
ലണ്ടന്‍: ലക്ഷങ്ങള്‍ വിലവരുന്ന വാച്ച് ജെയിംസിന് നഷ്ടമാകുന്നത് 1970കളിലാണ്. വളരെ അപ്രതീക്ഷിതമായി അദ്ദേഹത്തിന് ആ വാച്ച് തിരികെ ലഭിച്ചു. അതും അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണെന്ന് മാത്രം.
ലക്ഷങ്ങള്‍ വിലവരുന്ന റോളക്‌സ് വാച്ച് പശു തിന്നുകയായിരുന്നു. മെറ്റല്‍ ഡിറ്റക്ടറിന്റെ സഹായത്തോടെയാണ് സ്വന്തം പറമ്പില്‍ നിന്ന് വാച്ച് കണ്ടെത്തിയത്. 95കാരനായ ജെയിംസ് സ്റ്റീല്‍ എന്ന കര്‍ഷകനാണ് വാച്ച് നഷ്ടപ്പെട്ടത്. പുല്ലിനോടൊപ്പം പശു വാച്ചും കഴിച്ചുകാണും എന്നാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്.
'ഞാന്‍ വളരെ സന്തോഷവാനാണ്. ഈ വാച്ച് ഇനിയൊരിക്കലും തിരികെ കിട്ടില്ലെന്നാണ് കരുതിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ വാച്ച് എനിക്ക് കിട്ടി. അതിന്റെ ചെയിനിന്റെ പകുതി ഭാഗമേ കിട്ടിയുള്ളു. ബാക്കി നശിച്ചുപോയിരിക്കാം' , ജെയിംസ് പറഞ്ഞു.
തിരികെ കിട്ടിയെങ്കിലും വാച്ചിന്റെ പ്രവര്‍ത്തനം നിലച്ചിട്ടുണ്ട്. മാത്രമല്ല, വാച്ചില്‍ മുഴുവന്‍ പായലും പിടിച്ചിട്ടുണ്ട്. എന്നാല്‍, ഇത്രയും വര്‍ഷമായിട്ടും വാച്ചില്‍ തുരുമ്പ് പറ്റിയിട്ടില്ലെന്നും ജെയിംസ് പറഞ്ഞു. വാച്ച് കണ്ടെത്താന്‍ സഹായിച്ച മെറ്റല്‍ ഡിറ്റക്ടര്‍ വിദഗ്ദ്ധനെയും ജെയിംസ് അഭിനന്ദിച്ചു. തന്റെ സ്ഥലത്ത് നിന്നും ഇനിയും വിലപ്പെട്ട സാധനങ്ങള്‍ ലഭിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് ജെയിംസ് പറഞ്ഞു. അതിനായി വീണ്ടും മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധന നടത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം.
More Latest News
വിജയ് ദേവർകൊണ്ടയുടെ പുതിയ ചിത്രം 'കിങ്ഡം' റിലീസ് ജൂലൈ നാലിന് :റിലീസ് തീയതി വൈകുന്നതിന് കാരണം പോസ്റ്റ് പ്രൊഡക്ഷൻ തിരക്കുകൾ

ഇൻഡസ്ട്രിയെ നിലനിർത്തുന്ന മനോഹരമായ ചെറിയ ചിത്രങ്ങൾ :പ്രേക്ഷകരുടെ ഹൃദയം കീഴടക്കി 'ടൂറിസ്റ്റ് ഫാമിലി', കഥാപാത്രങ്ങളുടെ പ്രകടനമികവിൽ തെളിഞ്ഞ ചിരിയുടെ മേളവുമായി ഈ പുതുചിത്രം

നിരപരാധിയായ യുവതി നേരിട്ടത് കടുത്ത മാനസിക പീഡനം : മാല മോഷണക്കുറ്റം ആരോപിച്ച് സ്റ്റേഷനിൽ എത്തിച്ച് പോലീസ് മോശമായി പെരുമാറി,തെറ്റ് ചെയ്തില്ലെന്ന് തെളിഞ്ഞപ്പോൾ വിട്ടയച്ചു

കത്തിപ്പുകഞ്ഞത് നിരവധി മുറികൾ: കോഴിക്കോട് ബസ്റ്റാന്റ് കെട്ടിടത്തിലെ ടെക്സ്റ്റെയിൽസ് തുണിവ്യാപാര കടയിൽ തീപിടുത്തം,രക്ഷയായെത്തിയത് അഗ്നിരക്ഷാ യൂണിറ്റുകൾ

ആ കഥാപാത്രം ഓവർ ആയി പ്രേക്ഷകർക്ക് തോന്നി : പുതിയ ചിത്രത്തിന് വന്ന വിമർശനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മാത്യു തോമസ്
