാന്‍ താന്‍ ശ്രദ്ധിച്ചിരുന്നു. ധാരാളം വെള്ളം കുടിച്ചിരുന്നു. അടുത്തുള്ള വെള്ളച്ചാട്ടത്തില്‍ നിന്നും ബൂട്ടിലാണ് വെള്ളം ശേഖരിച്ചിട്ട് വന്നത് എന്ന് ലൂക്കാസ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഇനി കുറച്ച് കാലത്തേക്ക് കാട്ടിലേക്കുള്ള യാത്രയില്ല എന്നും ലൂക്കാസ് പറയുന്നു.
More Latest News
വിജയ് ദേവർകൊണ്ടയുടെ പുതിയ ചിത്രം 'കിങ്ഡം' റിലീസ് ജൂലൈ നാലിന് :റിലീസ് തീയതി വൈകുന്നതിന് കാരണം പോസ്റ്റ് പ്രൊഡക്ഷൻ തിരക്കുകൾ

ഇൻഡസ്ട്രിയെ നിലനിർത്തുന്ന മനോഹരമായ ചെറിയ ചിത്രങ്ങൾ :പ്രേക്ഷകരുടെ ഹൃദയം കീഴടക്കി 'ടൂറിസ്റ്റ് ഫാമിലി', കഥാപാത്രങ്ങളുടെ പ്രകടനമികവിൽ തെളിഞ്ഞ ചിരിയുടെ മേളവുമായി ഈ പുതുചിത്രം

നിരപരാധിയായ യുവതി നേരിട്ടത് കടുത്ത മാനസിക പീഡനം : മാല മോഷണക്കുറ്റം ആരോപിച്ച് സ്റ്റേഷനിൽ എത്തിച്ച് പോലീസ് മോശമായി പെരുമാറി,തെറ്റ് ചെയ്തില്ലെന്ന് തെളിഞ്ഞപ്പോൾ വിട്ടയച്ചു

കത്തിപ്പുകഞ്ഞത് നിരവധി മുറികൾ: കോഴിക്കോട് ബസ്റ്റാന്റ് കെട്ടിടത്തിലെ ടെക്സ്റ്റെയിൽസ് തുണിവ്യാപാര കടയിൽ തീപിടുത്തം,രക്ഷയായെത്തിയത് അഗ്നിരക്ഷാ യൂണിറ്റുകൾ

ആ കഥാപാത്രം ഓവർ ആയി പ്രേക്ഷകർക്ക് തോന്നി : പുതിയ ചിത്രത്തിന് വന്ന വിമർശനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മാത്യു തോമസ്
