
നോര്‍വിച്ച്: നോര്‍വിച്ച് സെന്റ് കുറിയാക്കോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തിലെ 'ഹോളി എപ്പിസ്‌കോപ്പല്‍ വിസിറ്റ്' ഈമാസം 23ന് നടക്കും. എപ്പിസ്‌കോപ്പല്‍ വിസിറ്റിന്റെ ഭാഗമായി 22ന് ദേവാലയത്തില്‍ എത്തിച്ചേരുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ് ആന്‍ഡ് ആഫ്രിക്ക ഭദ്രാസനാധിപന്‍ എബ്രഹാം മാര്‍ സ്തേഫാനോസ് മെത്രാപ്പോലീത്ത വൈകിട്ട് ഏഴിന് നടക്കുന്ന സന്ധ്യാനമസ്‌കാരം 23ന് ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് നടക്കുന്ന വിശുദ്ധ കുര്‍ബാന എന്നിവയ്ക്ക് നേതൃത്വം നല്‍കും.
തുടര്‍ന്ന് ഇടവകയുടെ ലോഗോയും പുതിയതായി തുടങ്ങുന്ന വെബ്സൈറ്റിന്റെ ഉദ്ഘാടനവും മെത്രാപ്പോലീത്ത നിര്‍വഹിക്കും. 23ന് ഉച്ചയ്ക്ക് രണ്ടിന് വിശുദ്ധ കുര്‍ബാനയ്ക്ക് മുന്‍പായി മെത്രാപ്പോലീത്തയ്ക്ക് നല്‍കുന്ന സ്വീകരണത്തിന് ഇടവക വികാരി ഫാ. ലിജു വര്‍ഗീസ്, ട്രസ്റ്റി നെല്‍സണ്‍ ഡാനിയേല്‍, സെകട്ടറി റോബിന്‍ മാമച്ചന്‍, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ഫാ. ലിജു വര്‍ഗീസ് (വികാരി): +447833841750, നെല്‍സണ്‍ ഡാനിയേല്‍ (ട്രസ്റ്റി): +447958070852, റോബിന്‍ മാമച്ചന്‍ (സെക്രട്ടറി): +447462103087
ദേവാലയത്തിന്റെ വിലാസം
Acle Methodist Church, 2 Bridwell Ln, Acle, Norwich, NR13 3RA
More Latest News
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ: പ്രതിക്കെതിരെ പല പോലീസ് സ്റ്റേഷനുകളിലും സമാനമായ പരാതികൾ നിലവിൽ

ശരീരഭാരം കുറക്കാൻ പ്രോട്ടീൻ ബാർ നല്ലതോ? ഫിറ്റ്നസ്സ് നിലനിർത്തുന്നതിനുമപ്പുറമുള്ള ഗുണങ്ങൾ പങ്കുവച്ച് പുതിയ പഠനം

ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖനടൻ താനാണെന്ന് ധ്യാൻ ശ്രീനിവാസൻ :എല്ലാം പുതിയ സിനിമ വിജയിക്കാനുള്ള മാർക്കറ്റിംഗ് തന്ത്രം

പാകിസ്ഥാൻ പിടികൂടിയ ബിഎസ്എഫ് ജവാൻ ഇന്ത്യയിലേക്ക്: അമൃത്സറിലെ അട്ടാരി ചെക്ക്പോസ്റ്റ് വഴി പൂർണം കുമാർ ഷായെ കൈമാറിയത് ഇന്ന്

കർഷകകുടുംബത്തിലെ കരുത്തുമായി വിശ്വകിരീടത്തിന്റെ വേദിയിലേക്ക് ഒരു പെൺകുട്ടി: മിസ്സ് വേൾഡ് മത്സരത്തിൽ ഇന്ത്യക്കായി ചുവടുവയ്ക്കാനൊരുങ്ങി നന്ദിനി ഗുപ്ത
