
വി. എവുപ്രാസ്യയുടെ നാമത്തില്‍ സ്ഥാപിതമായ സാല്‍ഫോഡ് സീറോ മലബാര്‍ മിഷനില്‍ വി. എവുപ്രാസ്യാമ്മയുടെയും വി. തോമാശ്ലീഹായുടെയും വി. സെബസ്റ്റ്യാനോസിന്റെയും സംയുക്ത തിരുനാള്‍ ഈ വര്‍ഷവും സമുചിതമായി ആഘോഷിക്കുന്നു. പ്രധാന തിരുനാള്‍ ദിനമായ ജൂലൈ ഏഴിന് ഞായറാഴ്ച 11:30 ന് കാത്തലിക് സീറോ മലബാര്‍ എപ്പാര്‍ക്കി ഗ്രേറ്റ് ബ്രിട്ടണ്‍ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആഘോഷമായ തിരുനാള്‍ വി.കുര്‍ബാനയ്ക്കും മറ്റ് തിരുക്കര്‍മ്മങ്ങള്‍ക്കും നേതൃത്വം നല്‍കും.
തിരുനാളിന് ഒരുക്കമായി ജൂണ്‍ 28 മുതല്‍ വി. എവുപ്രാസ്യാമ്മയോടുള്ള നൊവേന ആരംഭിക്കും. ജൂലൈ അഞ്ചിന് വെള്ളിയാഴ്ച വൈകുന്നേരം 5:45ന് മിഷന്‍ ഡയറക്ടര്‍ ഫാ.ജോണ്‍ പുളിന്താനത്ത് തിരുനാളിന് കൊടിയേറ്റും. തുടര്‍ന്ന് വി.കുര്‍ബ്ബാനയ്ക്കും നൊവേനയ്ക്കും ഫാ. ബാബു പുത്തന്‍പുരയില്‍ നേതൃത്വം നല്‍കും. ജൂലൈ ആറിന് ശനിയാഴ്ച രണ്ടു മണിക്ക് ഫാ. ജിനോ അരിക്കാട്ട് എം.സി. ബി. എസിന്റെ കാര്‍മ്മികത്വത്തില്‍ വി.കുര്‍ബ്ബാനയും നൊവേനയും ഉണ്ടായിരിക്കും.
തുടര്‍ന്ന് 4:45 ന് മിഷന്‍ ഡേ ആഘോഷവും സണ്‍ഡേസ്‌ക്കൂള്‍ വാര്‍ഷികവും നടത്തപ്പെടും. പ്രധാന തിരുനാള്‍ ദിനമായ ജൂലൈ ഏഴിന് ആഘോഷമായ വി.കുര്‍ബാനയ്ക്കു ശേഷം ലദീഞ്ഞ്, പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും. മിഷന്‍ തിരുനാള്‍ ഏറ്റവും സമുചിതമായി ആഘോഷിക്കാന്‍ ട്രസ്റ്റിമാരായ സിറില്‍ മാത്യു (07916 036680), ഡോണി ജോണ്‍ (07723920248) എന്നിവരുടെയും തിരുനാള്‍ കണ്‍വീനര്‍മാരായ ടോം സക്കറിയ (07931 757032), സോണി ജോസഫ് (07853 380625) എന്നിവരുടെയും നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.
തിരുനാളില്‍ പങ്കെടുക്കുവാനും വിശുദ്ധരുടെ മാദ്ധ്യസ്ഥ്യം വഴി അനുഗ്രഹം പ്രാപിക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്നു.
More Latest News
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ: പ്രതിക്കെതിരെ പല പോലീസ് സ്റ്റേഷനുകളിലും സമാനമായ പരാതികൾ നിലവിൽ

ശരീരഭാരം കുറക്കാൻ പ്രോട്ടീൻ ബാർ നല്ലതോ? ഫിറ്റ്നസ്സ് നിലനിർത്തുന്നതിനുമപ്പുറമുള്ള ഗുണങ്ങൾ പങ്കുവച്ച് പുതിയ പഠനം

ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖനടൻ താനാണെന്ന് ധ്യാൻ ശ്രീനിവാസൻ :എല്ലാം പുതിയ സിനിമ വിജയിക്കാനുള്ള മാർക്കറ്റിംഗ് തന്ത്രം

പാകിസ്ഥാൻ പിടികൂടിയ ബിഎസ്എഫ് ജവാൻ ഇന്ത്യയിലേക്ക്: അമൃത്സറിലെ അട്ടാരി ചെക്ക്പോസ്റ്റ് വഴി പൂർണം കുമാർ ഷായെ കൈമാറിയത് ഇന്ന്

കർഷകകുടുംബത്തിലെ കരുത്തുമായി വിശ്വകിരീടത്തിന്റെ വേദിയിലേക്ക് ഒരു പെൺകുട്ടി: മിസ്സ് വേൾഡ് മത്സരത്തിൽ ഇന്ത്യക്കായി ചുവടുവയ്ക്കാനൊരുങ്ങി നന്ദിനി ഗുപ്ത
