
മികച്ച സൗകര്യങ്ങള്‍ ആവശ്യത്തിനുള്ള മുറികള്‍ കാണുമ്പോള്‍ തന്നെ കൗതുകവും ഇഷ്ടവും തോന്നുന്ന വീട്. ഇതൊക്കെയാണ് സ്വാഭാവികമായും ഒരാളുടെ മനസ്സില്‍ വീടെന്ന സങ്കല്‍പ്പം. ഒപ്പം ന്‌ല വിലക്കുറവും കൂടി ആയാലോ? ഇതാ അത്തരത്തില്‍ ഒരു വീടാണ് സോഷ്യല്‍ മീഡിയയെ കൈയ്യിലെടുത്തിരിക്കുന്നത്.
മാന്‍ഹട്ടനിലെ സോഹോയിലുള്ള അപ്പാര്‍ട്ട്‌മെന്റാണ് സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്നത്. ഒമര്‍ ലബോക്ക് എന്ന അമേരിക്കന്‍ റിയല്‍ എസ്റ്റേറ്റ് ഏജന്റാണ് ഈ വീടിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. കാഴ്ചയില്‍ വളരെ ആകര്‍ഷണം തോന്നുന്ന അപ്പാര്‍ട്ട്‌മെന്റ്.
കുഞ്ഞന്‍ അപ്പാര്‍ട്ട്‌മെന്റില്‍, പരിമിതമായ സൗകര്യങ്ങള്‍ മാത്രമാണ് ഉള്ളതെന്നതാണ് ഇതിന്റെ പ്രത്യേകത. പക്ഷെ എങ്കില്‍ പോലും ഈ വീട് എല്ലാവരുടെയും മനസ്സ് കീഴടക്കിയത് വളരെ വേഗമായിരുന്നു.
വീടിന്റെ പ്രത്യേകതകള്‍ ഇങ്ങനെ: 'കിടക്കാന്‍ കിടപ്പുമുറി ഇല്ലാത്ത വീട്' എന്ന് വിശേഷണത്തോടെയാണ് ഈ കുഞ്ഞന്‍ വീട് അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ പരിചയപ്പെടുത്തിയതെങ്കിലും കിടക്കാന്‍ അതിനുള്ളില്‍ ധാരാളം സ്ഥലം കണ്ടെത്തിയിരിക്കുകയാണ് സമൂഹ മാധ്യമ ഉപയോക്താക്കള്‍.
രണ്ടു നിലകളിലായി പണിതിരിക്കുന്ന ഒരു കൊച്ചു വീടാണ് ഇത്. ഓരോ നിലയിലും ഓരോ മുറികള്‍ മാത്രമാണ് ഉള്ളത്. താഴത്തെ നിലയില്‍ നിന്ന് മുകളിലേക്ക് കയറാനുള്ളതാകട്ടെ ഒരു ഇടുങ്ങിയ കോവിണിപ്പടിയും. കോവിണിപ്പടി കയറി മുകളില്‍ എത്തിയാല്‍ അടുക്കള. അടുക്കളയോട് ചേര്‍ന്ന് ഒരു ചെറിയ ബാത്ത് റൂം സജ്ജീകരിച്ചിട്ടുണ്ട്. താഴത്തെ നിലയിലുള്ള മുറി ലീവിങ് റൂമാണ് എന്നാണ് വീഡിയോയില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
ഇനിയാണ് ഈ വീടിനുള്ളില്‍ മറ്റൊരു കൗതുകം. അടുക്കളയില്‍ നിന്ന് വീണ്ടും ചെറിയൊരു കോവണി പടി മുകളിലേക്ക് കാണാം. ഇത് കയറി മുകളില്‍ എത്തിയാല്‍ ചെറിയൊരു തട്ടാണ്. ഇവിടെ ആളുകള്‍ക്ക് ഇരിക്കാനും കിടക്കാനും മാത്രമേ സാധിക്കുകയുള്ളൂ കാരണം അത്ര മാത്രമേ ഇതിന് ഉയരമുള്ളൂ. ഈ കുഞ്ഞന്‍ വീട്ടില്‍ ആകെ കിടക്കാനുള്ള ഒരു സ്ഥലമായി ഒമര്‍ ലബോക്ക് കാണിക്കുന്നത് ഈ തട്ടാണ്. എന്നാല്‍ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയതോടെ താഴത്തെ ലീവിങ് റൂം മുതല്‍ വേണ്ടി വന്നാല്‍ അടുക്കളയില്‍ വരെ കിടക്കുന്നതിന് കുഴപ്പമില്ലെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടത്. ഇത്രയും ചെറിയ വീടിന്റെ വാടക 4,695 ഡോളറാണ്. അതായത് ഏകദേശം 4 ലക്ഷം രൂപ.
More Latest News
ഇൻഡസ്ട്രിയെ നിലനിർത്തുന്ന മനോഹരമായ ചെറിയ ചിത്രങ്ങൾ :പ്രേക്ഷകരുടെ ഹൃദയം കീഴടക്കി 'ടൂറിസ്റ്റ് ഫാമിലി', കഥാപാത്രങ്ങളുടെ പ്രകടനമികവിൽ തെളിഞ്ഞ ചിരിയുടെ മേളവുമായി ഈ പുതുചിത്രം

നിരപരാധിയായ യുവതി നേരിട്ടത് കടുത്ത മാനസിക പീഡനം : മാല മോഷണക്കുറ്റം ആരോപിച്ച് സ്റ്റേഷനിൽ എത്തിച്ച് പോലീസ് മോശമായി പെരുമാറി,തെറ്റ് ചെയ്തില്ലെന്ന് തെളിഞ്ഞപ്പോൾ വിട്ടയച്ചു

കത്തിപ്പുകഞ്ഞത് നിരവധി മുറികൾ: കോഴിക്കോട് ബസ്റ്റാന്റ് കെട്ടിടത്തിലെ ടെക്സ്റ്റെയിൽസ് തുണിവ്യാപാര കടയിൽ തീപിടുത്തം,രക്ഷയായെത്തിയത് അഗ്നിരക്ഷാ യൂണിറ്റുകൾ

ആ കഥാപാത്രം ഓവർ ആയി പ്രേക്ഷകർക്ക് തോന്നി : പുതിയ ചിത്രത്തിന് വന്ന വിമർശനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മാത്യു തോമസ്

എവിടെ ചെന്നാലും മലയാളികളാണ് താരം : ചൈന വൻമതിലിന് മുകളിൽ തിരുവാതിരകളി അവതരിപ്പിച്ച് ശ്രദ്ധ നേടി മലയാളികൾ
