
സെയ്ന്റ് ജോണ്‍ സീറോ മലബാര്‍ മിഷണില്‍ ദുക്രാനാ തിരുനാള്‍ ജൂണ്‍ 23ഞായറാഴ്ച വൈകുന്നേരം 4മണിയോടെ മിഷണ്‍ ഡയറക്ടര്‍ ഫാദര്‍ ജോബി ഇടവഴിക്കല്‍ കൊടി ഉയര്‍ത്തിയതോടെ തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന് പ്രസുദേന്തി വാഴ്ച, ആഘോഷമായ തിരുനാള്‍ കുര്‍ബാന, കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വികരണം, അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ് വണക്കം, ലദിഞ്ഞ്, കഴുന്ന് നേര്‍ച്ച, പ്രദക്ഷീണം എന്നിവ ഭക്തിയാദരപുര്‍വ്വം നടന്നു.
തിരുനാള്‍ ഏറ്റടുത്തു നടത്തിയ 31അംഗ പ്രസുദേന്തിമാരുടെയും, മിഷണ്‍ കമ്മിറ്റിയംഗങ്ങളുടെയും കാര്യക്ഷമമായ പ്രവര്‍ത്തനമാണ് തിരുനാള്‍ ആഘോഷങ്ങളുടെ വലിയ വിജയത്തിന് സഹായകരമായത്.
തിരുനാള്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് സ്‌നേഹ വിരുന്നും തിരുനാള്‍ കമ്മിറ്റി ഒരുക്കിയിരുന്നു. അനുഗ്രഹദായകവും, വിശ്വാസദീപ്തവും ഈ തിരുനാള്‍ ദിനം സ്‌നേഹത്തിന്റെയും, കൂട്ടായ്മയുടെ ഹൃദ്യമായ അനുഭവമാണ് ഏവര്‍ക്കും സമ്മാനിച്ചത്. വൈകുന്നേരം 7മണിയോടെ മിഷണ്‍ ഡയറക്ടര്‍ കൊടി യിറക്കിയതോടുകൂടി ഈ വര്‍ഷത്തെ ഇടവക തിരുനാളിനു പരിസമാപ്തിയായി.
More Latest News
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ: പ്രതിക്കെതിരെ പല പോലീസ് സ്റ്റേഷനുകളിലും സമാനമായ പരാതികൾ നിലവിൽ

ശരീരഭാരം കുറക്കാൻ പ്രോട്ടീൻ ബാർ നല്ലതോ? ഫിറ്റ്നസ്സ് നിലനിർത്തുന്നതിനുമപ്പുറമുള്ള ഗുണങ്ങൾ പങ്കുവച്ച് പുതിയ പഠനം

ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖനടൻ താനാണെന്ന് ധ്യാൻ ശ്രീനിവാസൻ :എല്ലാം പുതിയ സിനിമ വിജയിക്കാനുള്ള മാർക്കറ്റിംഗ് തന്ത്രം

പാകിസ്ഥാൻ പിടികൂടിയ ബിഎസ്എഫ് ജവാൻ ഇന്ത്യയിലേക്ക്: അമൃത്സറിലെ അട്ടാരി ചെക്ക്പോസ്റ്റ് വഴി പൂർണം കുമാർ ഷായെ കൈമാറിയത് ഇന്ന്

കർഷകകുടുംബത്തിലെ കരുത്തുമായി വിശ്വകിരീടത്തിന്റെ വേദിയിലേക്ക് ഒരു പെൺകുട്ടി: മിസ്സ് വേൾഡ് മത്സരത്തിൽ ഇന്ത്യക്കായി ചുവടുവയ്ക്കാനൊരുങ്ങി നന്ദിനി ഗുപ്ത
